Image

അമേരിക്കയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ക്ക് ഷിക്കാഗോയില്‍ വന്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 04 April, 2019
അമേരിക്കയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ക്ക് ഷിക്കാഗോയില്‍ വന്‍ സ്വീകരണം
ഷിക്കാഗോ: അമേരിക്കയിലേക്ക് പുതുതായി നിയമിതനായ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷവര്‍ധന്‍ ഷിര്‍ഗളയ്ക്ക് ഷിക്കാഗോയിലെ സാമൂഹിക, സാംസ്കാരിക, ബിസിനസ് നേതാക്കള്‍ ഊഷ്മള വരവേല്‍പ് നല്‍കി. 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഐ.എഫ്.എസ് ഓഫീസറായ ഹര്‍ഷവര്‍ധന്‍ ഷിര്‍ഗള, ഇതിനു മുമ്പ് ഫ്രാന്‍സ്, തായ്‌ലന്റ്, ബംഗ്ലാദേശ്, ഇസ്രയേല്‍ എന്നിവടങ്ങളില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നീതാ ഭൂഷണ്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ യു.എസ് കോണ്‍ഗ്രസ്മാന്‍ ഡാനി ഡേവിസ് അധ്യക്ഷത വഹിച്ചു. മലയാളികളെ പ്രതിനിധീകരിച്ച് ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഷിക്കാഗോ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവര്‍ പങ്കെടുത്തു. ഇന്ത്യന്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് എഫ്.ഐ.എ ചെയര്‍മാന്‍ സുനില്‍ഷാ, എന്‍.എഫ്.ഐ.എ ചെയര്‍മാന്‍ സോഹന്‍ ജോഷി, സ്പാന്‍ ടെക് സി.ഇ.ഒ സ്മിത ഷാ, ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സുരേഷ് റെഡ്ഡി, എഫ്.ഐ.എ പ്രസിഡന്റ് ഹരീഷ് കൊളസാഹി എന്നിവര്‍ പങ്കെടുത്തു.

വിവിധ കമ്യൂണിറ്റി നേതാക്കളുമായി പ്രൈവറ്റ് മീറ്റിംഗ് നടത്തുകയുണ്ടായി. ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി പ്രസിഡന്റ് നിരവ് പട്ടേല്‍, അഷഫാക്ക് സെയ്ദ്, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഡോ. ഗൗതം ഗോര്‍വര്‍സിംഗ്, ഡോ. സാലി ജോഷി, ഡോ. വിജയ് പ്രഭാകര്‍, വിജേന്ദര്‍ ദോവ, പ്രവാസി സമ്മാന്‍ നേതാവും പ്രമുഖ സയന്റിസ്റ്റുമായ ഡോ. ശേഖര്‍ മിശ്ര എന്നിവര്‍ പങ്കെടുത്തു. ഷിക്കാഗോയിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. രാവിലെ അംബാസിഡര്‍ ഇല്ലിനോയ്‌സ് ഗവര്‍ണര്‍ ജേബി പ്രിറ്റ്‌സക്കര്‍, ഷിക്കാഗോ മേയര്‍ റാം ഇമ്മാനുവേല്‍, യു.എസ് സെനറ്റര്‍ റ്റാമി ഡാക്ക് വര്‍ത്ത് എന്നിവരുമായി അവരുടെ ഓഫീസുകള്‍ സന്ദര്‍ശിച്ച് മീറ്റിംഗുകള്‍ നടത്തുകയുണ്ടായി.

അമേരിക്കയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ക്ക് ഷിക്കാഗോയില്‍ വന്‍ സ്വീകരണംഅമേരിക്കയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ക്ക് ഷിക്കാഗോയില്‍ വന്‍ സ്വീകരണംഅമേരിക്കയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ക്ക് ഷിക്കാഗോയില്‍ വന്‍ സ്വീകരണംഅമേരിക്കയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ക്ക് ഷിക്കാഗോയില്‍ വന്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക