Image

രാജാ രവി വര്‍മ ചിത്രകലാ മത്സരം ഏപ്രില്‍ പത്തൊന്‍പതിന്.

പ്രസാദ് പി Published on 04 April, 2019
രാജാ രവി വര്‍മ ചിത്രകലാ മത്സരം ഏപ്രില്‍ പത്തൊന്‍പതിന്.
ലോസ് ആഞ്ചെലെസ് : കഴിഞ്ഞ പന്ത്രണ്ടു  വര്‍ഷമായി ലോസ് ആഞ്ചെലെസ് ആസ്ഥാനമായി നടത്തിവരുന്ന രാജ രവിവര്‍മ മെമ്മൊറിയല്‍  ചിത്രകലാ മത്സരം ഈ വര്‍ഷവും അതി വിപുലമായി   നടത്തുന്നതാണ്. 'മൈ ആഹാ മൊമെന്റ്' (My Aha Moment) എന്ന വിഷയത്തെ ആസ്പദമാക്കി വരയ്ക്കുന്ന ചിത്രങ്ങളാണ് ഈ വര്‍ഷത്തെ മത്സരത്തിനു പരിഗണിക്കുന്നത്. മത്സരത്തിനുള്ള സൃഷ്ടികള്‍ ഏപ്രില്‍ പത്തൊന്‍പതിനുമുന്പ്  അയക്കണമെന്ന് രവിവര്‍മ മെമ്മോറിയല്‍ ആര്ട്ട്‌സ്  മത്സര ചെയര്‍മാന്‍ ഡോ. രവി രാഘവന്‍ അറിയിച്ചു.

       വിഷയത്തിനെ  വിവിധ കോണുകളിലൂടെ നോക്കികാണാനും ഭാവനകളെ      ഭംഗിയായി ക്യാന്‍വാസിലേക്കു  പകര്‍ത്താനുമറിയുന്ന  മിടുക്കന്മാരേയും മിടുക്കികളേയും  നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. പെന്‍സില്‍, ക്രയോണ്‍, വാട്ടര്‍ കളര്‍, അക്രലിക്, ഓയില്‍  തുടങ്ങി ഏത്  മാധ്യമത്തിലൂടെയും കലാകാരന്മാര്‍ക്ക് അവരുടെ ഭാവനകള്‍ക്കു നിറം നല്‍കാവുന്നതാണ്.

         സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തില്‍   മെയ് നാലിന്  നടക്കുന്ന ഇരുപത്തിയെട്ടാമതു      സ്വാതിതിരുനാള്‍ ദിനത്തില്‍  ലോസ് ആഞ്ചെലെസ് പയനിയര്‍ ബ്ലോവാര്‍ഡിലുള്ള സനാതന ധര്‍മ ക്ഷേത്ര ഹാളില്‍  പ്രദര്‍ശിപ്പിക്കും. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും രേണു  (7148787116) വിമല്‍ ഘോഷ്  (7144174916) അല്ലെങ്കില്‍ 'www.rvmac.org' സന്ദര്‍ശിക്കുക. www.ohmcalifornia.org എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.


രാജാ രവി വര്‍മ ചിത്രകലാ മത്സരം ഏപ്രില്‍ പത്തൊന്‍പതിന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക