Image

നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു: പൃഥ്വിരാജിനോട് ഇന്ദ്രജിത്ത്

Published on 29 March, 2019
നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു: പൃഥ്വിരാജിനോട് ഇന്ദ്രജിത്ത്

കൊച്ചി: പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. തന്റെ സഹോദരന്റെ ആദ്യ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കെെയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ദ്രജിത്ത്.

പൃഥ്വിരാജിനെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്ന് ഇന്ദ്രജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രത്തെക്കുറിച്ച്‌ വരുന്ന പ്രതികരണങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്ബള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്ബോള്‍ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തില്‍ ലൂസിഫറില്‍ എത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക