Image

അയാളൊരു വിഷാദരോഗിയാണ്; നയന്‍താരയെ അധിക്ഷേപിച്ച രാധാരവിക്കെതിരെ ആഞ്ഞടിച്ച് സാമന്ത

Published on 27 March, 2019
അയാളൊരു വിഷാദരോഗിയാണ്; നയന്‍താരയെ അധിക്ഷേപിച്ച രാധാരവിക്കെതിരെ ആഞ്ഞടിച്ച് സാമന്ത

നടി നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച നടന്‍ രാധാ രവിയ്‌ക്കെതിരേ തെന്നിന്ത്യന്‍ സിനിമ ലോകത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിരവധി പ്രമുഖ താരങ്ങള്‍ രാധാരവിയെ വിമര്‍ശിച്ച് രംഗത്തെത്തി. ഇപ്പോള്‍ രാധാരവിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് നടി സാമന്തയാണ്.  വാര്‍ത്തകളില്‍ നിറയാന്‍ രാധാ രവി കഷ്ടപ്പെടുകയാണെന്നും അയാളൊരു വിഷാദരോഗിയാണെന്നും സാമന്ത പ്രതികരിച്ചു. നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ ടിക്കറ്റ് അയച്ചു തരാമെന്നും അത് കണ്ട് സന്തോഷമായി ഇരിക്കാനും സാമന്ത ട്വീറ്റ് ചെയ്തു.

പ്രാധാന്യം ലഭിക്കാന്‍ രാധാ രവി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. നിങ്ങളൊരു വിഷാദരോഗിയാണ്. അതില്‍ ഞങ്ങള്‍ക്ക് സഹതാപമുണ്ട്. നിങ്ങളുടെ ആത്മാവിനും മറ്റെന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതിനും സമാധാനം ലഭിക്കട്ടെ. നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റ് നിങ്ങള്‍ക്ക് അയച്ചുതരാം. ആ സിനിമയും കണ്ട് പോപ്‌കോണ്‍ കഴിച്ച് സന്തോഷത്തോടെ ഇരിക്കൂ.' സാമന്ത കുറിച്ചു. 

നയന്‍താരയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു രാധാ രവിയുടെ പ്രസംഗം.' നയന്‍താരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവര്‍ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്', രാധാ രവി പറഞ്ഞു. 'നയന്‍താര പ്രേതമായും സീതയായും അഭിനയിക്കുന്നു. മുന്‍പ്, കെ.ആര്‍. വിജയയെപോലെ മുഖത്തു നോക്കുമ്പോള്‍ പ്രാര്‍ഥിക്കാന്‍ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്' രാധാരവി പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക