Image

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 04 April, 2019
ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വാര്‍ത്തയും വിനോദവും കോര്‍ത്തിണക്കി ലോകത്തെമ്പാടു മുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി

ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നു ഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

അനധികൃത കുടിയേറ്റം തടയാന്‍ അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി അടയ്ക്കുമെന്ന ഭീഷണി യുമായി ട്രംപ് .

ഹോളിവുഡ് നെ വെല്ലുന്ന പുതിയ സ്ട്രീമിംഗ് സര്‍വീസുമായി ആപ്പിള്‍ .

ഡിസ്നിയുടെ പുതിയ അല്ലാദ്ദിന്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു .


അമേരിക്ക ശൈത്യ കാലം പിന്നിട്ട് വസന്തകാലത്തെ എതിരേല്‍ക്കുന്നു .

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക ) സംഘ ടിപ്പിച്ച 'ചില്‍ഡ്രന്‍സ് ഡേ ' ഏറെ ശ്രദ്ധേയമായി.

ഫോമാ വനിതാ ദിനത്തോടനുബന്ധിച്ച് സെന്‍ട്രല്‍ റീജിയന്‍ നടത്തിയ 'ബാഗ് ഓഫ് റൈസ് ചാലഞ്ച് ' എന്ന പരിപാടിയുടെ സമാപനം ചിക്കാഗോ യില്‍ വെച്ചു നടന്നു

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക