Image

ഐ ക്ലൗഡിന്റെ പേരിലും തട്ടിപ്പ് (ഏബ്രഹാം തോമസ്)

Published on 04 April, 2019
ഐ ക്ലൗഡിന്റെ പേരിലും തട്ടിപ്പ് (ഏബ്രഹാം തോമസ്)
ഒരു പുതിയ തട്ടിപ്പ് ശ്രമത്തെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞത് ഇങ്ങനെ: തന്റെ ഫോണില്‍ വന്ന ഒരു കോള്‍. കോളര്‍ ഐഡിയില്‍ തെളിയുന്നത് തന്റെ ഫോണ്‍ നമ്പര്‍ തന്നെ. താഴെ തന്റെ മുഴുവന്‍ പേരും തെറ്റുകൂടാതെ തെളിയുന്നുണ്ട്. കൗതുകത്തോടെ അയാള്‍ ഫോണ്‍ എടുത്തു. "ഞങ്ങളുടെ ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി സംസാരിക്കുക' എന്നൊരു സ്ത്രീ ശബ്ദം. തുടര്‍ന്ന് ലൈനില്‍ വന്ന പുരുഷന്‍ "നിങ്ങളുടെ ഐ ക്ലൗഡ് അക്കൗണ്ട് സെക്യൂരിറ്റി കം പ്രൊമൈസ് (ഭേദിക്കപ്പെട്ടിരിക്കുന്നു) ചെയ്യപ്പെട്ടു. ഇത് ശരിയാക്കണമെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ 299 ഡോളറിന്റെ ഗെയിം കാര്‍ഡ് വാങ്ങി അതിന്റെ നമ്പര്‍ അറിയിക്കണം. ഇല്ലെങ്കില്‍ നിങ്ങളുടെ ടെലിഫോണ്‍ സംവിധാനം അപകടത്തിലാവും എന്നു പറഞ്ഞു.

തന്റെ ഫോണ്‍ ആപ്പിളിന്റേതല്ല. ഫോണ്‍ സര്‍വീസും മറ്റൊരു കമ്പനിയുടേതാണ്. അതിനാള്‍ അയാള്‍ തന്റെ ഫോണ്‍ കമ്പനിയെ വിളിച്ച് പരാതിപ്പെട്ടു. പരാതി സ്വീകരിക്കുന്നതിനുമുമ്പ് കമ്പനി പലവിധ ചോദ്യങ്ങള്‍ ചോദിച്ച് തങ്ങളുടെ സുരക്ഷാ സംവിധാനം ഭദ്രമാണെന്ന് അയാളെ ധരിപ്പിക്കാന്‍ ശ്രമിച്ചു. അക്കൗണ്ടിന്റെ യഥാര്‍ത്ഥ ഉടമ താന്‍ തന്നെയാണെന്ന് ബോധ്യപ്പെടുത്താന്‍ താന്‍ നേരിടേണ്ടിവന്ന ചോദ്യശരങ്ങള്‍ എവിടെ, തികച്ചും ആയാസരഹിതമായി തന്റെ ഫോണ്‍ നമ്പരും പേരും മോഷ്ടിക്കാന്‍ ശ്രമിച്ച വ്യാജന്‍ എവിടെ എന്നാണ് സുഹൃത്ത് ചോദിച്ചത്.

ടെലിഫോണ്‍ കമ്പനിക്കും ഒരാളുടെ നമ്പര്‍ വ്യാജമായി ഉപയോഗിച്ച് അതേ ഫോണ്‍ നമ്പരിലേക്ക് വിളിക്കുവാന്‍ കഴിയുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.

കംപ്യൂട്ടറിലെ വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കുവാന്‍ ഓരോ ഉപയോക്താവിനും ആപ്പിള്‍ നല്‍കിയിരിക്കുന്ന സംവിധാനമാണ് ഐ ക്ലൗഡ് അക്കൗണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക