Image

ഫോമാ വിമന്‍സ് ഫോറത്തിന് ഫ്‌ളോറിഡയില്‍ മികച്ച തുടക്കം.

രവി ശങ്കര്‍, ഫോമാ ന്യൂസ് ടീം) Published on 02 April, 2019
ഫോമാ വിമന്‍സ് ഫോറത്തിന് ഫ്‌ളോറിഡയില്‍ മികച്ച തുടക്കം.
ടാമ്പാ: ഫോമാ വിമന്‍സ് ഫോറത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനവും ഏകദിന സെമിനാറും വനിതകളുടെ വന്‍പിച്ച പിന്തുണയോടെ  ഫ്‌ലോറിഡയിലെ ടാമ്പായില്‍ വെയ്ച്ചു ഭംഗിയായി നടത്തപ്പെട്ടു.  മാര്‍ച്ച് മാസം ഇരുപത്തി മൂന്നാം തീയതി ടാമ്പായിലെ ജെഫേഴ്‌സണ്‍ റോഡിലെ ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന സെമിനാറുകള്‍ ഫോമായുടെ യശസ്സ് ഉയര്‍ത്തികാട്ടി. അമേരിക്കന്‍ മലയാളി വനിതകളുടെ ശാക്തീകരണത്തിന്‍റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് ഫോമയുടെ വിമന്‍സ് ഫോറമെന്നു ചെയര്‍പേഴ്‌സന്‍ രേഖാ നായര്‍ പറഞ്ഞു.  സെമിനാറുകള്‍ നയിച്ചവര്‍ അവരവരുടെ വിഷയങ്ങളില്‍ അതിയായ അവഗാഹമുള്ളവരായിരുന്നു. എല്ലാ വിഷയങ്ങളും വേറിട്ട അനുഭവങ്ങളായിരുന്നു എന്ന് ഇതില്‍ പങ്കെടുത്തവര്‍ അറിയിച്ചു. നാല് വിഷയങ്ങളിലായി നടന്ന സെമിനാറുകളുടെ മുഖ്യ വിഷയം "ബാലന്‍സ് ഫോര്‍ ബെറ്റര്‍" എന്നതായിരുന്നു. ലോക അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ വിഷയമാണ് ഇത്. ഈ വിഷയത്തെ സംബന്ധിച്ച് ഡോക്ടര്‍ ബിന്ദു നായര്‍, സീമ വേണുഗോപാല്‍, ഷെയില നാരായണന്‍, പൌലിന്‍ അലൂക്കാരന്‍ എന്നിവര്‍ സെമിനാറിന്  നേതൃത്വം നല്‍കി. യോഗ ആന്‍റ്  വെല്‍നെസ്സ് സെമിനാര്‍ സെക്ഷനില്‍ സിമി പോത്തനും, ഫിനാന്‍ഷ്യല്‍ പ്‌ളാനിംഗ് സെക്ഷനില്‍ ദയ കാമ്പിയിലും, ദയാന്‍ മോറിനും, യൂത്ത് സെമിനാര്‍ സെക്ഷനില്‍ ഡോക്ടര്‍ ജഗതി നായരും, ഫോമായുടെ യൂത്ത് പ്രതിനിധി ആഞ്ചല ഗൊറാഫിയും, വനിതാ പ്രതിനിധി അനു ഉല്ലാസും നേതൃത്വം നല്‍കി.

വൈകിട്ട് ആറുമണിയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങുകള്‍ വര്‍ണ്ണാഭമായി. ഫോമായുടെ തിലകക്കുറിയാണ് വനിതാ ഫോറമെന്നു ഫിലിപ്പ് ചാമത്തില്‍ അദ്ദേഹത്തിന്‍റെ  പ്രസിഡന്‍ഷ്യല്‍ അഡ്രസില്‍ എടുത്തുപറഞ്ഞു. ഫോമാ വിമന്‍സ് ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നമുക്കെന്നും ഒരു മാതൃകയാണ്. പകരം വെയ്കാനില്ലാത്ത പ്രവര്‍ത്തനപാതയിലാണ് ഇവരെന്ന് സെക്രെട്ടറി ജോസ് ഏബ്രഹാം അഭിനന്ദനപ്രസംഗത്തില്‍ ചൂണ്ടികാട്ടി. പ്രശസ്ത ചലച്ചിത്ര താരമായ രചന നാരായണമൂര്‍ത്തി മുഖ്യാതിഥിയായിരുന്നു.  ടാമ്പ സിറ്റി കൌണ്‍സില്‍ ഇലക്ഷന്‍ കാന്റിഡറ്റ് വിഭ ഷെവാടെ മുഖ്യ പ്രഭാഷണം നടത്തി. ഫോമാ റീജിയണല്‍ പ്രസിഡന്റ് ബിജു തോണിക്കടവില്‍, നാഷണല്‍ കമ്മിറ്റിയംഗങ്ങളായ പൗലോസ് കുയിലാടന്‍, നോയല്‍ മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫോമാ പ്രവര്‍ത്തകരായ സജി കരിമ്പന്നൂര്‍, ഉണ്ണി കൃഷ്ണന്‍, സുനില്‍ വര്‍ഗീസ്, ബിനു മാമ്പിള്ളി, റെജി ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വുമണ്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ചാരിറ്റി പദ്ധതിയായ നേഴ്‌സിങ് സ്‌കോളര്‍ഷിപ്പ് കിക്ക് ഓഫ്  രേഖ നായര്‍ ഉദ്ഘാദാനം ചെയ്തു.  ടിറ്റോ ജോണ്‍,  വനിതാ ഫോറം ഉപദേശകസമിതി അംഗം  കുസുമം ടൈറ്റസ് എന്നിവര്‍ ഓരോ നഴ്‌സിംഗ് കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്തു സഹായിച്ചു.  ഫോമാ വിമന്‍സ് ഫോറത്തിന്‍റെ ഈ പരിപാടികള്‍ ഇത്ര ഭംഗിയായി ക്രമീകരിച്ചു വിജയിപ്പിച്ച ഫോമാ വനിതാ പ്രതിനിധി അനു ഉല്ലാസിനെയും, എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കി, ഫോമായുടെ എല്ലാ പരിപാടികളെയും പിന്തുണയ്ക്കുകയും ചെയ്യുന്ന മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസിനെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു.  ഫോമാ വനിതാ ഫോറം ജെനെരല്‍ സെക്രെട്ടറി മീര പുതിയടത്, വനിതാ ഫോറം നാഷണല്‍ കമ്മറ്റിയംഗം ഡോക്ടര്‍ ജഗതി നായര്‍, സണ്‍ ഷൈന്‍ റീജിയണല്‍ വനിതാ ഫോറം ചെയര്‍ പെഴ്‌സ്ണ്‍ ദയ കമ്പിയില്‍, (ഒര്‍ലാന്റോ)  അനു ഉല്ലാസ് എന്നിവര്‍ പരിപാടികളുടെ എം. സികളായി അരങ്ങേറി. പ്രശസ്ത പിന്നണി ഗായകരായ രമേഷ് ബാബു, സിനി ഡാനിയല്‍ എന്നിവര്‍ നയിച്ച ഗാനമേള സദസ്സിനെ ഇളക്കി മറിച്ചു.  വിഭവ സമൃദ്ധമായ ഡിന്നറോട് കൂടി ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി.


ഫോമാ വിമന്‍സ് ഫോറത്തിന് ഫ്‌ളോറിഡയില്‍ മികച്ച തുടക്കം.ഫോമാ വിമന്‍സ് ഫോറത്തിന് ഫ്‌ളോറിഡയില്‍ മികച്ച തുടക്കം.ഫോമാ വിമന്‍സ് ഫോറത്തിന് ഫ്‌ളോറിഡയില്‍ മികച്ച തുടക്കം.ഫോമാ വിമന്‍സ് ഫോറത്തിന് ഫ്‌ളോറിഡയില്‍ മികച്ച തുടക്കം.ഫോമാ വിമന്‍സ് ഫോറത്തിന് ഫ്‌ളോറിഡയില്‍ മികച്ച തുടക്കം.ഫോമാ വിമന്‍സ് ഫോറത്തിന് ഫ്‌ളോറിഡയില്‍ മികച്ച തുടക്കം.
Join WhatsApp News
fomma supporter 2019-04-02 12:03:00
Come on FOMAA.Its one of the worst event we ever see in fomaa.Spend more than $5000 public money for the event and had very few audience  .Maximum 30-40 people came. Shame on you guys FOMAA.Dont make Rat -an Elephant.!!! 
FOMA 2019-04-02 12:03:04
FOMA (FEDERATION OF MALAYALEE ASSOCIATION) INAGURATION OF WOMES ASSOCIATION. NILAVIALAKKU WITH A BIG CROSS ON THAT WHEN DOING POPULAR FUNCTION AT LEAST AVIOD A  RELIGIOUS SIGN. FOMA IS NOT A CHRISTAN ASSOCIATION. IF NO VILAKKU AVAAIALABLE PLEASE REMOVE THE RELIGIOUS SIGN AND LITE THE LAMP. HOPE ALL ASSOCIATION WILL UNDERSTAND THIS
ഓം മഹേശ്വരായ നമഃ 2019-04-02 14:49:27
'ഫോമ' എന്ന പ്രതികരണ ചിന്തകന് കുരിശു കണ്ടപ്പോൾ വലിയ വിഷമം! കാരണം, സാംസ്ക്കാരിക സമ്മേളനമല്ലേ? 

അപകടപ്പെട്ടു കഴിയുമ്പോഴോ, ഗുരുതരമായ അസുഖം വരുമ്പോഴോ ഇദ്ദേഹത്തെപ്പോലുള്ളവർ ആമ്പുലൻസ് വിളിക്കും. ആമ്പുലൻസിലുള്ള കുരിശ് അപ്പോൾ ശ്രദ്ധിക്കില്ല.

നിലവിളക്ക് ശിവലിംഗത്തിന്റെ പ്രതീകമാണെന്നുള്ള കാര്യവും അദ്ദേഹം മറന്നുപോയി. പോരാഞ്ഞു ദേശീയ പതാകയുടെ പടവും പുറകിലുണ്ട്. ദേശീയ പതാക പച്ചയും വെള്ളയും കുങ്കുമ നിറവും കൂടിയതാണ്. പച്ച മുസ്ലിമിന്റെയും കുങ്കുമം ഹിന്ദുവിന്റെയും വെള്ള ക്രിസ്ത്യാനിയുടെയും എന്നത്  'ഫോമ' എന്ന നാമധാരി കണ്ടില്ല.

മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയും വെള്ളയും പച്ചയും കൂടിയ ബാഡ്ജിന് 'ഫോമാ' വിവശനു പരാതിയില്ലേ? 

അമേരിക്കയിൽ ഭൂരിഭാഗം ജനത ആദരിക്കുന്ന ഒരു കുരിശ് കണ്ടപ്പോൾ അദ്ദേഹത്തിൻറെ സമനില മാറിപ്പോയി. 

ഇനിയും വിഷമം ഉണ്ടെങ്കിൽ, വർഗീയത തിളച്ചു പൊങ്ങുന്നുവെങ്കിൽ ചന്ദനക്കുറിയും പൂശി പൂജാമുറിയിൽ കയറി കിഴക്കോട്ട് നോക്കി നമിച്ചുകൊള്ളുക. 
പെണ്ണുങ്ങളെക്കാള്‍ ആണുങ്ങള്‍ 2019-04-02 16:24:02
പെണ്ണുങ്ങളെ ക്കാള്‍ കൂടുതല്‍ ആണുങ്ങള്‍ മഹിളാ സമ്മേളനത്തില്‍ അത് കണ്ടില്ലേ?
അതോ അവര്‍ ഒക്കെ പെണ്ണുങ്ങള്‍ ആണോ?-സരസമ്മ 

Fomaa 2019-04-02 17:13:55
I agree with FOMA.Fomaa is a scular .org .So it was nice if you avoid claver cross .We all respect cross but it’s not a right way 
But it’s not big deal , last election one Candiate came all the way to Tampa to “Muthu”one of the Zero Bishop’s hand to get Zero votes .So this also may be another drama 
But sorry to say if you put this much effort write this news if you put half effort then we had good crowed 
Foma 2019-04-02 18:00:47
വിഭവ സമൃദ്ധമായ ഡിന്നറോട് കൂടി ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി.
🐣 Briyani is the വിഭവ സമൃദ്ധമായ dinner 
Ordered 10 tray 8 tray was balance .Whats happening fomaa now days .very sad to see fomaa this stage in 6 months 
ജോബ് വടുതല 2019-04-02 20:54:03
കഴിഞ്ഞ ഭരണസമിതിയുടെ ഉത്ഘാടനം ഒരു ബിഷപ്പിന്റെ കൈകൊണ്ടായിരുന്നു...കഴിഞ്ഞ കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുന്നത് ഒരു അസുഖമാണ്.
Pappan 2019-04-02 23:18:25
Dosen’t matter pervious or current team FOMAA Is a Secular org no doubt about . So try to avoid religious influences here.You cannot compair previous board with current board. Perious board had good vision and their hard work toook fomaa next level We all know and fellt bad about current fomaa .
FOMAA Well-wisher 2019-04-02 23:57:07
Emalayalee നട്ടെല്ലുള്ള പത്രം ആണെങ്കിൽ എല്ലാ കമന്റുകളും പ്രസിദ്ധീകരിക്കണം. ഇതൊരുമാതിരി ഒരു സൈഡ് മാത്രം പിടിച്ചു കമന്റ് പ്രസിദ്ധീകരിക്കുന്നു. നിങ്ങളോടൊക്കെ ഒരു ബഹുമാനം ഉണ്ടായിരുന്നു. 
Pappan 2019-04-03 10:48:04
Fomaa wellwiser:We don’t think Emalayee pathram need your certificate.When you post some nasty comments not related to subject then they may not approve 
There is no doubt current fomaa team bring down the morality of Fomaa.Election is over .Try to bring everyone in one uberlla 
That need good leaders and leadership.Sorry to say its missing this team.Thats the fact we all agree 
john mathai 2019-04-03 20:41:41
ഈ പാപ്പന് ഇരിക്കപൊറുതിയില്ലല്ലോ. 
പാപ്പന്‍, ഫോമാ നന്നാക്കിയിട്ടെ അടങ്ങു എന്നാണോ? 
ഈ പാപ്പന്റെ അമര്‍ഷം എല്ലാവര്‍ക്കും അറിവുള്ളതാണ്.
പാളയത്തില്‍ പട എന്ന് കേട്ടിട്ടുണ്ടായിരുന്നു. ഇപ്പോള്‍‌ അതും ആയി....
Pappan 2019-04-04 10:35:20

john mathai:We all know who is screwing this great Org this term.So Even God cannot help Fomaa now .Only you can help 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക