Image

ലാന നാഷണല്‍ കണ്‍വെന്‍ഷന്‍ 2019 നവംബര്‍ 1, 2, 3 തീയതികളില്‍

അനശ്വരം മാമ്പിള്ളി Published on 05 April, 2019
ലാന നാഷണല്‍ കണ്‍വെന്‍ഷന്‍ 2019 നവംബര്‍ 1, 2, 3 തീയതികളില്‍
ഡാളസ് : അമേരിക്കയില്‍ മലയാള സാഹിത്യക്കാരന്‍മാരും  സാഹിത്യാസ്വാദകരും   സുശക്തവും സുസംഘടിതവുമായി  പ്രവര്‍ത്തിച്ചു വരുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) യുടെ 11 മത് നാഷണല്‍ കണ്‍വെന്‍ഷന്‍ 2019, നവംബര്‍ 1, 2, 3 തീയതികളില്‍ ഡാളസ്സില്‍ വെച്ച് നടത്തുവാന്‍ ഒക്ടോബര്‍, 2018 ല്‍ ഫിലാഡല്‍ഫിയയില്‍ വെച്ചു നടത്തിയ റീജിയണല്‍ കണ്‍വെന്‍ഷന്‍ തീരുമാനം എടുത്തിരുന്നു. അതില്‍ പ്രകാരം LANA ഡാലസ്സിലുള്ള (Double Tree Hotel, 11611 Luna Road, Farmers Branch, TX-75254) 'ഡി. വിനയ ചന്ദ്രനഗര്‍' എന്ന നാമധേയത്തില്‍ വെച്ചു കൊണ്ടു സമുചിതമായി നടത്തുന്നതായിരിക്കുമെന്ന് LANA യുടെ ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി. അതിന്റ മുന്നോടിയായി LANA യുടെ പോഷക സംഘടനയായ KLS (കേരള ലിറ്റററി സൊസൈറ്റി )യുടെ ആഭിമുഖ്യത്തിലും  LANA ലോക്കല്‍ കമ്മിറ്റി യുടെ നേതൃത്വത്തിലും 2019 മാര്‍ച്ച് 30, ഞായറാഴ്ച ജോസ് ഓച്ചാലിയുടെ അദ്ധ്യക്ഷതയില്‍, എബ്രഹാം തെക്കേമുറി, ജോസെന്‍ ജോര്‍ജ്, സിജു വി ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തില്‍  കമ്മിറ്റി കൂടുകയും കമ്മിറ്റി, കണ്‍വെന്‍ഷന്‍ കമ്മിറ്റിക്കു രൂപം നല്‍കുകയുമുണ്ടായി. 

                ചെയര്‍ പേഴ്‌സണ്‍ എബ്രഹാം തെക്കേമുറി,  ഫിനാന്‍സ് & അക്കൗണ്ട് ഫ്രാന്‍സിസ് എ തോട്ടത്തില്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍  മീനു എലിസമ്പത്ത് ഷാജി, റെജിസ്‌ട്രെഷന്‍ കോര്‍ഡിനേറ്റര്‍  അനുപ സാം,  അവാര്‍ഡ് & റെക്കഗനേഷന്‍  ജോസ് ഓച്ചാലില്‍, ന്യൂസ് & മീഡിയ പബ്ലിസിറ്റി  അനശ്വരം മാമ്പിള്ളി, എന്റര്‍ടൈന്‍മെന്റ് & ആര്‍ട്ട് ഡയറക്ടര്‍  ഹരിദാസ് തങ്കപ്പന്‍, ഫുഡ് & റിഫ്രഷ്‌മെന്റ് അജയ് കുമാര്‍, രാജു വര്ഗീസ്, റിസപ്ഷന്‍ കമ്മിറ്റി  സി. വി. ജോര്‍ജ്,  ഷാജി മാത്യു, ഷിജു എബ്രഹാം, ആന്‍സി ഓച്ചാലില്‍ & റോസമ്മ ജോര്‍ജ്, പുബ്ലിക്കേഷന്‍  സിജു വി ജോര്‍ജ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എബി തോമസ്, ഷാജു ജോണ്‍ എന്നിവരെ കണ്‍വെന്‍ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തു. മധുരമുള്ളതും, നിറമുള്ളതും, നിലവാര സമ്പന്നതയുമായ ഒരു സമ്മേളനം ആയിരിക്കും ഡാളസ്സില്‍ നടക്കാന്‍ പോകുന്നത് എന്ന് തെരെഞ്ഞെടുത്ത കണ്‍വെന്‍ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പ്രത്യാശ പങ്കുവെക്കുകയുണ്ടായി.

                                         

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക