Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 39: സാംസി കൊടുമണ്‍)

Published on 31 March, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 39: സാംസി കൊടുമണ്‍)
രാത്രിയുടെ അശ്ശീലങ്ങളൊക്കെ കഴുകി ചാണ്ടിക്കുഞ്ഞ് തിരികെ വന്നിട്ടും ശാന്തമ്മ കാപ്പി എടുത്തു വെച്ചില്ല. അവര്‍ ആരെയോ പ്രതീക്ഷിച്ച് ഇടയ്ക്കിടക്ക് വാതിലിലേക്ക് നോക്കുന്നു. അയാള്‍ ടി.വി.യുടെ റിമോട്ടില്‍ കളിച്ചു. ഓണാക്കാനുള്ള ബട്ടന്‍ തിരയുകയായിരുന്നു. ഒടുവില്‍ അതില്‍ വെളിച്ചം തെളിഞ്ഞു. ഒപ്പം ചലിക്കുന്ന മനുഷ്യരും. ഏതോ കിടപ്പറയിലെ രഹസ്യമായിരിക്കേണ്ട  കാര്യം പരസ്യപ്പെടുത്തുന്ന സീന്‍. ചുറ്റും ആരും തന്നെ കാണുന്നില്ലെന്നുറപ്പു വരുത്താനായി, അയാള്‍ തലയുയര്‍ത്തി നോക്കി. രംഗത്തിനു കൊഴുപ്പേകാന്‍ ചടുല താളം. പെണ്‍ ഉടലിന്റെ ദൃശ്യ വിസ്മയം. കഷണ്ട ി കയറിയ തല വിയര്‍ക്കുംപോലെ. ചാണ്ട ിക്കുഞ്ഞ് സോഫയിലിരുന്ന് ഞെരി പിരി കൊണ്ട ു. ഇത് അമേരിക്കയാണ്. അയാള്‍ സ്വയം പറഞ്ഞു. ദൃശ്യം മാറുന്നു. അഗ്നി ഒലിച്ച ശരീരങ്ങല്‍ കിടക്കയില്‍. ഒരു കട്ടികുറഞ്ഞ പുതപ്പ്. അവരുടെ നഗ്നതയുടെ വൈരൂപ്യത്തെ മറയ്ക്കുന്നു. തണുത്ത ഉടലുകള്‍ വിരൂപമാണെന്ന തിരിച്ചറിവോ..... അവര്‍ പരസ്പരം കണ്ണില്‍ നോക്കുന്നു. ആരോ ഡോര്‍ ബെല്‍ അടിയ്ക്കുന്നു. അവള്‍ വെപ്രാളത്തോട് പറയുന്നു. “ഹി.’ ഒളിക്കുവാനുള്ള ഇടം തേടിയുള്ള പാച്ചില്‍.

ആരോ ബെല്ലടിക്കുന്നു. ശാന്തമ്മ തിരക്കു പിടിച്ച് ലിവിങ്ങ് റൂമിലേക്കു വന്നു. ടി.വി.യിലേക്കും ചാണ്ട ിക്കുഞ്ഞിന്റെ മുഖത്തേക്കും തുറിച്ചു നോക്കി. “”രാവിലെ കാണാന്‍ പറ്റിയ സാധനം.’’ അവള്‍ ടി.വി.ഓഫ് ചെയ്തുകൊണ്ട ് പറഞ്ഞു. ചാണ്ട ിക്കുഞ്ഞ് സോഫയില്‍ കീടമായി. അയാളെ അവഗണിച്ച് അവള്‍ ഡോര്‍ തുറന്നു.

“”ഹലോ..... ഞങ്ങള്‍ താമസിച്ചുപോയോ....?’’ ആഗതന്‍ ചോദിച്ചു. നിത്യ പരിചിതരെപ്പോലെ അവര്‍ അകത്തേക്കു കടന്നു.

“”ഹലോ ഞാന്‍ തോമസ് ഇടവഴിക്കുന്നില്‍, ഇത് എന്റെ ഭാര്യ ത്രേസ്യ.’’ ഇടവഴിക്കുന്നന്‍ സ്വയം പരിചയപ്പെടുത്തി ചാണ്ട ിക്കുഞ്ഞിന് ഹസ്തദാനം ചെയ്തു.

“”ഹലോ.......’’ ചാണ്ട ിക്കുഞ്ഞ് സോഫയില്‍ നിന്നും എഴുന്നേറ്റ് പ്രത്യഭിവാദനം ചെയ്തു. ത്രേസ്യക്ക് നേരെ കൈകൂപ്പി.

“”വരൂ ഇനി നമുക്ക് കാപ്പി കുടിക്കാം..... ഇനി താമസിപ്പിക്കേണ്ട ....’’ ശാന്തമ്മ എല്ലാവരെയും ക്ഷണിച്ചു.

അപ്പോള്‍ ഇത്രനേരം അവള്‍ താളം പിടിച്ചിരുന്നത് ഇവര്‍ക്കുവേണ്ട ിയാണെന്ന് ചാണ്ട ിക്കുഞ്ഞ് തിരിച്ചറിയുകയായിരുന്നു. ത്രേസ്യ പൊതിഞ്ഞുകെട്ടിയ ഒരു പൊതി ഡൈനിങ്ങ് ടേബിളില്‍ വെച്ചു. കാപ്പി കുടിച്ചുകൊണ്ട ിരിക്കേ ശാന്തമ്മ ചാണ്ട ിക്കുഞ്ഞിനോടായി പറഞ്ഞു.

“”ഞങ്ങള്‍ കസിന്‍സാ..... ആറുമാസമായതേയുള്ളൂ ഇവര്‍ കല്യാണം കഴിച്ചിട്ട്.’’

“”ലേറ്റ് മാര്യേജാ....’’ ചാണ്ട ിക്കുഞ്ഞിന്റെ നോട്ടത്തിലെ ധ്വനി തിരിച്ചറിഞ്ഞിട്ടെന്നവണ്ണം ഇടവഴി കുന്നേന്‍ പറഞ്ഞു. തുല്യ ദുഃഖിതര്‍ പെട്ടെന്ന് ഐക്യപ്പെട്ടതുപോലെ ചാണ്ട ിക്കുഞ്ഞിനു തോന്നി. അയാള്‍ ഔപചാരികമായി ചോദിച്ചു “”ഇവിടെ എന്തു ചെയ്യുന്നു.’’

“”ഹൈസ്കൂള്‍ ടീച്ചറാണ്.’’

“”എങ്ങനെ.... ഇവിടൊക്കെ സ്കൂളില്‍ ജോലി കിട്ടാന്‍ എളുപ്പമാണോ...?’’ ഭാവിയിലേക്കുള്ള ഒരു വഴി തെളിഞ്ഞു കിട്ടും എന്ന പ്രതീക്ഷയോടെ ചാണ്ട ിക്കുഞ്ഞു ചോദിച്ചു.

“”അത്ര എളുപ്പമല്ല.... നമ്മുടെ ആക്‌സന്റാ വില്ലന്‍.... പിള്ളാര്‍ക്കൊന്നും മനസ്സിലാകില്ല. പിന്നെ നല്ല പരിശ്രമം വേണം. ഒരു പി.എച്ച്.ഡി. ഉണ്ടെ ങ്കില്‍ ഒരു പ്ലസ്സാണ്. ആട്ടെ നാട്ടില്‍ എന്തു ചെയ്യുകയായിരുന്നു.’’ ഇടവഴിക്കുന്നേന്‍ ഒന്നു നിര്‍ത്തി.

തൊഴില്‍ എന്തായിരുന്നു എന്നാണ് ചോദ്യം. ചാണ്ട ിക്കുഞ്ഞ് ഒന്നു നിവര്‍ന്നിരുന്നു. ഇഡ്ഡലി സാമ്പാറില്‍ മുക്കി അല്പനേരം എന്തോ ഓര്‍ത്തിരുന്നു. തൊഴില്‍ ഓര്‍ത്തെടുക്കുംപോലെ അദ്ധ്യാപകന്‍. സ്ഥിരമായി അവധിയായിരുന്നതിനാല്‍ പിരിച്ചു വിട്ടു. പിന്നെ പ്രസംഗം, യാത്ര, കള്ളുകുടി.... ഇതൊക്കെ പറയാമോ...? ചാണ്ട ിക്കുഞ്ഞ് ശങ്കിച്ചു.

ആ വിടവില്‍ ശാന്തമ്മ പറഞ്ഞു. “”യു.പി.സ്കൂളില്‍ ഭാഷാ അദ്ധ്യാപകനായിരുന്നു. അതുകൊണ്ട ിവിടെന്തെടുക്കാനാ.... വല്ല കമ്പനീലും കിട്ടുമോന്നു നോക്കണം.’’

അവള്‍ തന്നെ കൊച്ചാക്കുകയാണോ. ചാണ്ട ിക്കുഞ്ഞ് ഒന്നും പറയാതെ തല കുനിച്ചിരുന്നു. ഒന്നിനും കൊള്ളാത്തവന്‍ എന്ന ധ്വനി ഉണ്ട ായിരുന്നോ...? എവിടെയും പരാജയം ഒരു ശാപംപോലെ തന്നെ പിന്തുടരുന്നു.

കാപ്പികുടി കഴിഞ്ഞ് അവര്‍ ലിവിങ്ങ് റൂമില്‍ സോഫയില്‍ ഇരുന്നു. പെണ്ണുങ്ങള്‍ അടുക്കളയില്‍ എന്തൊക്കെയോ പെരുമാറുന്നു. ലിവിങ്ങ് റൂമില്‍ അവര്‍ക്കു പറയാന്‍ വിഷയങ്ങളില്ല. ചാണ്ട ിക്കുഞ്ഞിന് ഒന്നു വലിച്ചാല്‍ കൊള്ളാമെന്നുണ്ട ്. പക്ഷേ സാധനമില്ല. ഇടവഴിക്കുന്നേന്‍ വലിക്കുമോ ആവോ....? ചോദിക്കുന്നതെങ്ങനെ....

ഇടവഴിക്കുന്നേനും ഒന്നു തുടങ്ങി വയ്ക്കാന്‍ വിഷയങ്ങളില്ലാത്തപോലെ. അയാള്‍ ത്രേസ്യാമ്മ കൊണ്ട ു വന്ന പൊതിയഴിച്ച് ഒരു വൈന്‍ കുപ്പി എടുത്തു. ഡൈനിങ്ങ് ടേബിളിനോടു ചേര്‍ന്നുള്ള ചൈനാ ക്ലോസെറ്റില്‍ നിരത്തിവെച്ചിട്ടുള്ള വിവിധതരം വൈന്‍ ഗ്ലാസ്സുകളില്‍ രണ്ടെ ണ്ണം എടുത്തു. റെഡ് വൈന്‍. കൊക്കുമുണ്ട ിയുടെ കാലു പോലെ നീളമുള്ള കാലില്‍ അര്‍ദ്ധഗോളാകൃതിയില്‍ തീര്‍ത്തിട്ടുള്ള സ്പടിക ഗ്ലാസ്സിലേക്ക് പകര്‍ന്നപ്പോള്‍ ഒരു പ്രത്യേക പ്രൗഡി കുടിക്കുന്നവനു കൈവന്നപോലെ.

ചാണ്ട ിക്കുഞ്ഞിന്റെ മനസ്സൊന്നുണര്‍ന്നു. വൈനെങ്കില്‍ വൈന്‍. അയാള്‍ സ്വയം പറഞ്ഞു. ഒന്നു തുടങ്ങി വെയ്ക്കാം. പ്രവാസഭൂമിയിലെ ആദ്യത്തെ ലഹരി. അവര്‍ ചിയേഴ്‌സ് പറഞ്ഞ് ഗ്ലാസ്സുകള്‍ മുട്ടിച്ചു. നല്ല തുടക്കമാകട്ടെ എന്ന് ചാണ്ട ിക്കുഞ്ഞ് മനസ്സില്‍ പ്രാര്‍ത്ഥിച്ചു. ശാന്തമ്മയുടെ മുന്നില്‍ ചെറുതാകാന്‍ പാടില്ല. ചാണ്ട ിക്കുഞ്ഞിനെ തൊഴുത്തില്‍ കെട്ടാന്‍ മാത്രം ആരും വളര്‍ന്നിട്ടില്ല. ശീലങ്ങളൊക്കെ തിരിച്ചു പിടിക്കണം. അയാള്‍ ആത്മഗതം ചെയ്തു.

വൈന്‍ നുകര്‍ന്ന് അല്പം കഴിഞ്ഞ് ഇടവഴിക്കുന്നേന്‍ പറഞ്ഞു “”ആറുമാസം മുമ്പുവരെയും അനുഗ്രഹിക്കാനും ശപിക്കാനും അധികാരമുള്ള, തിരുസഭയുടെ കൈവെയ്പ്പുള്ള ഒരു വൈദികനായിരുന്നു ഞാന്‍.’’ ഇടവഴിക്കുന്നേന്‍ വൈന്‍ ഗ്ലാസ്സിലേക്ക് നോട്ടം ഉറപ്പിച്ചു. ചാണ്ട ിക്കുഞ്ഞ് കേട്ടതു വിശ്വസിക്കണമോ എന്നറിയാനായി അയാളെ സൂക്ഷിച്ചു നോക്കി. അയാളുടെ കണ്ണുകളില്‍ ഒരു നഷ്ടബോധത്തിന്റെ നിഴല്‍. അധികാരം നഷ്ടപ്പെട്ടവന്റെ ശൂന്യത ചാണ്ട ിക്കുഞ്ഞ് അയാളില്‍ തിരിച്ചറിഞ്ഞു.

ത്രേസ്യാമ്മയും തിരു വസ്ത്രത്തിലായിരുന്നപ്പോഴാണ് ഞങ്ങള്‍ കണ്ട ുമുട്ടിയതും തിരിച്ചറിഞ്ഞതും, ഞങ്ങള്‍ നെഞ്ചില്‍ ഒരേ നീറ്റലുമായി നടക്കുന്നവരാണെന്ന്. ഞങ്ങള്‍ തിരുവസ്ത്രങ്ങള്‍ ഊരി. ഈ കുരിശ് ചുമക്കാന്‍ ഞങ്ങള്‍ പ്രാപ്തരല്ലെന്നവരോടു പറഞ്ഞ് പടിയിറങ്ങി.

പല്ലിമുട്ടപോലെയുള്ള വൈന്‍ ഗ്ലാസ്സിലെ ചുവന്ന തിരുരക്തം ചാണ്ട ിക്കുഞ്ഞിന്റെ ചുണ്ട ിനും ഗ്ലാസ്സിനുമിടയിലിരുന്നു ചിരിച്ചു. മോചിതരായവര്‍ക്കുവേണ്ട ിയുള്ള പാനിയാര്‍ച്ചന അയാള്‍ ഓര്‍ത്തു. ഒന്നാം ഗ്ലാസ്സ് ചാണ്ട ിക്കുഞ്ഞ് ആര്‍ത്തിയോടെ വലിച്ചു കുടിച്ചു. വെറും വയറ്റില്‍ വാറ്റുചാരായം അടിക്കുന്നവന്റെ അനുഷ്ടാനിപ്പുമാതിരി. കുപ്പിയിലേക്ക് ആര്‍ത്തിയോടെ നോക്കി. ഇടവഴിക്കുന്നേന്‍ ഗ്ലാസ്സിലെ അമൃതം നുണഞ്ഞാസ്വദിക്കുന്നതേയുള്ളൂ. മുന്‍ വൈദികന്‍ വീഞ്ഞ് ശീലമുള്ളവനാ.... വീഞ്ഞിനെ ഭപൊരുന്നി ആവാഹിച്ച് തിരുരക്തമായി രൂപാന്തരപ്പെടുത്തുവാനുള്ള മന്ത്രം പഠിച്ചവന്‍....’ തിരുരക്തം വീഞ്ഞില്‍.... ക്രിസ്തുവിനു മുമ്പും വീഞ്ഞും അപ്പവും ആരാധനാവസ്തുക്കള്‍ ആയിരുന്നുവല്ലോ...? പിന്നെ അതു ക്രിസ്തുവുമായി ബന്ധപ്പെടുത്തിയെന്നതല്ലേ സത്യം. ചാണ്ട ിക്കുഞ്ഞിന്റെ ചിന്തകള്‍ മറിയുകയായിരുന്നു. അയാള്‍ വൈന്‍ ഒരു ഗ്ലാസ്സ്കൂടി മൊത്തി.

“”മി. ഇടവഴിക്കുന്നേന്‍, താങ്കള്‍ ഒരു മുന്‍ വൈദികനാണ്. ധാരാളം പേര്‍ക്ക് സ്വര്‍ക്ഷ നരകങ്ങള്‍ അവകാശമാക്കി കൊടുത്തവനാണ്. എന്നാല്‍ ഈ സ്വര്‍ക്ഷം എവിടെയാണ്...’’ ചാണ്ട ിക്കുഞ്ഞ് ഒരു ചോദ്യം ചോദിച്ച് നിവര്‍ന്നിരുന്നു. ഇടവഴിക്കുന്നേന്‍.... ഒന്നാം ഗ്ലാസ്സ് തീര്‍ത്ത്, ചാണ്ട ിക്കുഞ്ഞിനെ  ഒന്നു തറപ്പിച്ചു നോക്കി. ആ നോട്ടം ചോദിക്കുന്നത് ഒരവിശ്വാസിയുടെ വായില്‍ ഞാന്‍ അകപ്പെട്ടോ.... അതോ ഉറപ്പില്ലാത്ത ഒരുവന്റെ ബലഹീന സൗധത്തിലോ...? എന്തായാലും ഇടവഴിക്കുന്നേന്‍ തുടങ്ങിയതിങ്ങനെയാണ്.

“”ഒരിയ്ക്കല്‍ ധനവാനായ ഒരുവന്‍ യേശുവിനോടു ചോദിച്ചു. “ഗുരോ.... നിത്യജീവനെ അവകാശിയാക്കാന്‍ ഞാന്‍ എന്താണു ചെയ്യേണ്ട ത്?’ ഗുരു പറഞ്ഞു: “നിനക്കുള്ളതൊക്കെയും വിറ്റ് ദരിദ്രര്‍ക്കു കൊടുക്ക. എന്നിട്ട് എന്നെ അനുഗമിക്ക.’ ധനവാന്‍ അതു കേട്ട് നിരാശനായി പോയി. അപ്പോള്‍ ഗുരു പറഞ്ഞു: “ധനവാന്‍ സ്വര്‍ക്ഷരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ എളുപ്പം, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതത്രെ.’അപ്പോള്‍ ഇടവഴിക്കുന്നേലിന്,  ചാണ്ട ിക്കുഞ്ഞിന്റെ മേല്‍, പരുന്ത് കോഴിക്കുഞ്ഞിന്റെ മേല്‍ എന്നപോലെ, ചിറകു വിരിച്ച് ഉന്നം പിടിയ്ക്കുന്നതുപോലൊരു ഭാവമായിരുന്നു.

“”സ്വര്‍ക്ഷം എവിടെയെന്ന് ഗുരു പറഞ്ഞില്ല.’’ ഇടവഴിക്കുന്നേന്‍ ഒരു വിജയിയെപ്പോലെ ചാണ്ട ിക്കുഞ്ഞിനെ നോക്കി.

ചാണ്ട ിക്കുഞ്ഞ് ചിരിച്ചു. എന്നിട്ട് ചോദിച്ചു. “”അപ്പോള്‍ നിങ്ങളെപ്പോലെ നിങ്ങളുടെ ഗുരുവിനും ഉറപ്പില്ലായിരുന്നു അല്ലേ....?’’

പിടിക്കപ്പെട്ടവനെപ്പോലെ ഇടവഴിക്കുന്നേന്‍ ചിരിച്ചു. “”സ്വര്‍ക്ഷനരകങ്ങളില്‍ ക്രിസ്തുവിനു പങ്കുണ്ടേ ാ എന്നെനിക്കറിയില്ല. ഓരോരുത്തരുടെ കാലാനുഗതമായ കൂട്ടിച്ചേര്‍ക്കലുകള്‍..... ഒരു നീതിബോധമുള്ള സാമൂഹ്യക്രമം ഉണ്ട ാക്കുവാനുള്ള ശ്രമം എന്നു കരുതിയാല്‍ അതില്‍ തെറ്റില്ല. സാധാരണക്കാരന്റെ അടിസ്ഥാന വികാരം ഭയമാണ്. അതിനെ മുതലാക്കാന്‍ ആലോചിച്ചുള്ള ഒരു പണിതെടുക്കല്‍.....’’ ഇടവഴിക്കുന്നേന്‍ പറയുകയാണ്. ത്രേസ്യാമ്മ അടുക്കളയില്‍ നിന്നും അയാളുടെ കണ്ണുകളിലേക്കു നോക്കി. പണ്ടെ ങ്ങോ കണ്ട ു മറന്ന ഒരു ഭാവം ആ കണ്ണുകളില്‍. തീഷ്ണമായ വേദന.

ഒരള്‍ത്താരയും പ്രസംഗവും അവളിലേക്കിറങ്ങി വന്നു. ആ പ്രസംഗവും ആ കണ്ണുകളിലെ തീഷ്ണമായ വേദനയുമാണ് അവളെ അയാളിലേക്കടുപ്പിച്ചത്. ക്രൂശിലെ ക്രിസ്തുവിന്റെ അതേ നോട്ടം അവള്‍ അനുഭവിക്കുകയായിരുന്നു. തിരുവസ്ത്രത്തിനുള്ളില്‍ അവളുടെ ഉള്ള് പിടഞ്ഞു. സ്ഥലം മാറി വന്ന വൈദികന്റെ ആദ്യത്തെ കുര്‍ബ്ബാനയായിരുന്നു. ഈ നീണ്ട  കാത്തിരിപ്പൊക്കെയും ഈ കണ്ടെ ത്തെലിനുവേണ്ട ിയായിരുന്നുവോ...? പരിചയപ്പെടാതിരിക്കാന്‍ കഴിയാത്തപോലെ കാലുകള്‍ നയിക്കുകയായിരുന്നു. മുപ്പത്തിയഞ്ചാം വയസ്സില്‍ കരളില്‍ ഒരു കിക്കിളി. ആരായിരുന്നു മുന്‍കൈയ്യെടുത്തത്. ഇടവഴിക്കുന്നേലിന്റെ കണ്ണുകളില്‍ കണ്ട  തിളക്കം ആ ആത്മാവനുഭവിക്കുന്ന പീഡ വിളിച്ചു പറയുന്നുണ്ട ായിരുന്നു. പറയാതെ അവരുടെ കണ്ണുകള്‍ അവരെ സ്വര്‍ക്ഷത്തിലേക്കു നയിച്ചു. സ്വര്‍ക്ഷം കണ്ടെ ത്തിയവര്‍ക്ക് വസ്ത്രം ആവശ്യമില്ലായിരുന്നു.

കുറെ നാളുകളായി തിരുരക്തശരീരങ്ങള്‍ വഹിക്കുമ്പോഴും കൊടുക്കുമ്പോഴും അകാരണമായ ഒരു സന്ദേഹം. സംശയം എന്ന സാത്താന്‍ നാലു ചുറ്റും നിന്ന് തന്നെ തുറിച്ചുനോക്കുന്നപോലെ. കണ്ണ് പാപത്തെ കാണുന്നു. അതില്‍ രമിക്കാന്‍ ഹൃദയം പ്രേരിപ്പിക്കുന്നു. ശരീരം ബലഹീനതയെ തലോടുന്നു. മനസ്സോ ദുര്‍ബലം. കൊഴുത്ത തുടകളുള്ള ചെറുബാലന്മാരെ ഭയന്നു. എന്നും ഒരൊളിച്ചുകളിക്കാരനെപ്പോലെ സ്വയം കുമ്പസാരിച്ചു. “ഇടംകണ്ണു നിനക്ക് ഇടര്‍ച്ച വരുത്തുന്നുവെങ്കില്‍ അതിനെ ചുഴഞ്ഞെടുത്തു തീയിലിടുക.....’ എങ്കില്‍ അസ്ഥിപഞ്ചരങ്ങള്‍ വഴി നടക്കുന്ന ഒരു ലോകം എത്ര ഭീകരം!

“”സഭ എന്തിനു വൈദീകരേയും കന്യാസ്ത്രീകളെയും കുടുംബജീവിതത്തില്‍ നിന്നും വിലക്കുന്നു.’’ ചാണ്ട ിക്കുഞ്ഞിന്റെ ചോദ്യം ഇടവഴിക്കുന്നനെ മനോഗതങ്ങളില്‍ നിന്നും ഉണര്‍ത്തി. അവര്‍ രണ്ട ുപേരും ഒരേ പാതയില്‍ ചിന്തിച്ചവര്‍ എന്നയാള്‍ ഓര്‍ത്തു.

ഒരു മറുപടിയ്ക്കായി ചാണ്ട ിക്കുഞ്ഞ് അയാളെ നോക്കുന്നതറിഞ്ഞിട്ട് പറഞ്ഞു “”ചാണ്ട ിക്കുഞ്ഞേ... നമ്മള്‍ ഏറെക്കുറെ സമ പ്രായക്കാരും തുല്യ സാഹചര്യങ്ങളില്‍ വിവിധ കാരണങ്ങളാല്‍ എത്തപ്പെട്ടവരാണ്. ഞാന്‍ എന്റെ മനഃസാക്ഷിക്കു ബോധിച്ച് ഒരുത്തരം പറയട്ടെ.... ലോകത്തിലെ ഏറ്റവും വലിയ വ്യവസായം മതങ്ങളാണ്. അതിന്റെ സ്വത്തും സ്വാധീനവും ആര്‍ക്കും അറിയില്ല. ഏതു കാണാമറയത്തും അതിന്റെ നീരാളിക്കൈ ചെന്നത്തും. കണ്ണുകള്‍ ചാരക്കണ്ണുകളാണ്. മുടക്കുമുതല്‍ ദൈവവും ഭക്തിയുമാണ്. ആര്‍ത്തി തീരാത്ത മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥത്തിനുവേണ്ട ി എന്തും ചെയ്യും. അവിടെ പണിയെടുക്കുന്നത് ഞങ്ങളെപ്പോലുള്ളവര്‍. ആദ്യം ഭക്തിയുടെ പേരില്‍, അറിവില്ലായ്മയുടെ പേരില്‍ ചെന്നു പെടുന്നവര്‍ പെട്ടതുതന്നെ. എറുമ്പുകളെപ്പോലെ, തേനീച്ചയെപ്പോലെ ഞങ്ങള്‍ പണിയെടുക്കുന്നു. വാഗ്ദാനം സ്വര്‍ക്ഷത്തിലെ മണവാട്ടിയെന്ന ഉന്നതസ്ഥാനം. പാഴ്‌വാക്കുകള്‍ കിനാവുകണ്ട ്, ജീവിതം മാറുന്നു. തിരുവസ്ത്രത്തിലെ പിശാചുക്കള്‍ ഏതു ഗുണ്ട കളെക്കാളും മേലെയാണ്. അധികാരത്തിനും പദവിക്കുംവേണ്ട ി എന്തും ചെയ്യും. പദവിയും അധികാരവും ഒത്താല്‍ പിന്നെ വഴങ്ങാത്തതൊന്നുമില്ല. ദേവാലയങ്ങള്‍ വേശ്യാലയങ്ങളാകും. അസമയത്ത് കാണേണ്ട ാത്തതു കണ്ട  ഒരു പാവം കന്യാസ്ത്രീക്കു സംഭവിച്ചതു നിങ്ങള്‍ അറിഞ്ഞതല്ലേ.... ഇത് ഒരു കൂട്ടര്‍. മറ്റൊരു കൂട്ടര്‍ സ്വവര്‍ക്ഷരതിക്കാരും അസൂയാലുക്കളും ആകുന്നു. ഉള്ളിലെ പാപബോധത്താല്‍ അവര്‍ മാനസ്സിക രോഗികളാകുന്നു.’’

“”ദൈവം നല്‍കിയ വരദാനമാണ് ഇണയോടുള്ള തൃഷ്ണ. അതിനെ എന്തിനു വെറുക്കുന്നു? എന്തിന് അടിച്ചമര്‍ത്തുന്നു. ത്യാഗികളെന്നു സ്വയം വെളിപ്പെടുത്താനോ? എന്നാല്‍ അവര്‍ വൈകൃതങ്ങളുടെ തോഴരാണ്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ സഭയുടെ പുരോഹിതന്മാരായിരിക്കും ഏറിയ പങ്കും. സഭ ഒരഴിച്ചു പണിയ്ക്കു വിധേയമാകുമോ...? എനിക്കുറപ്പില്ല. കാരണം അതിന്റെ ചരടുകള്‍.... ഞങ്ങളെപ്പോലെ ചിലര്‍ ചരടു പൊട്ടിച്ചവര്‍.... സമൂഹത്തിന്റെയും ബന്ധുക്കളുടെയും കണ്ണിലെ കരടുകളായെങ്കിലും, ഞങ്ങള്‍ സന്തുഷ്ടരാണ്. രാത്രിയുടെ നിഗൂഢതകളില്‍ മലപോലെ ഉയര്‍ത്തുന്ന ശരീരത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മോചിതരായവര്‍. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആരൊക്കെയോ ഉള്ളപോലെ.....എന്നിരുന്നാലും ചിലരൊക്കെ വരം ലഭിച്ചവരാണ്. ഷണ്ഡന്മാരായവരും, സ്വയം ആയവരും, ശക്തരാകാന്‍ കഴിവുള്ളവര്‍ ശക്തരാകട്ടെ.....’’ ഇടവഴിക്കുന്നേലിന്റെ ശബ്ദത്തില്‍ അധികാരത്തിന്റെ കുപ്പായക്കൂട്ടില്‍ നിന്നും പുറത്തുചാടിയവന്റെ നിരാശ നിഴലിക്കുന്നതുപോലെ ചാണ്ട ിക്കുഞ്ഞിനു തോന്നി.

(തുടരും....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക