Image

മുരളീ മനോഹര്‍ ജോഷിയെ വാരാണസിയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ നീക്കം

Published on 05 April, 2019
മുരളീ മനോഹര്‍ ജോഷിയെ വാരാണസിയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ നീക്കം
ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ്‌ മുരളീമനോഹര്‍ ജോഷിക്ക്‌ വാരാണസിയില്‍ കോണ്‍ഗ്രസ്‌ സീറ്റ്‌ വാഗ്‌ദാനം ചെയ്‌തതായി റിപ്പോര്‍ട്ട്‌. ഇത്‌ സംബന്ധിച്ച്‌ മുരളീമനോഹര്‍ ജോഷി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുമായി ചര്‍ച്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മുരളീ മനോഹര്‍ ജോഷിയെ മത്സരിപ്പിക്കാനാണ്‌ കോണ്‍ഗ്രസ്‌ പദ്ധതിയെന്നാണ്‌ സൂചന.

കാണ്‍പൂരില്‍ നിന്ന്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ലോക്‌സഭയില്‍ എത്തിയ ജോഷിക്ക്‌ മോദി മന്ത്രിസഭയില്‍ യാതൊരു സ്ഥാനവും നല്‍കിയിരുന്നില്ല. തുടര്‍ന്ന്‌, ഇത്തവണ ജോഷിയെ പൂര്‍ണമായും മത്സരരംഗത്ത്‌ നിന്ന്‌ തഴയുകയും ചെയ്‌തു.

ലോക്‌സഭാ സീറ്റ്‌ നല്‍കാത്തതിനാലാണ്‌ ജോഷി കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതെന്നാണ്‌ സൂചന. പ്രായാധിക്യം ചൂണ്ടിക്കാട്ടി എല്‍.കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും ഇത്തവണ മത്സരരംഗത്ത്‌ നിന്ന്‌ പൂര്‍ണമായി ബിജെപി നേതൃത്വം ഒഴിവാക്കിയിരുന്നു.

എന്നാല്‍, മത്സരത്തില്‍ നിന്ന്‌ തഴയപ്പെട്ടതില്‍ ഇരു നേതാക്കള്‍ക്കും അതൃപ്‌തിയുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക