Image

സ്റ്റീവനേജില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ 18, 19, 20 തീയതികളില്‍

Published on 04 April, 2019
സ്റ്റീവനേജില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ 18, 19, 20 തീയതികളില്‍

 
സ്റ്റീവനേജ് (യുകെ): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ കുര്‍ബാന കേന്ദ്രമായ സ്റ്റീവനേജില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ സംയുക്തമായി നടത്തപ്പെടുന്നു. ലൂട്ടന്‍, സ്റ്റീവനേജ്, വെയര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

18 ന് പെസഹായുടെ തിരുക്കര്‍മ്മങ്ങള്‍ ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കും. ജറുസലേമിലെ സെഹിയോന്‍ ഊട്ടുശാലയില്‍ യേശു തന്റെ ശുഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയ ശേഷം അന്ത്യത്താഴ വിരുന്നൊരുക്കി വിശുദ്ധ ബലി സ്ഥാപിച്ചതിന്റെ ഓര്‍മ്മ ആചരിക്കുന്ന പെസഹാ ശുശ്രുഷകളില്‍ കാല്‍ കഴുകല്‍ ശുശ്രുഷയും അനുബന്ധ തിരുക്കര്‍മങ്ങളും നടക്കും.

19 ന് ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍ രാവിലെ 11ന് ആരംഭിക്കും. കുരിശിന്റെ വഴി, പീഡാനുഭവ വായന, ദുഃഖവെള്ളി അനുബന്ധ തിരുക്കര്‍മങ്ങള്‍, നഗരി കാണിക്കല്‍ പ്രദക്ഷിണം, കയ്പ്പു നീര്‍ പാനം തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.

ലോകത്തിനു പ്രത്യാശയും പ്രതീക്ഷയും രക്ഷയും പകര്‍ന്നു നല്‍കിയ ഉയിര്‍പ്പ് തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ 20 നു (ശനി) ഉച്ചക്ക് 12 ന് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ആരംഭിക്കും. ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ കാര്‍മികത്വം വഹിച്ച് ഉയിര്‍പ്പു തിരുനാള്‍ സന്ദേശവും പാരീഷ് അംഗങ്ങള്‍ക്കു ഈസ്റ്റര്‍ തിരുനാളിന്റെ സ്‌നേഹോപഹാരങ്ങളും വിതര!ണം ചെയ്യും.

വിവരങ്ങള്‍ക്ക്: അപ്പച്ചന്‍ കണ്ണഞ്ചിറ 07737956977, ബെന്നി ജോസഫ് 07897308096, ജോസ് ( ലൂട്ടന്‍) 07888754583

വിശുദ്ധവാര ശുശ്രുഷകളുടെ സമയ ക്രമം.
പെസഹാ വ്യാഴം: 18.04.20113:0016:00
ദുഃഖ വെള്ളി: 19.04.201911:0014:00
ഈസ്റ്റര്‍ വിജില്‍ 20.04.201912:0014:30

പള്ളിയുടെ വിലാസം: സെന്റ് ജോസഫ്‌സ്, ബെഡ്‌വെല്‍ ക്രസന്റ് , എസ് ജി1 1എന്‍ ജെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക