Image

ഫോമ വില്ലേജ് പദ്ധതികള്‍ അന്തിമ ഘട്ടത്തിലേക്ക് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍.

പന്തളം ബിജു തോമസ് Published on 28 March, 2019
ഫോമ വില്ലേജ് പദ്ധതികള്‍ അന്തിമ ഘട്ടത്തിലേക്ക്  പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍.
ഡാളസ്: അമേരിക്കന്‍ മലയാളികളുടെ ചാരിറ്റിയുടെ ചരിത്രം തിരുത്തിയെഴുതിയ ഫോമായുടെ വില്ലേജ് പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കുന്നു. പ്രളയദുരിതത്തെ തുടര്‍ന്ന് പുതിയ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനായി, ഫോമായുടെ വില്ലേജ് പദ്ധതി പ്രദേശത്തു നിന്നും താല്കാലിയി മാറ്റി പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക്, വരുന്ന ഇടവപ്പാതി വര്‍ഷകാലത്തിനുള്ളില്‍ പുതിയ പാര്‍പ്പിടങ്ങള്‍ നല്‍കി പുനരധിവസിപ്പിക്കുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. പകുതിയിലധികം വീടുകളുടെ പണികള്‍ പൂര്‍ത്തിയായി വരുന്നു, ബാക്കിയുള്ളവയുടെ പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നു.  ഇത്രയും വലിയ ഒരു പ്രൊജക്റ്റ്, ഇത്രയും ചുരുങ്ങിയ ഒരു കാലയളവനിള്ളില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുക എന്നത് ഫോമായുടെ മികവാണ്.  
ഫോമാ എക്‌സിക്യൂട്ടീവുകളായ വിന്‌സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് അബ്രഹാം, ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്, ട്രെഷറാര്‍ ഷിനു ജോസഫ്,  ജോയിന്റ് ട്രെഷറാര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍, പ്രൊജക്റ്റ് അഡ്വൈസറായ ജോണ്‍ ടൈറ്റസ്, കോര്‍ഡിനേറ്ററന്മാരായ നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, ഉണ്ണി കൃഷ്ണന്‍, പദ്ധതിയുടെ കേരള കോര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, സനല്‍ കുമാര്‍, 'തണല്‍' പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ ഫിലിപ്പ് ചാമത്തില്‍ മുക്തകണ്ടം പ്രശംസിച്ചു.   

ജൂണ്‍ മാസം ആദ്യവാരം നടക്കുന്ന, ഫോമാ കേരള കണ്‍വന്‍ഷനോട് അനുബന്ധിച്ച് എല്ലാ വീടുകളുടെയും താക്കോല്‍ദാനകര്‍മ്മം നിര്‍വഹിക്കുന്നതായിരിക്കും. ചെറിയ കൂരകളില്‍ ജീവിതം തള്ളിനീക്കുന്നവരുടെ  ഒരു വലിയ സ്വപ്നം പൂവണിയുന്ന നിമഷമായിരിക്കും അത്. ഈ പുണ്യകര്‍മ്മത്തില്‍ പങ്കാളികളായ നാമോരുത്തര്‍ക്കും അതില്‍ അഭിമാനിയ്ക്കാം. ഫോമായുടെ വാക്ക്, വാക്കാണ്. നിങ്ങള്‍ സംഭാവനയായി തന്ന പ്രളയ ദുരിതാശ്വാസ തുകകളില്‍ നിന്നും ഒരു പൈസ പോലും മറ്റു ചിലവുകള്‍ക്കായി മാറ്റിവെയ്ക്കാതെ, ദുരിതത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് മാത്രമായി നേരിട്ടു  നല്‍കുവാന്‍ ഫോമായുടെ ഭാരവാഹികള്‍ കാണിച്ച ആത്മസമര്‍പ്പണം അഭിനന്ദനീയമാണന്ന് സെക്രെട്ടറി ജോസ് എബ്രഹാം അറിയിച്ചു. 

ഫോമയും,  ഫോമായുമായി ബന്ധപ്പെട്ട എല്ലാ  വാര്‍ത്തകളും യഥാസമയം മാധ്യമങ്ങള്‍ക്ക്  കൊടുക്കുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകളും, പ്രസ്താവനകളും, പദ്ധതി പുരോഗതികളും ഈ സംവിധാനം വഴിയാണ്   ജനങ്ങളിലേക്ക് എത്തുക്കുന്നത്. ഫോമായുമായി ബന്ധപെട്ട  വാര്‍ത്തകള്‍  ഇത്തരം സംവിധാനങ്ങളിലൂടെയല്ലാതെ  ഏതെങ്കിലും മാധ്യമങ്ങളിലോ, സോഷ്യല്‍ മീഡിയയിലോ വ്യക്തിഗതമായി പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമാണ്.   ഇത്തരം  വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് എതിരെ  നടപടികള്‍ സ്വീകരിക്കുവാന്‍ ഈ കഴിഞ്ഞ പൊതുയോഗം ഫോമായുടെ  ഭാരവാഹികളെ   ചുമതലപ്പെടുത്തിയിരുന്നു. ഇത്തരം  വാര്‍ത്തകള്‍ക്ക് ഫോമാ ഒരിക്കലും ഉത്തരവാദിയായിരിക്കില്ല.

ഫോമ വില്ലേജ് പദ്ധതികള്‍ അന്തിമ ഘട്ടത്തിലേക്ക്  പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍.
Join WhatsApp News
observer 2019-03-28 06:52:05
റീജണൽ കാൻസർ സെന്ററിൽ മുറി പണിതു കൊടുത്തതിന്‌ ജോസ് എബ്രഹാം ആണ് ഉത്തരവാദി എന്നാണു അന്നത്തെ  പ്രസിഡന്റ് ആനന്ദൻ നിറവിലും സെക്രട്ടറി ഷാജി എഡ്വേർഡും പറഞ്ഞു നടന്നത്. അതിന്റെ ബലത്തിലാണ് ജോസ് എബ്രഹാം സെക്രട്ടറി ആയത്. ഇപ്പോൾ മറ്റാർക്കും ക്രെഡിറ് വേണ്ട എന്ന് പറയുന്നത് എന്ത് ന്യായമാണ്?
ഫോമാ ഒരു പൊതു സംഘടനയാണ്`. അതിനെപ്പറ്റി പത്രങ്ങൾ എഴുതരുതെന്നു പറയുന്നത്  ഭീമാബദ്ധം. അങ്ങനെ വന്നാൽ പിന്നെ പ്രസ് റിലീസ് കൊടുക്കലാകും പത്രങ്ങളുടെ ചുമതല.
Binoy mathew Varghese 2019-03-28 09:57:04
Dear Observer.. what did the secretory do for FOMAA village?? Not even a single home donation from his region or associattion!! At least a $200 donation from his end?? Just check the facts before blindly praising someone..

ഇതാണ് .. ഉളുപ്പില്ലാത്ത പൊങ്കത്തരം.. വളരെ കുറച്ചു വീടിന്റെ ബേസ്‌മെന്റ് പണി കഴിഞ്ഞപ്പഴേക്കും .. വില്ലജ് പ്രൊജക്റ്റ് തീർന്നു എന്ന രീതിയിലുള്ള ക്രെഡിറ്റ് എടുക്കാന് നടക്കുന്നത് .. 2 മാസം കൊണ്ട് എന്താവാനാണെന്നു അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും മനസ്സിലാവും .. കഷ്ടം 
another observer 2019-03-28 10:44:07
ഇതെല്ലം ഇവന്മാര് ട്രമ്പിൽ നിന്ന് പഠിച്ചതാണ് ബിനോയി . നാക്കെടുത്താൽ നുണയെ പറയൂ 
FOMAA Welllwisher 2019-03-28 10:50:36
Its really sad to see all kind of press report fooling around .Tell me what FOMAA did .Its all member association money .As many of us know many member association build house directly in Kerala with cost of $4000-$5000.We all know that .When you go through fomaa its $8000.Where $3000 per house going .40 houses mean its good amount of money .
Mathew Varughese 2019-03-28 10:58:43
സ്വയബോധം ഉള്ള ആരെങ്കിലും ഫോമയുടെ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. അസൂയക്കും കുശുമ്പിനും മരുന്നില്ല എന്ന് പറയാറുണ്ട്
Binoy Mathew Varghese 2019-03-28 13:45:31
ഫോമാ നേതാക്കളെ ഹാ കഷ്ടം.. പറഞ്ഞ പോലെ അംഗസംഘടനകൾ പാവപ്പെട്ട മെമ്പേഴ്സിന്റെ കീശയിൽ നിന്നും കഷ്ടപ്പെട്ടു ഓണം പോലും ഉണ്ണാതെ പിരിച്ചെടുത്ത പൈസ അര്ഹതറ്റുള്ളവർക്കു വീട് പണിതു കൊടുക്കാൻ ഫോമായെ ഏൽപ്പിച്ചു .. വീട് പണി തുടങ്ങുന്നതിനു മുമ്പ് ഫോമാ നേതാക്കൾ ക്രെഡിറ്റ് എടുക്കാൻ പ്രാഞ്ചിയേട്ടൻ കളി തുടങ്ങി .. ഒരു നാണവും മാനവും ഇല്ലാതെ !! 

അരിയും തിന്നു ആശാരിച്ചിയേം കടിച്ചു പട്ടിക്ക് പിന്നേം മുറുമുറുപ്പ് എന്ന് പറഞ്ഞപോലെ വീടുപണിക്ക് പൈസ കൊടുക്കുന്ന അംഗസംഘടനകൾ സ്വന്തമായോ, നല്ല ക്രെഡിബിലിറ്റി ഉള്ള ഒരു ഒഫീഷ്യൽ മീഡിയ വഴിയോ ഒരു ന്യൂസ് കൊടുത്താൽ അത് നിയമവിരുദ്ധമാകുന്നത് എങ്ങനെയാണു ??? ഞാൻ പറയുന്നു അംഗസംഘടനകൾ വീട് പണിയാനുള്ള പണം പിന്വലിച്ചാലും അത്ഭുതപ്പെടേണ്ട !!!
Poor Member association 2019-03-28 15:46:14
Agreeing with Binoy Mathew Varghese 100 %
Its all member association money .All this FOMAA is  here for just for making news .They didn't care about member org who  raised all this money .Any house sponsorship came from President ,Sectary .
Susan Mathew 2019-03-28 16:20:20
What’s this news all about .Shame on you guys fomaa 
fomettan 2019-03-28 17:43:51
ഡാലസിൽ  ഭയങ്കര കൺവൻഷൻ നടത്തമെന്നു പറഞ്ഞു ജയിച്ച ശേഷം ഇപ്പോൾ കപ്പലിൽ കൺവൻഷൻ നടത്താണ് പോകുന്നുവത്രെ. അത് ശരിയല്ല. ഇലക്ഷൻ സമയത്തെ വാഗ്ദാനം പാലിക്കണം. അതിനു പറ്റാത്തവർ നേതൃത്വത്തിൽ വരരുത് 
Jose 2019-03-28 17:58:36
Agree fomettan.Where this Dalla convention!!!were all the sponsor gone .they said one of the cheapest convention promised 
ജോയി ജോഹൻ 2019-03-28 21:00:40
എല്ലാവരും കൂടി കൂട്ടായ പ്രവർത്തനം നടത്തി ഒരു പദ്ധതി വിജയിപ്പിക്കാൻ ശ്രമിക്കുന്നു. ആ പദ്ധതി വിജയിക്കുന്നു എന്നു നേരത്തെ മനസിലാക്കിയ ഇതിലൊരാൾ, ഒരു പത്ര വാർത്ത കൊടുത്തു കാരണവരാകുവാൻ ശ്രമിക്കുന്നു. അദ്ദേഹത്തെ പിന്തുണക്കുന്നവർ ഈ സംഘടനയെ മറന്നുപോകുന്നു. സഹോദരനെ വിറ്റ്‌ കാശുണ്ടാക്കായവർ പ്രതീഷേധിച്ചു. അത്‌ അല്ലേ ഇവിടെ സംഭവിച്ചത്?!
Vincent 2019-03-29 00:15:37
Joy : ഒരേഒരു ചോദ്യം .. ഫോമാ പ്രെസിഡന്റിന്റെയോ സെക്രെട്ടറിയുടെയോ അസ്സോസിയേഷനില്നിന്നോ സ്വന്തം നിലയില് ഒരു വീടിന്റെയും സ്‌പോൺസർഷിപ് കണ്ടില്ലല്ലോ .. എല്ലാം അംഗസംഘടനകളുടെ പൈസ അല്ലെ ..
Poor Member Association 2019-03-29 10:21:52
Why this organization is publishing negative news about their project?
Poor Member association 2019-03-29 10:51:56
why this all Parachiettan fighting each other .Shame on you guys
Vvivaradoshi. 2019-04-01 09:13:14
പല്ലും ഇളിച്ചു അമേരിക്കൻ മലയാളികൾക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്നവർ. അടുത്ത ഇലെക്ഷൻ അടുത്തു,പിന്നെ തൊഴുത്തിൽ കുത്തും. അതിന്റെ പല്ലു കാണിൽ. അല്ലാതെന്തു പറയാൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക