Image

ഫൊക്കാന എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റായി ഷാജി വര്‍ഗീസ് മത്സരിക്കും

സ്വന്തം ലേഖകന്‍ Published on 28 March, 2019
ഫൊക്കാന എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റായി ഷാജി വര്‍ഗീസ് മത്സരിക്കും
2020 -22 ഫൊക്കാനയുടെ എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഫൊക്കാന ട്രഷറര്‍ ഷാജി വര്‍ഗീസ് മത്സരിക്കും .ഫൊക്കാന ട്രഷറര്‍ ആയിരുന്ന സമയത്ത് അമേരിക്കന്‍ മലയാളികള്‍ക്കും,കേരളത്തിലെ ടൂറിസം രംഗത്തിന്റെ വികസനത്തിനും, പ്രവാസികളുടെ നാട്ടിലെ സ്വത്തുവകകള്‍ അന്യാധീനപ്പെടുന്നതിന് പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ചില പദ്ധതികള്‍ ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിരുന്നു. ഒരു തുടര്‍ പ്രോജക്ട് എന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട്. ഫൊക്കാന ആരംഭിക്കുന്ന, അല്ലങ്കില്‍ നേതൃത്വം നല്‍കുന്ന പദ്ധതികള്‍ക്ക് ഫോളോ-അപ് ഉണ്ടാകണം. എങ്കില്‍ മാത്രമേ പല പദ്ധതികളും പൂര്‍ണ്ണതയിലെത്തുകയുള്ളു.

കേരളം വിനോദസഞ്ചാരത്തിനു പേരുകേട്ട നാടാണ്. ടൂറിസ്റ്റുകള്‍ വട്ടമിട്ടുപറക്കുന്ന ലോകത്തിന്റെ തന്നെ സര്‍വപ്രിയ നാട്. ലക്ഷോപലക്ഷം വിദേശിസന്ദര്‍ശകരുടെ മനം കവര്‍ന്ന ഈ കേരള നാട്ടില്‍ ടൂറിസം ലോകം അറിയുന്ന ഒരു ബ്രാന്‍ഡ് ആയി മാറിയിരിക്കുകയാണ്. കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 10 ശതമാനവും ടൂറിസം മേഖലയില്‍ നിന്നുള്ളതാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. തൊഴില്‍ രംഗത്തും വളരെ വലിയ സംഭാവനയാണ് ടൂറിസം നല്‍കിയിരിക്കുന്നത്. ഇങ്ങനെ ഇന്ത്യന്‍ ടൂറിസത്തിന്റെ നട്ടെല്ലായി മാറിയ കേരള ടൂറിസം കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്.
കേരള ടൂറിസം മേഖലക്ക് ഒരു വലിയ സംഭാവനയായിട്ടാണ് ഫൊക്കാനാ ടൂറിസം സര്‍ക്കാരിന് മുന്‍പില്‍ അവതരിപ്പിച്ചത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലക്ക് ഫൊക്കാനയെ ഒരു മീഡിയേറ്റര്‍ ആയി പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഇതൊരു തുടര്‍ പ്രോജക്ടാണ് . വലിയ അധ്വാനമാണ് ഈ പ്രോജക്ടിന് പിന്നില്‍ ഉള്ളത്. കൂടാതെ വര്‍ഷങ്ങളായി പ്രവാസി മലയാളികള്‍ ആവശ്യപ്പെട്ടിരുന്ന കേരളാ പ്രവാസി ട്രൈബ്യൂണല്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ശ്രമിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ വാങ്ങിയിട്ട ഭൂമി മറ്റുള്ളവര്‍ കയ്യേറി അധികാരം സ്ഥാപിച്ച വിഷയങ്ങള്‍ പഠിച്ച് ചതി വില്‍ പെട്ടവരുടെ കൂട്ടായ്മ സംഘടിപ്പിച്ച് സര്‍ക്കാരിനെക്കൊണ്ട് പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നടപ്പിലാക്കുവാന്‍ വേണ്ടതെല്ലാം ചെയ്യും.ടൂറിസം, ജീവകാരുണ്യം, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രവാസി പ്രൊട്ടക്ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഫൊക്കാനയെ സജ്ജമാക്കുകയും 2020-22 കാലയളവില്‍ സാമ്പത്തിക ഭദ്രതയുള്ള ഒരു കണ്‍വന്‍ഷന്‍ നടത്തുവാന്‍ ശ്രമിക്കുമെന്നും ഷാജി വര്‍ഗീസ് അറിയിച്ചു.
2016-18 കാലയളവില്‍ ഫൊക്കാനയുടെ ട്രഷറായി സേവനമനുഷ്ടിച്ച ഷാജി വര്‍ഗീസ് ന്യൂജേഴ്‌സിയിലെ സാംസ്‌കാരിക സംഘടനയായ മഞ്ചിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും സ്ഥാപക പ്രസിഡന്റും കൂടിയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക