Image

എം.ആര്‍.എ. പിക്‌നിക്‌ നടത്തുന്നു

Published on 06 July, 2011
എം.ആര്‍.എ. പിക്‌നിക്‌ നടത്തുന്നു
ചിക്കാഗോ: ചിക്കാഗോ മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്റെ (എം.ആര്‍.എ.) പിക്‌നിക്‌ ഓഗസ്റ്റ്‌ 28-ാം തീയതി ഞായറാഴ്‌ച നടത്തപ്പെടുന്നു. ഗ്ലെന്‍വ്യൂവിലുള്ള റൂഗണ്‍പാര്‍ക്കില്‍വെച്ചാണ്‌ ഈ വര്‍ഷത്തെ പിക്‌നിക്‌ നടത്തപ്പെടുന്നതെന്ന്‌ എം.ആര്‍.എ. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം അറിയിച്ചു. പിക്‌നിക്കിനോടനുബന്ധിച്ച്‌ യുവജനങ്ങള്‍ക്കുവേണ്ടി ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റും നടത്തപ്പെടുന്നതാണ്‌.

ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന റേഡിയോഗ്രാഫേഴ്‌സിന്റെ സംഘടനയാണ്‌ എം.ആര്‍.എ. മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ നടത്തുന്ന പിക്‌നിക്കിന്‌ ജോ.സെക്രട്ടറി സിബി മാണിയും, ബോര്‍ഡ്‌ മെമ്പര്‍ ടോമി വെളിപ്പറമ്പിലും നേതൃത്വം നല്‍കും. ഓഗസ്റ്റ്‌ 28-ാം തീയതി എല്ലാ അംഗങ്ങളും കുടുംബസമേതം പിക്‌നിക്കില്‍ പങ്കെടുക്കണമെന്ന്‌ എം.ആര്‍.എ. ബോര്‍ഡ്‌ അഭ്യര്‍ത്ഥിക്കുന്നു.

റിപ്പോര്‍ട്ട്‌: ചാക്കോ മറ്റത്തിപ്പറമ്പില്‍
എം.ആര്‍.എ. പിക്‌നിക്‌ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക