Image

ചാടിക്കളിക്കടാ കൊച്ചുരാഹുലേ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 02 April, 2019
ചാടിക്കളിക്കടാ കൊച്ചുരാഹുലേ (ലേഖനം: സാം നിലമ്പള്ളില്‍)
രാഹുല്‍ ഗന്ധിക്ക് മറ്റേതുപൗരനേപോലെയും രാജ്യത്തെ ഏത് നിയോജകമണ്ഡലത്തില്‍നിന്നും ജനവിധിതേടാനുള്ള അവകാശത്തെ ആരുംചോദ്യംചെയ്യില്ല. കേരളത്തിലെ വയനാട് മണ്ഢലത്തില്‍നിന്നും മത്സരിക്കാനുള്ള തീരുമാനം ബുധിപൂര്‍വ്വമാണോയെന്ന് അദ്ദേഹം ചിന്തിച്ചോയെന്ന് അറിയില്ല. രാഷ്ട്രീയമായ ചിലചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞേപറ്റു. അമേധിയില്‍ തോറ്റുപോകുമെന്ന ഭയംകൊണ്ടാണ് കേരളത്തിലെ സുരക്ഷിതമണ്ഢലത്തില്‍ എത്തിയതെന്ന ബി ജെ പിയുടെ ആരോപണം അവഗണിക്കാം. വയനാട്ടില്‍ അദ്ദേഹം തോല്‍ക്കാന്‍ ഒരുശതമാനംപോലും സാധ്യതയില്ല. എന്നാലും എല്‍ഡിഎഫ് ആഞ്ഞുപിടിക്കുമെന്നുള്ളതില്‍ സംശ.മില്ല. അദ്ദേഹത്തെ തോല്‍പിക്കാന്‍ ബിജെപി തങ്ങളുടെ വോട്ടുകള്‍ ഇടതുപക്ഷത്തിന് തിരിഞ്ഞുകുത്തിയാലും അത്ഭുതപ്പെടേണ്ടില്ല.

കോണ്‍ഗ്രസ്സിന്റേയും പ്രതിപക്ഷകക്ഷികളുടേയും മുഖ്യശത്രു ബിജെപിയും നരേന്ദ്രമോഡിയും ആയതുകൊണ്ട് അവര്‍ക്കെതിരെ സഖ്യങ്ങളും മഹാസഖ്യങ്ങളും രൂപീകരിച്ചാണല്ലോ മത്സരിക്കുന്നത്. കോണ്‍ഗ്രസ്സ് ബംഗാളിലും തമിഴ്‌നാട്ടിലും ഇടതുപക്ഷവുമായി സഖ്യമുണ്ട്. അങ്ങനെയുള്ളപ്പോള്‍ വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലെ യുക്തികേട് മനസിലാക്കാന്‍ പ്രയാസമുണ്ട്. ഒരുപക്ഷേ ബിജെപി ഇതരകക്ഷികള്‍ക്ക് ഭൂരിപക്ഷംകിട്ടുകയാണെങ്കില്‍ രാഹുലിനെ നേതാവായി തീരുമാനിക്കയാണെങ്കില്‍ ഇടതുപക്ഷത്തിന്റെ പിന്തുണകൂടി വേണ്ടിവരില്ലേ. ഇവിടെ പിണറായി വിജയന്‍ ചോദിച്ച ചോദ്യത്തിന് ഏറെപ്രസക്തിയുണ്ട്. ഇടതുപക്ഷസ്ഥാനര്‍ഥിക്കെരെ മത്സരിക്കുന്നതുകൊണ്ട് രാഹുലും കോണ്‍ഗ്രസ്സും നല്‍കുന്ന സന്ദേശമെന്താണ്. ബിജെപി വയനാട്ടില്‍ രാഹുലിന് ഒരു വെല്ലുവിളിയല്ല. അവര്‍ മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടും. നേരത്തെപറഞ്ഞതുപോലെ കുറെവോട്ടുകള്‍ ഇടതുപക്ഷത്തിന് മറിച്ചുനല്‍കിയാലും അത്ഭുപെടേണ്ടതില്ല. തുഷാര്‍ വെള്ളാപ്പള്ളി അവിടെ സ്ഥാര്‍ര്‍ഥിയായി നില്‍കുന്നത് വെറും പ്രശസ്തിക്കുവേണ്ടായാണ്. ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാന്‍ ഇനിയൊരിക്കലും അദ്ദേഹത്തിന് അവസരം കിട്ടുകയില്ല.

രാഹുല്‍ ഗാന്ധി സ്വന്തംതീരുമാനം എടുക്കാന്‍  കഴിവില്ലാത്തവനാണെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാരുടെ ആഗ്രഹത്തിന് വഴങ്ങിയതില്‍നിന്ന് മനസിലാക്കേണ്ടത്. ബി ജെ പിയാണ് തന്റെ മുഖ്യശത്രുവെന്ന് വീമ്പിളക്കുന്ന അദ്ദേഹം ഇടതുപക്ഷത്തിനെതിരായിട്ടാണോ മത്സരിക്കേണ്ടതെന്ന് വിവരമുള്ളവര്‍ ചോദിച്ചുപോകും. അദ്ദേഹം കര്‍ണാടകത്തിലെ ബി ജെപി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കേണ്ടിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ്സുകാരുടെ ആണുംപെണ്ണുകെട്ട നയങ്ങള്‍ക്ക് കീഴ്‌പെടാന്‍ ബുദ്ധിയുള്ള നേതാവ് തീരുമാനിക്കരുതായിരുന്നു.

ഇന്ദിരാ ഗാന്ധിക്ക് തെറ്റുവശങ്ങള്‍ ധാരാളമുണ്ടായിരുന്നെങ്കിലും അവര്‍ ഉറച്ചതീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിദഗ്ധയായിരുന്നു. തന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധരായിനില്‍ക്കുന്നവരെ അവര്‍ പുറംതള്ളിയിരുന്നു. ഏറാന്‍മൂളികളായിരുന്നു അവരുടെ മന്ത്രിസഭയിലെ അംഗങ്ങള്‍. കിച്ചന്‍ ക്യാബിനറ്റ്  എന്നായിരുന്നു ആളുകള്‍ കളിയാക്കി വിളിച്ചിരുന്നത്. രാഹുലിന് അയാളുടെ മത്തശ്ശിയുടെ ഗുണവും ദോഷവും ഒന്നുംകിട്ടിയിട്ടില്ല. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ രാജ്യത്തെ നയിക്കും. ചാടിക്കളിക്കടാ കൊച്ചുരാമാ എന്ന് വഴിയോര സര്‍ക്കസ്സുകാരന്‍ കുരങ്ങനോട് പറയുന്നതുപോലെ രാഹുലും ഉപദേശപടയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചാടിക്കളിക്കളിക്കുന്നതല്ലേ കാണുന്നത്.

സാം നിലമ്പള്ളില്‍
samnilampallil@gmail.com.

Join WhatsApp News
22 lies per day 2019-04-03 17:15:07
രാഹുലിനെ വിട്ടു കളയടാ കൊച്ചു രാമാ . മുള്ളർ റിപ്പോർട്ട് എവിടെ കുഞ്ഞു രാമാ .   ബിൽ ബാർ ഒതുക്കാൻ നാടാർ സമ്മതിക്കില്ല കുഞ്ഞു രാമാ .  ചാടിക്കളിക്കാതെടാ കുഞ്ഞു രാമാ 
Tom abraham 2019-04-06 08:37:28

Title is catching but content is confusing readers. Rahul 45 has not played Monkey business yet. He is kochu Nehru not kochu Raman. He is more mature than old Modi, proving his love for Kisans. HE IS KISAN RAHUL. He is our redeemer , Redeemer Rahul from Modi Millioonaire' s  Monkey Worship god Monkey !

Anthappan 2019-04-06 11:24:40
Trump and Modi promised that they would shake up the establishments but later they became part of it. Many people got enchanted by it and this writer is not different from that. And, that is why people think that the people follow these leaders are stupids 
Sakavu Thomman 2019-04-06 13:15:13

Rahul s education in florida USA ( B.A) Harward and Cambridge ( M.A M.PHIL ) bother me . He is more qualified and charismatic than our candidate in Wayanad. I am compelled to vote for this Genius Rahul not a Kochu Monkey raja my buddy Sam. Which thallipoli university did you go to ?


George Neduvelil 2019-04-09 11:08:34
സർകാവ് തൊമ്മൻറ്റെ യുക്തി കേമമായിരിക്കുന്നു.!
 രാഹുലിന്  എം.എ എം ഫിൽ  എന്ന നീണ്ട വാലുള്ളതുകൊണ്ടു ശ്രേഷ്ഠ് വാനരനായി മാനവർ കാണണമത്രെ! ഹാർവാർഡിലും, മറ്റു ചില സർവകലാശാലകളിലും ചിലർ കാശിൻറ്റെ ശക്തിയിൽ പ്രവേശനം തരപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട് . അന്വേഷണം പുരോഗമിക്കുന്നു. കഴിവാണോ, കാശാണോ രാഹുലിനെ  ഹാർവാർഡിൽ   എത്തിച്ചത് ? കാശ് കമ്മിയായിട്ടാണൊ, കഴിവ് വഴങ്ങാഞ്ഞിട്ടാണോ ഇടക്കുവച്ചു സലാം പറയേണ്ടിവന്നത്? ചാടാട്ടങ്ങനെ ചാടട്ടെ, കീശവര്യൻ  കുതിച്ചു ചാടട്ടെ! കുരങ്ങുകളി കാണാൻ രസമാണല്ലോ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക