Image

വലിഡിക്ടോറിയന്‍, സല്യുട്ടറ്ററ്റോറിയന്‍ നേട്ടങ്ങള്‍ സ്വന്തമാക്കി ഇരട്ട സഹോദരിമാര്‍

Published on 29 March, 2019
വലിഡിക്ടോറിയന്‍, സല്യുട്ടറ്ററ്റോറിയന്‍ നേട്ടങ്ങള്‍ സ്വന്തമാക്കി ഇരട്ട സഹോദരിമാര്‍
കണക്ടിക്കട്ട് : ഇന്ത്യന്‍ വംശജരായ ഇരട്ടസഹോദരങ്ങള്‍ക്ക് അംഗീകാരമായി വലിഡിക്ടോറിയന്‍, സല്യുട്ടറ്റോറിയന്‍ ബഹുമതികള്‍.  വെസ്റ്റ് പോര്‍ട്ടിലെ സ്റ്റേപ്പിള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളായ സിരിന വര്‍മ പ്രസാദും അനിസ വര്‍മ പ്രസാദുമാണ് യഥാക്രമം വലിഡിക്ടോറിയന്‍, സല്യുട്ടറ്ററ്റോറിയന്‍ അംഗീകാരങ്ങള്‍ക്ക് അര്‍ഹരായത്. 

സ്റ്റേപ്പിള്‍സിനെ സംബന്ധിച്ചിടത്തോളം ഇരട്ടകളുടെ നേട്ടം ഇതാദ്യമല്ല. ഇരട്ടകളായ എറികും ടോഡ് ലുബിനും 2011 ല്‍ സ്റ്റേപ്പിള്‍സില്‍ നിന്ന് തങ്ങളുടെ ക്ലാസുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കിയിരുന്നു. 

ഹൈസ്‌കൂള്‍ ഗ്രാജുവേറ്റിംഗ് ക്ലാസിലെ ഏറ്റവും മികച്ച വിജയം നേടുന്ന വിദ്യാര്‍ഥിയാണ് വലിഡിക്ടോറിയന്‍ ബഹുമതിക്കര്‍ഹമാകുക. രണ്ടാം സ്ഥാനത്തുവരുന്ന വിദ്യാര്‍ഥിയാണ് സല്യുട്ടറ്ററ്റോറിയന്‍. രണ്ട് പ്രത്യേക പരിപാടികളില്‍ പ്രസംഗിക്കുവാന്‍ ഇവര്‍ക്ക് അവസരമുണ്ടാവും. 

ഗ്രീന്‍സ് ഫാംസ് എലിമെന്ററി സ്‌കൂള്‍ കാലത്തുതന്നെ പ്രസാദ് സഹോദരിമാര്‍ വിജയത്തിലേക്കുള്ള യാത്ര ആരംഭിച്ചിരുന്നു. പിതാവ് ഗൗതം പ്രസാദ് ജോലി ചെയ്തിരുന്ന ലണ്ടനില്‍ നിന്നാണ് ഇവര്‍ അമേരിക്കയിലെത്തിയത്. അമ്മ നിതാ പ്രസാദ് ക്വിന്നിപിയാക്ക് യൂണിവേഴ്സിറ്റി പ്രൊഫസറാണ്.
ജി എഫ് എസിലെയും ബെഡ്ഫഡ് മിഡില്‍ സ്‌കൂളിലെയും അധ്യാപകരുടെ സ്വാധീനം തങ്ങളുടെ പഠനവഴികളിലെ മികവിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് സിരിനയും അനിസയും പറയുന്നു. 

സ്പ്രിംഗില്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വില്‍ നടക്കുന്ന ഫെഡ് ചലഞ്ച് സെമി ഫൈനല്‍ മല്‍സരത്തിലും സിരിന-അനിസ ടീം പങ്കെടുക്കുന്നുണ്ട്. സുഹൃത്തുക്കളുമായി ചേര്‍ന്ന് സ്റ്റേപ്പിള്‍സ് സയന്‍സ് ഒളിമ്പ്യാഡ് ടീമിനും ഇവര്‍ തുടക്കമിട്ടിട്ടുണ്ട്. 

കണക്ടിക്കട്ടില്‍ നടന്ന മല്‍സരങ്ങളില്‍ വിജയം നേടിയതിനെ തുടര്‍ന്ന് ഇന്റല്‍ ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് ഫെയറില്‍ മാറ്റുരക്കുന്നതിനായി ഇരുവരും അടുത്ത മാസം അരിസോണയിലേക്ക് പോകുന്നുണ്ട്.
യേല്‍ യൂണിവേഴ്സിറ്റിയില്‍ കെമിസ്ട്രി ലാബില്‍ സീനിയര്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനാണ് ഇരുവരുടെയും താല്‍പര്യം. ഫാളില്‍ ഇരുവരും ഹാര്‍വാഡിലേക്ക് പഠനത്തിന് പോകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക