Image

ജോയി ചാക്കപ്പന്‍ ഫൊക്കാന 2020-22 ട്രഷറര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നു

Published on 29 March, 2019
ജോയി ചാക്കപ്പന്‍ ഫൊക്കാന 2020-22 ട്രഷറര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നു
ന്യു ജെഴ്‌സി: ഫൊക്കാനയുടെ 2020-22 ട്രഷറര്‍ സ്ഥാനത്തേക്ക് ജോയി  ചാക്കപ്പനെ മല്‍സരിപ്പിക്കുവാന്‍ ന്യൂ ജേഴ്‌സി കേരള കള്‍ച്ചറല്‍ ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

കേരള കുള്‍ച്ചറല്‍ ഫോറത്തിന്റെ മുന്‍ പ്രസിഡന്റും ഫൊക്കാന 2020 കണ്‍വെന്‍ഷന്‍ ചെയര്‍മാനുമായ ജോയി ചാക്കപ്പന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് എറ്റവും അനുയോജ്യനാണെന്നു കേരള കുള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് കോശി കുരുവിള, സെക്രട്ടറി ഫ്രാന്‍സിസ് കാരക്കാട്ട്, പേട്രണ്‍ ടി എസ് ചാക്കോ, ഫൊക്കാന എക്‌സിക്യൂട്ടീവ് അംഗം ദേവസ്സി പാലാട്ടി, ഫൊക്കാന റീജിയണല്‍ വൈസ് പ്രെസിഡന്റ് എല്‍ദോ പോള്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക