Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം ആരംഭിക്കുന്നു

Published on 06 July, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം ആരംഭിക്കുന്നു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം ആരംഭിക്കുവാന്‍ തീരുമാനിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന്‌ ബോര്‍ഡ്‌ യോഗമാണ്‌ സീനിയര്‍ സിറ്റിസണ്‍ഫോറം ആരംഭിക്കുവാന്‍ തീരുമാനിച്ചത്‌.

ആദ്യകാല മലയാളികള്‍ ധാരാളംപേര്‍ ചേര്‍ന്ന്‌ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. അവര്‍ പലരും വിശ്രമജീവിതത്തിലേക്ക്‌ പ്രവേശിച്ച സാഹചര്യത്തില്‍ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ വീണ്ടും കൊണ്ടുവരുവാനും പ്രവര്‍ത്തനമണ്‌ഡലത്തില്‍ സജീവമാക്കുക എന്ന ഉദ്ദേശത്തോടുംകൂടിയാണ്‌ ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം തുടങ്ങുവാന്‍ തീരുമാനിച്ചത്‌. സീനിയര്‍ സിറ്റിസണ്‍ ഫോറം രൂപീകരണത്തിനോടനുബന്ധിച്ചുള്ള പ്രഥമ യോഗം ജൂലൈ 22 -ാം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ മോട്ടന്‍ഗ്രോവിലുള്ള ചൈനാ ടൗണ്‍ റെസ്റ്റോറന്റില്‍ കൂടുന്നതാണ്‌. സീനിയര്‍ സിറ്റിസണ്‍ ആയിട്ടുള്ള എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ ചിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ അഭ്യര്‍ത്ഥിക്കുന്നു.

റിപ്പോര്‍ട്ട്‌: ജോര്‍ജ്‌ തോട്ടപ്പുറം
ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക