Image

വിഷുവിന് എത്തുന്ന രാജയ്ക്ക് നാലുനായികമാര്‍

Published on 04 April, 2019
വിഷുവിന് എത്തുന്ന രാജയ്ക്ക് നാലുനായികമാര്‍


വിഷുക്കാലത്ത്  പ്രദര്‍ശനശാലകളെ ഇളക്കിമറിക്കാന്‍ പര്യാപ്തമായ വിധം അണിഞ്ഞൊരുങ്ങുന്ന മമ്മൂട്ടി നായകനാകുന്ന വൈശാഖ്് ഉദയകൃഷ്ണ ടീമിന്റെ മധുരരാജാ എന്ന ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്.

നാലു നായികമാര്‍ ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനുശീ, അന്നാ രേഷ്മാരാജന്‍ (ലച്ചി) ഷംനാ കാസിം, മഹിമാ നമ്പ്യാര്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഇതില്‍ത്തന്നെ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുശ്രീയാണ്. അനുശ്രീയുടെ വാസന്തി എന്ന കഥാപാത്രം ഏറെ കൗതുകവും രസകരവുമാണ്. ചെയ്യുന്ന കഥാപാത്രത്തെ ഏറെ മികവോടെ അവതരിപ്പിക്കുന്ന ഈ നടിയുടെ ഈസിയായ അഭിനയമാണ് അവരെ  വ്യത്യസ്തമാക്കിയതും.

കൊച്ചി നഗരത്തില്‍ നിന്നു 30 കിലോമീറ്ററോളം സഞ്ചരിച്ചെത്തുന്ന പാമ്പന്‍ തുരുത്ത് എന്ന തുരുത്തില്‍ ചീനവല കായലോരം എന്ന റിസോര്‍ട്ട് നടത്തുന്ന പെണ്ണാണ് വാസന്തി. ഉശിരുള്ള പെണ്‍കുട്ടി. ആരെയും വകവയ്ക്കില്ല. ആരുടേയും അഭ്യാസങ്ങളും നടക്കില്ല. അനിയത്തിക്കായി ജീവിതം ഉഴിഞ്ഞുവച്ച പെണ്ണ്. അനിയത്തി മീനാക്ഷി നഗരത്തില്‍ പഠിക്കുന്നു.

രാജ മധുരയില്‍ നിന്നു പാമ്പന്‍തുരുത്തിലെത്തുമ്പോള്‍ താമസിക്കുന്നത് വാസന്തിയുടെ റിസോര്‍ട്ടിലാണ്. രാജായുടെ വരവിന്റെ ലക്ഷ്യം നേടാന്‍ വാസന്തിയുടെ സാന്നിദ്ധ്യത്തിനും കഴിഞ്ഞു എന്നു പറയുന്നതില്‍ തെറ്റില്ല..

വാസന്തിയുടെ അനുജത്തി മീനാക്ഷിയെ അവതരിപ്പിക്കുന്നത് മഹിമാ നമ്പ്യാരാണ്. മമ്മൂട്ടി നായകനായ മാസ്റ്റര്‍ പീസ്, ഇര എന്നീ ചിത്രങ്ങളില്‍ സുപ്രധാന വേഷമഭിനയിച്ച നടിയാണ് മഹിമാ നമ്പ്യാര്‍. 

അന്നാ രേഷ്മാ രാജന്‍ (ലിച്ചി) അവതരിപ്പിക്കുന്ന നഴ്‌സ് ലിസ്സി മറ്റൊരു പ്രധാന കഥാപാത്രമാണ്. തുരുത്തിലെ നഴ്‌സാണ് ലിസ്സി.  ഒരു നിര്‍ണായക ഘട്ടത്തില്‍ ലിസ്സിയുടെ കഥാപാത്രത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക