Image

14 വര്‍ഷത്തെ വിവാഹ ജീവിതം, ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ; വിവാഹ വാര്‍ഷികത്തില്‍ ചാക്കോച്ചന്റെ വ്യത്യസ്ത കുറിപ്പ്

Published on 02 April, 2019
14 വര്‍ഷത്തെ വിവാഹ ജീവിതം, ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ; വിവാഹ വാര്‍ഷികത്തില്‍ ചാക്കോച്ചന്റെ വ്യത്യസ്ത കുറിപ്പ്


മലയാളികളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബനിന്ന് വിവാഹ വാര്‍ഷികമാണ്. കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരയിട്ട് 14 വര്‍ഷം പിന്നിടുകയാണ്. വിവാഹ വാര്‍ഷികത്തിന്റെ വിവരം കുഞ്ചാക്കോ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.  '14 വര്‍ഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ' എന്ന കുറിപ്പോടെയാണ് ചാക്കോച്ചന്റെ പോസ്റ്റ്

ദീര്‍ഘകാലം നീണ്ട പ്രണയത്തിനൊടുവില്‍ 2005 ഏപ്രില്‍ രണ്ടിനാണ് ഇരുവരും വിവാഹിതരായത്. തമാശ കലര്‍ത്തി '14 വര്‍ഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ' എന്ന് പറഞ്ഞു കൊണ്ട് ആരാധകരുമായി വാര്‍ത്ത പങ്കുവെക്കുമ്പോഴും പ്രിയ ആണ് തന്റെ ജീവിതം എക്‌സ്ട്രാ ഓര്‍ഡിനറി ആക്കിയതെന്ന് ചാക്കോച്ചന്‍ പറയുന്നു. ഇത്തവണത്തെ വിവാഹ വാര്‍ഷികം ഇരുവര്‍ക്കും സ്‌പെഷ്യലാണെന്ന് പറഞ്ഞ ചാക്കോച്ചന്‍ ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദിയും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക