Image

അമേരിക്കയില്‍ കേരള ഡിബേറ്റ് ഫോറം ഇന്ത്യന്‍ ഇലക്ഷന്‍ ടെലി-ഡിബേറ്റ് സംഘടിപ്പിക്കുന്നു.

എ.സി. ജോര്‍ജ് Published on 05 April, 2019
അമേരിക്കയില്‍ കേരള ഡിബേറ്റ് ഫോറം ഇന്ത്യന്‍ ഇലക്ഷന്‍ ടെലി-ഡിബേറ്റ് സംഘടിപ്പിക്കുന്നു.
ഹ്യൂസ്റ്റന്‍: ഇന്ത്യയില്‍ ലോകസഭയിലേക്കുള്ള ചൂടേറിയ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തില്‍ താല്‍പ്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കായി കേരള ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ടെലികോണ്‍ഫറന്‍സ് മാതൃകയില്‍ ടെലി-ഡിബേറ്റ് സംഘടിപ്പിക്കുന്നു. അമേരിക്കയിലെ മാത്രമല്ല ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും ടെലിഫോണിലൂടെ ഈ ഇലക്ഷന്‍ സംവാദത്തില്‍-ഡിബേറ്റില്‍ പങ്കെടുക്കാവുന്നതാണ്.

ഇന്ത്യയില്‍ വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ അനേകം ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ അധിവസിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ ഭരണ അടിയൊഴുക്കുകള്‍ അവരെ ഏവരെയും വിവിധ തരത്തില്‍ ബാധിക്കാറുണ്ട്. പലര്‍ക്കും ഇന്ത്യയില്‍ ബന്ധുക്കളുണ്ട്, സ്വത്തുക്കളുണ്ട്. അവിടത്തെ വിവിധ ഭരണ തട്ടകങ്ങളിലുള്ള കാര്യക്ഷമതയില്ലായ്മ, അഴിമതി, സ്വജനപക്ഷപാതം, അരക്ഷിതാവസ്ഥ, പ്രവാസിചൂഷണങ്ങള്‍, പാസ്‌പോര്‍ട്ട്, വിസാ, ടാക്‌സ് തുടങ്ങിയവയെപറ്റിയൊക്കെ നിരവധിപേര്‍ ആശങ്കാകുലരാണ്. ഈ ചുറ്റുപാടില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെയും, മുന്നണികളുടെയും,  മാനിഫെസ്റ്റോയും, പ്രകടനപത്രികകളും വാഗ്ദാനങ്ങളും പഴയകാല ട്രാക്ക് റിക്കാര്‍ഡുകളും പരിശോധിക്കുന്നതും മനസ്സിലാക്കുന്നതും അഭികാമ്യമാണ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്ന വിവിധ കക്ഷികളുടെയും വ്യക്തികളുടെയും ഓവര്‍സീസ് പ്രതിനിധികളും സംഘടനാ നേതാക്കളും ഈ ഡിബേറ്റില്‍ പങ്കെടുക്കും. ഇന്ത്യയിലായിരുന്നപ്പോള്‍ തിളക്കമാര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവരും ഈ സംവാദത്തില്‍ ക്രിയാത്മകമായി പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തകരും, എഴുത്തുകാരും, സാഹിത്യകാര•ാരും വിവിധ ദൃശ്യശ്രാവ്യപത്രമാധ്യമ പ്രമുഖരും ഈ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ടെലികോണ്‍ഫറന്‍സ് സംവാദത്തില്‍ ആദ്യവസാനം പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഏവരെയും സവിനയം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. മുഖ്യമായി വിവിധ രാഷ്ട്രീയ കൂട്ടു കക്ഷി മുന്നണികളാണ് ഈ തെരഞ്ഞെടുപ്പ് ഗോദായില്‍ കൊമ്പുകോര്‍ക്കുന്നത്. ഇതില്‍ മുഖ്യമായ എല്ലാ കക്ഷികളുടെയും അമേരിക്കന്‍ പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഈ ഡിബേറ്റില്‍ കാര്യമാത്രപ്രസക്തമായി സമയപരിധിക്കുള്ളില്‍ നിന്ന് സംസാരിയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഡിബേറ്റില്‍ സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും സൗകര്യമുള്ളപോലെതന്നെ പേരുപോലും പറയാതെ, വെളിപ്പെടുത്താതെ ഒരു നിശബ്ദ ശ്രോതാവായും ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. അവതരണത്തില്‍ കക്ഷിഭേദമന്യെ തികച്ചും നിഷ്പക്ഷതയും, നീതിയും പുലര്‍ത്തുന്ന കേരളാ ഡിബേറ്റ് ഫോറത്തിന്റെ ഈ സംവാദ പ്രക്രീയയില്‍ ഏവരും മോഡറേറ്ററുടെ നിര്‍ദ്ദേശങ്ങളും, അഭ്യര്‍ത്ഥനകളും ദയവായി  കര്‍ശനമായി പാലിക്കേണ്ടതാണ്.  

ആവേശം അലതല്ലുന്ന ഈ രാഷ്ട്രീയ ആശയ-പ്രത്യയശാസ്ത്ര സംവാദത്തില്‍ അമേരിക്കയിലെ നാനാഭാഗങ്ങളില്‍ നിന്നായി 200 ല്‍ പരം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ ബൃഹത്തായ ഈ രാഷ്ട്രീയ തെരഞ്ഞെടുപ്പ് സംവാദത്തിന്റെ നടത്തിപ്പിനും വിജയത്തിനും, പങ്കെടുക്കുന്ന എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം അത്യന്താപേക്ഷിതമാണ്. സംവാദത്തില്‍ കേരള ലോകസഭ തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങളില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതായിരിക്കും 

ഏപ്രില്‍ 12 (വെള്ളി), വെകുന്നേരം 9 മണി (ന്യൂയോര്‍ക്ക് ടൈം-ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം) ആയിരിക്കും ഡിബേറ്റ് തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് 9 പി.എം.എന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി ഫോണ്‍ ഡയല്‍ ചെയ്ത് ടെലികോണ്‍ഫറന്‍സ് ഡിബേറ്റില്‍ പ്രവേശിക്കാവുന്നതാണ്. ടെലികോണ്‍ഫറന്‍സ് ഡിബേറ്റില്‍ സംബന്ധിക്കുന്നവര്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അഭികാമ്യം ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നതാണ്.

ടെലികോണ്‍ഫറന്‍സ് ഡിബേറ്റിലേക്കായി ഡയല്‍ ചെയ്യേണ്ട നമ്പര്‍ : 1-605-472-5785 പാര്‍ട്ടിസിപ്പന്റ് അക്‌സസ് കോഡ് : 959248

എല്ലാ പ്രമുഖ രാഷ്ട്രീയകക്ഷികളുടെയും ഓവര്‍സീസ്-അമേരിക്കന്‍ പ്രതിനിധികളും നേതാക്കളുമായി കേരള ഡിബേറ്റ് ഫോറം പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഇതൊരു പ്രത്യേക ക്ഷണമായി കണക്കാക്കി പ്രവര്‍ത്തകരും പ്രതിനിധികളും താഴെ കാണുന്ന ഡിബേറ്റ് ഫോറം പ്രവര്‍ത്തകരെ വിളിച്ച് ഇന്നുതന്നെ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക.

എ.സി. ജോര്‍ജ്ജ് : 281-741-9465, സണ്ണി വള്ളിക്കളം : 847-722-7598, റെജി ചെറിയാന്‍: 404-425-4350, തോമസ് കൂവള്ളൂര്‍ : 914-409-5772, ഭാരതി പണിക്കര്‍: 914-450-7345, ടോം വിരിപ്പന്‍ : 832-462-4596, മാത്യൂസ് ഇടപ്പാറ : 845-309-3671, സജി കരിമ്പന്നൂര്‍ : 813-401-4178, തോമസ് ഓലിയാന്‍കുന്നേല്‍ : 713-679-9950, കുഞ്ഞമ്മ മാതൃു : 281-741-8522, മോട്ടി മാത്യു: 713-231-3735

അമേരിക്കയില്‍ കേരള ഡിബേറ്റ് ഫോറം ഇന്ത്യന്‍ ഇലക്ഷന്‍ ടെലി-ഡിബേറ്റ് സംഘടിപ്പിക്കുന്നു.അമേരിക്കയില്‍ കേരള ഡിബേറ്റ് ഫോറം ഇന്ത്യന്‍ ഇലക്ഷന്‍ ടെലി-ഡിബേറ്റ് സംഘടിപ്പിക്കുന്നു.
Join WhatsApp News
പാവപെട്ട ഇന്ത്യൻ പൗരൻ 2019-04-10 16:27:16
ഇവരുടെ  ടെലഫോൺ  ഡിബേറ്റ്  വലിയ  കുഴപ്പമില്ല .  സംഗതി  പ്രശനങ്ങൾ  എല്ലാം  ഒരുവിധം  വലിപ്പ ചെറുപ്പമില്ലതെ  നിസ്പക്ഷമായി  അവതരിപ്പിക്കും .  ഇവിടെ  ഏതു  വമ്പനോ  കൊമ്പനോ  വന്നാലും  ശരി , തുല്യ  നീതി  തുല്യ  സമയം . ഒരു  പൊളിറ്റിക്കൽ  സിനിമാ  താര  ആരാധനയും  പരിഗണനയും  ഇല്ല . പിന്നെ  ചില കൊമ്പൻമാർ  അധിക  ടൈം  എടുക്കാനും  ചില്ലറ  ബഹളമുണ്ടക്കാനും  ശ്രമിച്ചാലും  അവരെ  ഈ ഡിബേറ്റ്  ഫോറംകാർ  വളരേ  സൗമ്യമായി  കാര്യങ്ങൾ  പറഞ്ഞു  ബോധ്യമാക്കും  നിയന്ത്രിക്കും . പിന്നെ  ടെലിഫോൺ ഡിബേറ്റ്  അല്ലയോ . എതായാലും  ഡിബേറ്റികാർക്ക്  അഭിനന്ദനങ്ങൾ 
ലൂസിഫർ 2019-04-10 17:08:01
ഇവിടിരുന്നു ഡിബേറ്റ് നടത്തിയിട്ട് എന്ത് പ്രയോചനം? കുറച്ചു ഒച്ച വച്ച് കഴിയുമ്പോൾ ഒരാശ്വാസം.  ജോർജ്ജിന് തല ഒന്ന് തണുത്തു കിട്ടും -പിന്നേം ചങ്കരൻ തെങ്ങേല് .  കേരളം നന്നാകില്ല മോനെ ഒരിക്കലും നന്നാകില്ല 
Sakav thomman 2019-04-10 17:59:39

Three pictures of Modi, Rajiv and Pinarai. Communist Party National leader prominence for Sitaharam Yechuri not Pinarai. Pinarai limited to Kerala. Those who participate, please dont diagress, stick to the points. That will give others Time. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക