Image

മേള (ഗദ്യകവിത: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 30 March, 2019
മേള  (ഗദ്യകവിത: ജോണ്‍ വേറ്റം)
ആത്മാവിന്‍ ഗുണങ്ങളില്‍ അധിവസിക്കുന്നു വിശ്വാസം!
ആത്മീയരായ് നമ്മെ അനുനയിക്കുന്നു വിശ്വാസം!

ആത്യന്തികപ്രവചനങ്ങളെ സമഗ്രസേവനത്താല്‍,
ആത്മീയപോഷകങ്ങളാക്കും ആധുനികദിനങ്ങളില്‍.

അന്തിമലക്ഷ്യമാം നിത്യജീവിനിലെത്തുവാന്‍ ഭക്തരെ,
ആത്മാവബോധത്താല്‍ നവീകരിക്കുന്നു സിദ്ധവിശ്വാസം.

ജ്ഞാനത്തിന്‍ ആഴങ്ങളില്‍ ഒഴുകിയെത്തുന്നു വിശ്വാസം,
ജ്ഞാനമാര്‍ഗ്ഗത്തില്‍ ജ്ഞാനിയായ് നയിക്കുന്നു വിശ്വാസം.

വിശുദ്ധിയിന്‍വിളഭൂമിയില്‍ വളരുന്നു വിശ്വാസം,
വഴിപിഴച്ചലയുമ്പോള്‍ വെളിവായെത്തുന്നു വിശ്വാസം.

വിശ്വാസത്തിനുണ്ട് സല്‍സമന്വയസമദര്‍ശനം,
വിശ്വസമാധാനത്തിന് ഊര്‍ജ്ജമേറും വചോഗുണങ്ങള്‍.

വിശ്വാസത്തിലുണ്ട് ധാര്‍മ്മികനിഷ്ഠകള്‍, സദാചാരം,
വികസിതസാംസ്‌കാരം, നന്മ, നിയാമകനിയമങ്ങള്‍.

സത്യവിശ്വാസമൊരു സിദ്ധൗഷധം, സുബോധനിയന്ത്രണം,
സാരമാംസനാതനസ്‌നേഹത്തിന്റെ കാന്തിദമുഖാന്തരം!

സാര്‍ത്ഥകമാം മുഴുവേദാന്തതത്ത്വങ്ങളില്‍ മുഴുകും,
സുഹൃദയങ്ങളില്‍ നിറയ്ക്കുന്നു നീതിപ്പ്രമാണങ്ങള്‍!

സുരഭിതസുഭാഷിതഹങ്ങള്‍ വിടര്‍ത്തും വിശ്വാസങ്ങള്‍,
സുകൃതമരുളുന്നു, നിശ്വസ്തബുദ്ധി, കൃപാവരങ്ങള്‍!

അശുദ്ധമാംവിശ്വാസത്തിലുണ്ടടര്‍ക്കളം, ആത്മവിദ്യ,
ആഭിചാരകര്‍മ്മം, ക്രൂരമാംനരബലി, രക്തദാഹം.

വിശ്വാസത്തിനുമുണ്ട് വിഷപ്പല്ലുകള്‍, ദംശനശക്തി,
വിദ്വേഷം, ജാതിചിന്ത, ദുരാചാരം, മരണാദികര്‍മ്മം.

വിശ്വാസത്തിലുണ്ട്, വിരുദ്ധതയുടെ മുഖവശങ്ങള്‍,
വിധ്വംസകപ്രവണത, വഞ്ചകതൃഷ്ണ, വശീകരണം.

വിശ്വാസം നന്മതിന്മകളെ വേര്‍തിരിച്ചറിയിക്കണം,
വിഘടിതചിന്ത, വിപ്പ്രമാഥം, വിരോധവും വെടിയണം.

സുസ്ഥിരസ്വസ്ഥതയുടെ ശ്രേഷ്ഠവീഥികള്‍ പണിയണം,
സ്‌നേഹത്തിന്‍ സമൃദ്ധിയില്‍ ജനതകള്‍ ഒത്തുചേരണം!

മേള  (ഗദ്യകവിത: ജോണ്‍ വേറ്റം)
Join WhatsApp News
കവിത 2019-03-31 09:06:27
ഗദ്യമായാലും പദ്യമായാലും ‘കവിത’ യിൽ കവിത വേണ്ടേ മാഷേ, പ്രാസത്തിൽ പട്ടിക മാത്രം മതിയോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക