Image

ബൈഡന്‍, ബെര്‍ണി, ബെറ്റൊ: മൂന്ന് 'ബി' സ്ഥാനാര്‍ത്ഥികളും മുന്നില്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 01 April, 2019
ബൈഡന്‍, ബെര്‍ണി, ബെറ്റൊ: മൂന്ന് 'ബി' സ്ഥാനാര്‍ത്ഥികളും മുന്നില്‍ (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തയ്യാറെടുക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ സാധ്യത വിലയിരുത്തുവാന്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ 'ബി' യില്‍ ആരംഭിക്കുന്ന പേരുകളുള്ള മൂന്നുപേരും മുന്നിലാണ്.

ക്വിന്നിപിയാക് യൂണിവേഴ്സിറ്റി പോളിലാണ് ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലാത്ത മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ്, മുന്‍ എല്‍പാസോ കൊണ്‍ഗ്രസംഗം ബെറ്റോ ഒ റൗര്‍കെ എന്നിവര്‍ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണെന്ന് കണ്ടെത്തിയത്.

ബൈഡനെ 29% പേരും സാന്‍ഡേഴ്സിനെ 19% പേരും ഒ റൗര്‍കെയെ 12% പേരും പിന്തുണച്ചു. ശേഷിച്ച സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും തന്നെ 10% സ്വീകാര്യത നേടാന്‍ കഴിഞ്ഞിട്ടില്ല.

നാലാം സ്ഥാനത്തെത്തിയ കാലിഫോര്‍ണിയ സെനറ്റര്‍ കമലാ ഹാരീസിനു ലഭിച്ചത് 8% പിന്തുണയാണ്. എലിസബത്ത് വാറന്‍-4% ബുട്ടി ഗീഗ്-4%, കോറി ബുക്കര്‍-2%, ഏമി ക്ലോബുഷര്‍-2%, മുന്‍ സാന്‍ അന്റോണിയോ മേയറും മുന്‍ ഹൗസിംഗ് സെക്രട്ടറിയുമായ ജൂലിയന്‍ കാസ്ട്രോ, ഹിക്കന്‍ ലൂപ്പര്‍ എന്നിവര്‍ ഓരോ ശതമാനം വീതം എന്നിങ്ങനെയാണ് ജനപ്രിയത.

മൂന്ന് ബി സ്ഥാനാര്‍ത്ഥികളും വെളുത്ത വര്‍ഗക്കാരാണ്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് സ്വന്തം വര്‍ഗത്തിന്റെ പ്രാതിനിധ്യം ഉറപ്പിക്കുവാന്‍ പോരാടുന്ന ഒരു ന്യൂനപക്ഷ സമൂഹം ഈ സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ആരെയെങ്കിലും തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി സ്വീകരിക്കുവാന്‍ സാധ്യതയില്ല. ഇവര്‍ക്കൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഒരു ന്യൂനപക് പ്രതിനിധിയെ അവതരിപ്പിക്കുക മാത്രമാണ് ഏക മാര്‍ഗം.

ചരിത്രപരമായി റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ തിരഞ്ഞെടുപ്പിന് ഇത്രയും അടുത്ത് നടത്തുന്ന സര്‍വേകളില്‍ ജനപ്രീതിയില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനത്ത് നിന്നിട്ടുള്ളവരാണ്. അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് രണ്ടാമൂഴത്തിന് എത്തിയാല്‍ സംശയം ഇല്ലാതെ പാര്‍ട്ടി ടിക്കറ്റ് നേടാറുണ്ട്.

ഇത്തരം സാഹചര്യം ഇല്ലാതിരുന്നപ്പോള്‍ കഴിഞ്ഞ ഒന്‍പത് പ്രൈമറികളില്‍ ഏഴിലും പാര്‍ട്ടി ടിക്കറ്റ് നേടിയവര്‍ സര്‍വേകളില്‍ ആദ്യ മൂന്നില്‍ വന്നവരില്‍ ഒരാളായിരുന്നു. 1996ന് ശേഷം ഡൊണള്‍ഡ് ട്രമ്പ് മാത്രമാണ് ഇടക്കാല തിരഞ്ഞെടുപ്പിനും അടുത്ത ജനുവരിക്കും ഇടയില്‍ നടത്തിയ അഭിപ്രായ സര്‍വേകളില്‍ ഇരു പാര്‍ട്ടിയിലും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്താതിരുന്നത്.

ദേശ വ്യാപകമായി നടത്തുന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ മാധ്യമശ്രദ്ധ നേടാറും പ്രചരണ ഫണ്ട് പിരിവിന് സഹായകമാവാറും ഉണ്ട്. പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് അഭിപ്രായ സര്‍വേകളുടെ അടിസ്ഥാനത്തിലല്ലെങ്കില്‍ പോലും.

ഫെബ്രുവരി മൂന്നിന് അയോവയില്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പാര്‍ട്ടി അനുഭാവികളുടെ വോട്ട് തേടിയാണ് ടിക്കറ്റിന് പരിശ്രമിക്കുന്നത്. നീണ്ട പ്രചരണത്തിന് തയ്യാറാകണം. പ്രചരണഫണ്ടാലും ഭീമമായ ഒരു തുക സമാഹരിക്കണം.

അയോവയില്‍ എമഴ്സണ്‍ കോളേജ് നടത്തിയ സര്‍വേ ബൈഡന് 25%വും സാന്‍ഡേഴ്സിന് 24%വും പ്രവചിച്ചു. ഒ റൗര്‍കെ പീറ്റ് ബുട്ടിഗെയ്ഗിനും പിന്നില്‍ 5% നേടി. ബുട്ടിഗെയ്ഗ് ഇന്ത്യാനയിലെ സൗത്ത് ബെന്‍ഡ് മേയറാണ്.
ബൈഡന്‍, ബെര്‍ണി, ബെറ്റൊ: മൂന്ന് 'ബി' സ്ഥാനാര്‍ത്ഥികളും മുന്നില്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
SON IN LAW same as Father in Law 2019-04-03 15:03:13
Jared Kushner failed to disclose that he led a foundation that funded illegal Israeli settlements from 2006 to 2015.
Perfect fit in the family of Liars.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക