Image

ട്രംപ് വേട്ട തീര്‍ന്നോ? (ബി ജോണ്‍ കുന്തറ)

Published on 28 March, 2019
ട്രംപ് വേട്ട തീര്‍ന്നോ? (ബി ജോണ്‍ കുന്തറ)
റഷ്യ- ട്രംപ്,കുറ്റാന്വേഷണ നാടകം ഹില്ലാരിയെ തോല്‍പ്പിക്കുന്നതിന് നടത്തിയ നിഗൂഡ കൂട്ടുകെട്ട് ഇതിനെ "വിച്ച് ഹന്‍ണ്ട് " എന്ന് ട്രംപും അദ്ദേഹത്തിന്‍റ്റെ സഹായികളും വിശേഷിപ്പിച്ചിരുന്നു എന്നാല്‍ അത്, ഡമോക്രാറ്റ്  പാര്‍ട്ടിയും അവരെ സഹായിച്ച നിരവധി മാധ്യമങ്ങളും കൂട്ടുചേര്‍ന്ന് നടത്തിയ ട്രപ് വേട്ട ആയിരുന്നു എന്ന് നിരുപാധികം തെളിഞ്ഞിരിക്കുന്നു.

രണ്ടു വര്‍ഷത്തോളം ഇവര്‍ ഈ രാജ്യത്തെ ഒരു സംഘര്‍ഷാവസ്ഥയില്‍ നയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ്റിനെ ഒരു റഷ്യന്‍ ചാരന്‍ എന്നുവരെ ഇവര്‍ ആഗോളതലത്തില്‍ പ്രസ്താവനകളിറക്കി. ട്രംപ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പലേ അന്താരാഷ്ട്രീയ ചര്‍ച്ചകളും ഒട്ടനവധി രാഷ്ട്ര തലവന്മാര്‍  കണ്ടത് ഈ ആരോപണങ്ങളുടെ വെളിച്ചത്തില്‍? പ്രസിഡന്‍റ്റ് ട്രംപ് മറ്റു രാഷ്ട്രങ്ങളില്‍ നേതാക്കളോടൊപ്പം വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ സി എന്‍ എന്‍ ചോദിക്കുന്നത് മാനഫോര്‍ഡിനെയും, റോജര്‍ സ്‌റ്റോണിനെയും കുറിച്ച്.

കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക് ടൈമ്‌സും, വാഷിംഗ്ടണ്‍ പോസ്റ്റും പുലിറ്റ്‌സര്‍ സമ്മാനം നേടി നടന്നിട്ടില്ലാത്ത വാര്‍ത്തകള്‍ ഊഹാഭോഗങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രസിദ്ധീകരിച്ചതിന്. സി ന്‍ ന്‍ , ന്‍ ബി സി ഇവരുടെ നേതൃത്വത്തില്‍ ദൃശ്യ മാധ്യമങ്ങളും കള്ളക്കഥകള്‍ക്ക് പ്രചാരണം നല്‍കി.
ഇവര്‍ക്കെല്ലാം അറിയാമായിരുന്നു ഹില്ലരി പണംമുടക്കി നിര്‍മ്മിച്ച ക്രിസ്റ്റഫര്‍  സ്റ്റീല്‍ "റഷ്യ ടോസ്സിയര്‍" എന്ന പ്രമാണം ആരും സത്യമാണോ എന്ന് ദൃഢീകരിച്ചിട്ടില്ല എന്നിരുന്നാല്‍ ത്തന്നെയും ഈ മാധ്യമങ്ങള്‍ എല്ലാ മാധ്യമ സത്യസന്ധതയും നെറിവും മാറ്റിവയ്ച്ചു ട്രംപിനെ ഏതുവിധേയം വൈറ്റ് ഹൗസില്‍ നിന്നും പുറത്തിറക്കണം എന്ന വാശിയില്‍ മുന്നോട്ടു കുതിച്ചു, 
 
ഓരോ ദിനവും വാര്‍ത്താ സമയം 75 %വും ചിലവഴിച്ചിരുന്നത് ട്രംപ് റഷ്യ കോലുഷന്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു. എത്രയോ വാര്‍ത്തകള്‍ അജ്ഞാത വക്താക്കളില്‍ നിന്നും ലഭിച്ചു എന്ന നാമത്തില്‍ പുറപ്പെടുവിച്ചു.ഇതില്‍ ട്രംപ് വീണുപോകും എന്ന ആശ ആഹ്ലാദപൂര്‍വം ഇവര്‍ പറഞ്ഞിരുന്നു. ഒരു വാര്‍ത്തയുടെയും നിജസ്ഥിതി ഒന്നും ഇവക്കാര്‍ക്കും വിഷയമായിരുന്നില്ല. ആദ്യമേ ആര് പുറത്തുവിടും അതായിരുന്നു ലക്ഷ്യം .

റോബര്‍ട്ട് മുള്ളര്‍ ട്രംപിന്‍റ്റെ കഥ തീര്‍ക്കുമെന്ന ഉത്തമ വിശ്വാസത്തിലായിരുന്നു ഈ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത്. ഒരു നല്ല ഉദ്ദേശം രാജ്യത്തെ ട്രംപില്‍ നിന്നും രക്ഷിക്കുക ആയതിനാല്‍ കുറച്ചു നുണകള്‍ പറയുന്നതിന് എന്ത് തെറ്റ് ഉദ്ദേശ ശുദ്ധി, സാധ്യത  അതാണല്ലോ പ്രധാനം?

മുള്ളര്‍ റിപ്പോര്‍ട്ട് ഇതുപോലെ ട്രംപിന് ഒരു ക്ലീന്‍ ബില്‍ നല്‍കുമെന്ന് ഈ മാധ്യമങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.സി ന്‍ ന്‍ ലില്‍ എന്നും രണ്ടും മൂന്നും തവണകളില്‍ ട്രംപിനെ തെറിപറയുന്നതിനു പ്രത്യക്ഷപ്പെട്ടിരുന്ന ചിലക്കുന്ന നാവുകള്‍ ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു . ഇവരെല്ലാം ഏതെങ്കിലും മാനസിക ചികിത്സയിലായിരിക്കും.

ഡമോക്രാറ്റിക് പാര്‍ട്ടി അത് പ്രതിപക്ഷത്തു നില്‍ക്കുന്നവര്‍. പാര്‍ട്ടിക്കാര്‍ പരസ്പരം എല്ലാംപെരുപ്പിച്ചു കാട്ടും   നുണപറയും അതവരുടെ ജോലി സമ്മതിച്ചിട്ടുള്ളപെരുമാറ്റംഎന്നാല്‍ അതുപോലാണോ രാഷ്ട്രത്തിന്‍റ്റെ  മനസ്സാക്ഷി സൂക്ഷിപ്പുകാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ പ്രവര്ത്തി ക്കേണ്ടത്?

ഹില്ലരി തോല്‍വി സമ്മതിച്ച രാത്രിമുതല്‍ നിരാശയിലാണ്ട അനേകം മാധ്യമപ്രവര്‍ത്തകള്‍ അവരുടെ നേരും നെറുവും ഉപേക്ഷിച്ചു നിരത്തിലിറങ്ങി എങ്ങിനെയെങ്കിലും ജന സമ്മതി നേര്വിിപരീതമാക്കുന്നതിന്.

ആരെങ്കിലും ഇവിടെ തങ്ങള്‍ക്ക് തെറ്റിപ്പോയി എന്ന് പറയുന്നതിന് വരുമോ? ഒട്ടനവധി മാധ്യമങ്ങളെ പൊതുജനം വിശ്വസിക്കുന്നില്ല എന്ന നിലയിലെത്തിയിരിക്കുന്നു. ന്യൂയോര്‍ക് ടൈമ്‌സും, വാഷിംഗ്‌ട്ടെന്‍ പോസ്റ്റും നുണ പ്രസിദ്ധീകരിച്ചതിന് തങ്ങള്‍ക്കുകിട്ടിയ പുലിറ്റ്‌സര്‍ സമ്മാനം തിരികെ നല്‍കുമോ? ഒട്ടനവധി മാധ്യമങ്ങള്‍ മറ്റുപല വമ്പന്‍ കോര്പറേഷനുകളുടെ ഉടമസ്ഥതയിലായതിനാല്‍ ആരുടേയും അന്നം നിന്നുപോകില്ല.


Join WhatsApp News
Boby Varghese 2019-03-28 13:52:16
Don't expect the fake news to admit that they erred. They are infallible. They are incapable to make mistakes.

In the meantime, in just two years, Trump accomplished more than any other presidents in the last century. The difference between the unemployment rates of whites and blacks is only 2.9. Compare that 
to 6.9 during Obama years. Family income moved up about 5% in just two years. Compare that to zero for the eight years of Obama. Half a million manufacturing jobs are added in 2 years of Trump. Compare that to a loss of 200,000 during the Obama years.

" Are you better off ?" was the famous question of Ronald Reagan. The vast majority of Americans say a resounding YES.
Oommen 2019-03-28 16:36:08
Mainline media lost its credibility. Trump 2020. 
Vote him out 2019-03-28 19:28:05
ഇല്ല കുട്ടാ -Every end is new a beginning
Regretting now 2019-03-28 19:46:00
Hi Bobby -What about my Tax question? you never gave me an answer ; Did you get anything back or paid more this year. I was following your advice but ended up paying more.  You misguided us enough. Can you stop it . if you like Trump, take him home but be careful about the women households. Bad habits die hard.  
chinthikkunnavan 2019-03-28 20:26:35
അതിർത്തിയിൽ മതിൽ വേണം, മയക്കുമരുന്നു അതിർത്തികടന്നെത്തുന്നതു തടയണം, ഇമിഗ്രേഷൻ നേരായ രീതിയിൽ വേണം, ഫുഡ് സ്റ്റാമ്പ്  ദുരുപയോഗം തടയണം,അമേരിക്ക ഗ്രേറ്റ് ആക്കണം തുടങ്ങിയ നല്ല അഭിപ്രായം പറഞ്ഞതാണ് എല്ലാവരും ശത്രുക്കൾ അകാൻ കാരണം. എന്നാലും ചങ്കൂറ്റത്തോടെ നിന്ന പ്രെസിഡന്റിനു നന്ദി. അത് പോലെ ഈ സത്യങ്ങൾ എഴുതാൻ ധൈര്യം കാണിച്ച ബി ജോൺ കുന്തറക്കും നന്ദി. ഗോഡ് ബ്ലെസ് അമേരിക്ക.
Impeach him 2019-03-28 20:49:07
Are you a school drop out?
Waiting him to get out 2019-03-29 00:06:27
" Are you better off ?" was the famous question of Ronald Reagan. The vast majority of Americans say a resounding YES"

Americans say a resounding BS - This guy screwed up the tax and even I lost what I gave to church.  
Naradan 2019-04-01 08:54:08
നുണ എഴുതി അമേരിക്കൻ മലയാളികളെ കളിപ്പിക്കാം എന്നു കരുതുന്നണ്‌ടോ കൂന്തരേ! എല്ലാവരും കൂപ മണ്ഡൂകങ്ങൾ അല്ലാ എന്നോർത്താൽ നന്ന്!!!
Vote him out 2019-04-01 12:51:09
He is from his base and don't expect much more than this from him.  SSLC & Drill 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക