Image

പ്രളയകാലത്ത്‌ ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന്‌ അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ട്‌

Published on 03 April, 2019
പ്രളയകാലത്ത്‌ ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന്‌ അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ട്‌
കൊച്ചി: കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയത്.

ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയമിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വരുന്ന സമയത്ത് മുന്നറിയിപ്പില്ലാത്ത ഡാമുകള്‍ തുറന്നവിട്ടതാണ് പ്രളയത്തിന് കാരണമെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനും ഇടതുപക്ഷത്തിനും വെല്ലുവിളി സൃഷ്ടിക്കും.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനോട് പ്രതികരിക്കാതെ വൈദ്യുതിമന്ത്രി എം.എം.മണി.

താന്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ എന്തെങ്കിലും പറയണമെങ്കില്‍ എനിക്ക് തോന്നണമെന്നും ഇവിടെ നിന്ന് പൊക്കോളു എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

'എനിക്കൊന്നും പറയാനില്ല. നിങ്ങള് പോ. പോകാന്‍ പറഞ്ഞാല്‍ പോകണം. ഞാന്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാ' എന്ന് ആക്രോശിച്ച മന്ത്രി മേലാല്‍ എന്റെ വീട്ടില്‍ വന്ന് കയറിപ്പോകരുത് എന്നും പറഞ്ഞു.

പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമങ്ങള്‍ മന്ത്രിയുടെ പ്രതികരണം തേടിയത്.

പ്രളയം മനുഷ്യ നിര്‍മിതമാണെന്നും ഡാം മാനേജ്‌മെന്റില്‍ പാളിച്ചകളുണ്ടെന്നും തുടക്കം മുതല്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു എന്നാല്‍ പെട്ടന്നുണ്ടായ മഴയാണ് പ്രളയത്തിന് കാരണമെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ഡാമുകള്‍ അശാസ്ത്രീയമായി തുറന്നു വിട്ടതാണ് മഹാപ്രളയത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനൊരുങ്ങി പ്രതിപക്ഷം. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലൂടെ പ്രളയകാലത്ത് യുഡിഎഫ് സ്വീകരിച്ച നിലപാടുകളും ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

480 പേരുടെ ജീവനെടുത്ത ഈ മഹാദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാരിന്റെ കഴിവില്ലായ്മയും പിടിപ്പുക്കേടുമാണ് ഇത്ര വലിയ ദുരുന്തത്തിന് വഴി തെളിയിച്ചതെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണം എന്നും ചെന്നിത്തല പറഞ്ഞു.

ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് വായിച്ചു നോക്കിയിട്ട് മറുപടി പറയാമെന്ന് ധനമന്ത്രി തോമസ് ഐസക്. കോടതിയില്‍ സര്‍ക്കാരിനും പറയാന്‍ അവസരം ഉണ്ടാകുമല്ലോ എന്നും തോമസ് ഐസക് ചോദിച്ചു.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് കേരള ഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.

കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേക്കിയാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക