Image

കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ''മാലിന്യകേരളം''- പ്രബന്ധം, ''ഫീനിക്‌സ് പക്ഷി'' ചെറുകഥ

എ.സി. ജോര്‍ജ്ജ് Published on 30 March, 2019
കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ''മാലിന്യകേരളം''- പ്രബന്ധം, ''ഫീനിക്‌സ് പക്ഷി'' ചെറുകഥ
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ മാര്‍ച്ച് മാസത്തെ സമ്മേളനത്തില്‍ മുഖ്യമായി ജോണ്‍ കുന്തറയുടെ ''മാലിന്യ കേരളം'' എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധവും, 'ഫീനിക്‌സ് പക്ഷി' എന്നു പേരിട്ട് ബാബു കുരവക്കല്‍ അവതരിപ്പിച്ച ചെറുകഥയുമായിരുന്നു മുഖ്യ ഭാഷാസാഹിത്യ ചര്‍ച്ചാ വിഷയം.
 
മാര്‍ച്ച് 24-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍  കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂരിന്റെ അദ്ധ്യക്ഷതയില്‍ മീറ്റിംഗിന് തുടക്കം കുറിച്ചു. സാഹിത്യസമ്മേളനത്തിന്റെ മോഡറേറ്ററായി എ.സി. ജോര്‍ജ്ജ് പ്രവര്‍ത്തിച്ചു. പിറന്ന നാടായ കേരളത്തിന്റെ ദയനീയവും ശോചനീയവുമായ പല അവസ്ഥകളേയും സവിസ്തരം പ്രതിപാദിച്ചുകൊണ്ട് ''മാലിന്യ കേരളം'' എന്ന പ്രബന്ധം ഒരല്പം കുറ്റബോധത്തോടെയും ദുഃഖഭാരത്തോടെയും കൂടെയാണ് ജോണ്‍ കുന്തറ അവതരിപ്പിച്ചത്. എത്ര തല്ലിയാലും പറഞ്ഞു കൊടുത്താലും നന്നാകാന്‍ ശ്രമിക്കാത്ത ഒരവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്. നല്ല വായു, ശുദ്ധജലം, ഇന്നവിടെയില്ല. എങ്ങും കുമിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍, ചപ്പുചവറുകള്‍ മൃഗവിസര്‍ജ്ജ്യങ്ങള്‍, മനുഷ്യ വിസര്‍ജ്യങ്ങള്‍  പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയുന്നു. തള്ളുന്നു. പുക പൊടിപടലങ്ങള്‍, നിയമലംഘനങ്ങള്‍, അരക്ഷിതാവസ്ഥ, ഗുണ്ടായിസം, ഹര്‍ത്താല്‍, ബന്ദ്, സ്ത്രീ പീഡനങ്ങള്‍, രാഷ്ട്രീയ മത സിനിമാ മേധാവികളുടേയും പിമ്പുകളുടേയും തിരുവിളയാടലുകള്‍ എല്ലാം കേരളീയ ജനജീവിതത്തെ വളരെ നെഗറ്റീവായി ബാധിക്കുന്നു. ദുസ്സഹമാക്കുന്നു. പലവട്ടം എഴുതിയിട്ടുള്ളതാണെങ്കിലും, പറഞ്ഞിട്ടുള്ളതാണെങ്കിലും കേരളീയ ജനജീവിതത്തിന്റെ നാനാതുറയിലുള്ള അഭിവൃത്തിക്കും നവോത്ഥാനത്തിനും ഒരു കൂട്ടായ പ്രവര്‍ത്തനം ഒരു ഇച്ഛാശക്തിയുമാണ് ഓരോരുത്തരിലും വേണ്ടതെന്ന് അദ്ദേഹം പ്രബന്ധത്തില്‍ അടിവരയിട്ടു പറഞ്ഞു.
 
തുടര്‍ന്ന് ബാബു കുരവക്കല്‍ ''ഫീനിക്‌സ് പക്ഷി'' എന്ന പേരിലെഴുതിയ ചെറുകഥ അവതരിപ്പിച്ചു. അമേരിക്ക എന്ന സ്വപ്നകുടിയേറ്റ രാജ്യത്തേക്ക് നിയമാനുസൃതമല്ലാതെ ഒളിച്ചു കടന്നുവന്ന ഒരു മെക്‌സിക്കന്‍ കുടുംബത്തിന്റെ ആദ്യകാല കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിത ചുറ്റുപാടുകളില്‍ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ച്ചയുടേയും സമ്പന്നതയുടേയും പടവുകള്‍ കയറിയ കഥ വളരെ സംഭവ ബഹുലവും ഉദ്യോഗജനകവുമായിരുന്നു. മെക്‌സിക്കോയില്‍ നിന്ന് വേലിചാടി ഇല്ലീഗലായി അമേരിക്കയിലെത്തി കൃഷിത്തോട്ടങ്ങളില്‍ കുറഞ്ഞ കൂലിയില്‍ പകലന്തിയോളം അദ്ധ്വാനിച്ച 'ബെന്‍ ഗാര്‍സിയ' എന്ന മെക്‌സിക്കന്റെ താഴ്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്കുള്ള കഥ അത്യന്തം ഹൃദയാവര്‍ജകമായി കഥാകൃത്തിവിടെ അവതരിപ്പിക്കുന്നു. ഇന്ന് ബെന്‍ ഗാര്‍സിയ ഒരു മള്‍ട്ടി മില്യന്‍ കമ്പനിയുടെ ഉടമസ്ഥനും മാനേജിംഗ് ഡയറക്ടറുമാണ്. എല്ലാ വൈതരണികളേയും തട്ടിമാറ്റി കഠിനാദ്ധ്വാനത്തിലൂടെ, നേരായ മാര്‍ഗ്ഗത്തിലൂടെ വ്യവസായവും ബിസിനസ്സും ചെയ്തു സമ്പാദിക്കുന്നതിനിടയിലുണ്ടായ ജീവിതത്തിന്റെ വിവിധ ആശ നിരാശകളേയും ഘട്ടങ്ങളേയും കഥാകാരന്‍ ഈ ചെറുകഥയില്‍ വരച്ചു കാട്ടിയിട്ടുണ്ട്.
 
പ്രബന്ധത്തേയും ചെറുകഥയേയും പഠിച്ചും അവലോകനം ചെയ്തും ചര്‍ച്ചയില്‍ പങ്കെടുത്ത് ഡോ. സണ്ണി എഴുമറ്റൂര്‍, ജോണ്‍ മാത്യു, റവ. ഡോ. തോമസ് അമ്പലവേലില്‍, എ.സി. ജോര്‍ജ്ജ്, ഡോ. മാത്യു വൈരമണ്‍, ടി.എന്‍. സാമുവല്‍, മേരി കുരവക്കല്‍, കുര്യന്‍ മ്യാലില്‍, ബോബി മാത്യു, ഷാജി പാംസ് ആര്‍ട്ട്, തോമസ് കെ. വര്‍ഗീസ്, ജോസഫ് തച്ചാറ, സുരേന്ദ്രന്‍ കെ. പട്ടേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി ഡോ. മാത്യു വൈരമണ്‍ നന്ദി പ്രസംഗം നടത്തി. 

കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ''മാലിന്യകേരളം''- പ്രബന്ധം, ''ഫീനിക്‌സ് പക്ഷി'' ചെറുകഥകേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ''മാലിന്യകേരളം''- പ്രബന്ധം, ''ഫീനിക്‌സ് പക്ഷി'' ചെറുകഥ
Join WhatsApp News
ഹരിത ജോസഫ് 2019-03-30 21:31:54
പ്രവാസി  സംഖടനകൾ  ശ്രദ്ധിക്കുക  റൈറ്റേഴ്‌സ്  സംഖടന  ആയാലും  ഫൊക്കാന ആയാലും  ഫോമാ ആയാലും വേൾഡ്  മലയാളി  ആയാലും  മലയാളം സൊസൈറ്റി  ആയാലും  ഏതു  തുക്കടാ  സമാജം  ആയാലും  ശരി ആദ്യം  ചൂലുകൾ  എടുക്കുക  കേരളത്തിൽ  പോയി  മലീനിയംകൾ  അടിച്ചു  തുടച്ചു  നീക്കുക . അതിനായി  ജോൺ  കുന്ത്രയും  ചൂലും  കുന്തവും  എടുക്കണം . ട്രൂമ്പിന്റ  മതിലൊക്കെ  പിന്നെ കെട്ടാം .  അതുപോലെ  ഫൊക്കാന ഫോമാക്കാർ  നാട്ടിൽ  പോയി  നാട്ടുകാർക്ക്  വീടും  കൂടും  വച്ചു  കൊടുത്തോ  കൊടുക്കാതെയോ  ഫോട്ടോയും  ന്യൂസുവും  പിന്നെ കൊടുക്കാം . 
ഫസ്റ്റ്  ക്ലീനപ്പ്  കേരള  ക്ലീനപ്പ്  ആണ്  നടക്കേണ്ടത് .  രാഷ്ട്രീയ  മത  ക്ലീൻ  അപ്പ്  നടത്തണം .  അവരിൽ  പലരും  വിസർജ്യങ്കൽ  ആണ് .  മറ്റു  മനുസ്യ  മലമുത്രംകൾ  പോലെ  അത്തരം  മലിന  ജീവ പദാർത്ഥങ്ങളും  അടിച്ചു  വെടുപ്പാക്കണം . അതിനു  ധൈരിയ  മുണ്ടോ  പ്രവാസി  എഴുത്തുകാരെ . തൂലികയോടൊപ്പം  ചൂലു  കുടി  എടുക്കണം . അതിനായി  ഈ  സുന്ദരിയായ  ഹരിത  ജോസഫ്  തയ്യാർ .  ഞാൻ  ഒരു  സുന്ദരി  ആയതിനാൽ  നിങ്ങൾ  കൂടുതൽ  എനിക്ക്  ലൈക്  അടിക്കും , എനിയ്ക്കു  അവാർഡും  പൊന്നാടയും  തരും  എന്നറിയാം . പക്ഷേ  എനിക്ക്  അതൊന്നും വേണ്ടാ  കേരളം  ശുദ്ധികരിക്കാൻ  എന്റ  കൂടാ  വന്നു  നിന്നാൽ , വർക്ക്  ചെയ്താൽ  മതി . കൂട്ടത്തിൽ  നിന്ന്  വളിച്ച  ചിരിയുമായി  എത്ര  ഫോട്ടോകൾക്കും  പോസ്  ചെയ്‌തു  തരാം 

വിദ്യാധരൻ 2019-04-01 13:35:00
മാലിന്യം മാലിന്യം 
എവിടെ തിരിഞ്ഞാലും മാലിന്യം
വഴിയരികിലും അയലത്ത് വീട്ടിലും 
കാണുന്ന പറമ്പിലും 
എവിടെ തിരിഞ്ഞാലും മാലിന്യം  
ഒരു ദിവസം അച്ഛൻ 
പറമ്പിൽ കിളക്കുമ്പോൾ 
വരുന്നെന്തോ റോക്കറ്റ്  മുകളീന്ന്!
തലയിൽ വീഴാതെ 
മാറും മുമ്പതു വന്നുവീണു 
പൊട്ടിചിതറി 
അടിമുടി മുഴുവൻ അമേദ്യംമായി 
അതിലേതോ കുഞ്ഞിന്റെ 
ഡയപ്പറായിരുന്നു 
അത് ഏതോ സ്‌കൂട്ടറീന്ന് വന്നതാണ്.
അപ്പുറത്തൊരിടത്ത് 
പട്ടികൾ തമ്മിൽ കടിപിടി കൂടുന്നു 
ആരോ എറിഞ്ഞൊരു 
മാലിന്യ പൊതിക്കു വേണ്ടി 
വേറൊരിടത്തു കൊതുകിന്റെ കൂട്ടം 
മാലിന്യം ഭക്ഷിച്ചിട്ടാനന്ദത്താലേതോ 
പാട്ടിന്റെ ശീല് മൂളിപാട്ടായി പാടിടുന്നു 
അത് കേട്ട് നിന്നെന്നെ 
അതുവഴിപോയൊരു 
'അനോഫിലീസ്തെയോഫിലീസ് ' വന്നു കുത്തി
പാറ്റകൾ ഉറുമ്പുകൾ കുണ്ടളപുഴുക്കൾ 
പറഞ്ഞാൽ ഒടുങ്ങാത്ത 
കീടം കൃമി പൂച്ചി 
ചെറുപ്രാണി വണ്ടുകൾ 
എല്ലാത്തിനും നല്ല സദ്യഅത്രേ .
ചിലോരൊക്കെ രാത്രിയിൽ 
ലോറിയിൽ കൊണ്ടുപോയി 
ഗ്രാമപ്രദേശത്ത്  തട്ടും 
സിറിഞ്ചുകൾ കുപ്പികൾ 
ചോര തുടച്ച തുണി കഷണം 
ഇവയൊക്കെ കൊണ്ടുപോയി 
തട്ടുന്നു നാടായ നാട് മുഴുവൻ 
ഒരു മഴ പെയ്യുമ്പോൾ അവയെല്ലാം 
ഭൂമിവലിച്ചെടുക്കും 
എന്നിട്ടവ കേറും 
കുടിവെള്ളത്തിലൊക്കെയും,
അത് കുടിച്ചു ജനം ദാഹം തീർക്കും .
ശബരിമല, മാരാമൺ 
പൊങ്കാല, പിന്നെ 
നാടായ നാട്ടിലെ  ഘോഷങ്ങളാൽ 
നമ്മുടെ നാടിന്റെ സിരകളിൽ ഓടുന്നു 
മനുഷ്യനെ കൊല്ലുന്ന 
രോഗവിഷാണു കൂട്ടമെല്ലാം.
പറയുവാൻ ഒത്തിരി ഉണ്ടെന്നാലും 
പറഞ്ഞോണ്ടിരുന്നിട്ടെന്ത് കാര്യം 
നാട്ടാര് ചത്താലും നാട് മുടിഞ്ഞാലും 
ദുര മൂത്ത മനുഷ്യർക്ക് 
സ്വന്തം കാര്യം സിന്താബാദ് .
കേരളം എന്ന പേര് കേട്ടാൽ പണ്ടൊക്കെ 
അഭിമാനം കൊണ്ട് കോൾമയിർ കൊണ്ടിരുന്നു 
ഇന്നത് അത് വെറും 'മയിരായി' മാറി കഷ്ടം !
നൂറു ശതമാനം അഭ്യസ്തവിദ്യരെന്ന് 
അഭിമാനം പൂർവ്വം ചൊല്ലിപ്പോന്നു 
എന്നാൽ ഇന്നത്തെ കേരളം കണ്ടപ്പോൾ 
'ലൂസിഫർ' സിനിമ എത്ര സത്യം 
അഴുമതി അഴുമതി 
സർവത്ര അഴുമതി 
അത് നേരെയാക്കാൻ 
ലൂസിഫറെ നീ വീണ്ടും വരൂ 
അടിപൊളി 2019-04-01 21:06:52
അടിപൊളി  കവിത വളരെ സത്യം  

"കേരളം എന്ന പേര് കേട്ടാൽ പണ്ടൊക്കെ 
അഭിമാനം കൊണ്ട് കോൾമയിർ കൊണ്ടിരുന്നു 
ഇന്നത് അത് വെറും 'മയിരായി' മാറി കഷ്ടം !"
Raveendran Narayanan 2019-04-03 03:08:13
https://wattsupwiththat.com/2018/10/10/ipcc-demands-122-trillion-to-fight-the-global-war-on-weather/

Dr. Raveendran Narayanan USA :-
IPCC needs $122 TRILLION for Climate Correction, BUT not C02 and GHG.
3° C Temperature REDUCTION is possible by errecting ZERO DISCHARGE SYSTEMS in DESALINATION plants.

https://raveendrannarayanan.wordpress.com/2014/12/06/nominate-for-nobel-peace-prize-2015/ " NOMINATE FOR NOBEL PEACE PRIZE 🏆 2019"

"ONE SHOT MANY BIRDS" : http://wp.me/p25H2W-dB via @Raveendrannaray.

—->>>>> 3° C TEMPERATURE REDUCTION IS POSSIBLE + NO MORE ESCAPING OF METHANE FROM ICE SHELVES + NO MORE OZONE HOLES + NO MORE SEA RISE + NOT MUCH STRONGER HURRICANES + NOT MUCH CALAMITIES+ NO MORE EXTREME WEATHER + PLENTY OF DRINKING WATER FROM SEA WATE R + MORE FOOD & VEGGIES + WORLD ECONOMY WILL BE GOOD –>>>>> ” AIR CONDITIONING OF MOTHER EARTH" 
 #google #facebook #linkedin #twitter #youtube #climatechange #globalwarming #noozoneholes #rewritingearthscience #notco2 #2019earthsciencecommettee
#airconditioningthemotherearth
#cop24 #unfcc #ipcc #epa #timemagazine 
#challengingexpertglaciologists 
#1000ppmco2noproblem 
#challengingipcc #stoppingcalamites 
http://raveendran_narayanan@airconditionin gthemotherearth.com
വിചിത്ര ജീവി 2019-04-03 11:25:18
മാലിന്യങ്ങൾ  നാടായ നാട് മുഴുവൻ വലിച്ചെറിയുമ്പോൾ അത് പരിസ്ഥിതിയെ ബാധിക്കുന്നു . പക്ഷെ പരിസ്ഥിതിയിലുള്ള മാറ്റങ്ങളും നാറ്റങ്ങളും വെറും 'ഹോക്‌സാണെന്നാണ്  കുന്തറയുടെ നേതാവ് ട്രമ്പ് പറയുന്നത് . പരിസ്ഥിതിയിലെ മാറ്റങ്ങളെ എതിർക്കുന്ന ഒരു നേതാവിനെ പിന്തുടരുകയും അതെ സമയം മാലിന്യങ്ങളെ മാറ്റണം എന്ന് വാദിക്കുന്ന നിങ്ങളെ ഞങ്ങൾക്ക് മനസ്സിലാകുന്നില്ല .പരസ്പരവിരുദ്ധമായി പെരുമാറുന്ന  നിങ്ങൾ ഒരു വിചിത്ര ജീവി തന്നെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക