Image

മിഷായേല്‍ കോര്‍സലെയുമായി പ്രണയത്തിലാണെന്ന് സമ്മതിച്ച്‌ ശ്രുതി ഹാസന്‍

Published on 03 April, 2019
മിഷായേല്‍ കോര്‍സലെയുമായി പ്രണയത്തിലാണെന്ന് സമ്മതിച്ച്‌ ശ്രുതി ഹാസന്‍

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരപുത്രികളിലൊരാളാണ് ശ്രുതി ഹാസന്‍. സിനിമയിലായാലും ജീവിതത്തിലായാലും ബോള്‍ഡായാണ് ഈ നടിയെ വിശേഷിപ്പിക്കാറുള്ളത്. അഭിനയം തുടങ്ങി അധികം കഴിയുന്നതിന് മുന്‍പ് തന്നെ പാപ്പരാസികള്‍ ഈ താരത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു. താരം രഹസ്യമായി വിവാഹം ചെയ്തുവെന്ന തരത്തില്‍ വരെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി ഇപ്പോള്‍.

മിഷായേല്‍ കോര്‍സലെയുമായി ശ്രുതി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ആ ബന്ധം ശരിവെക്കുന്നുണ്ടെങ്കിലും വിവാഹത്തെക്കുറിച്ച്‌ താരം പ്രതികരിച്ചിട്ടില്ല. പ്രണയമുണ്ടെന്ന് കരുതി അത് വിവാഹത്തില്‍ തന്നെ കലാശിക്കുമെന്നോ വിവാഹത്തിനായാണ് അതെന്നോ തരത്തിലോ ഉള്ള നിലപാടുകളോട് യോജിക്കാന്‍ തനിക്കാവില്ല. മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള നിലപാടുകളാണ് തന്റേത്. ഇപ്പോഴൊന്നും താന്‍ വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നും അത്തരത്തിലുള്ള പ്ലാനില്ലെന്നും ശ്രുതി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക