Image

ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

ബിനോയി കിഴക്കനടി (പി.ആര്‍.ഒ) Published on 05 April, 2019
ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങളൂടെ വിവദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഏപ്രില്‍ 14  ഓശാന ഞായര്‍: രാവിലെ 9:45 ന് ഓശാന തിരുകര്‍മ്മങ്ങളോടു കൂടിയ വിശുദ്ധ കുര്‍ബാന

ഏപ്രില്‍ 18 പെസഹാ വ്യാഴം: വൈകിട്ട് 7 മണിക്ക് പെസഹാ തിരുനാളിന്റെ കാല്‍ കഴുകല്‍ ശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും.

ഏപ്രില്‍ 19  ദുഖ വെള്ളി: രാവിലെ 10.00 മണിക്ക് ദുഖവെള്ളീയാഴ്ച കൂരിശിന്റെ വഴിയോടുകൂടിയ തിരുകര്‍മ്മങ്ങള്‍ക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. സഹകാര്‍മികര്‍: മോണ്‍. ഫാ. തോമസ് മുളവനാല്‍, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, & ഫാ. ബിന്‍സ് ചേത്തലിന്‍

ഏപ്രില്‍ 20   ദുഖ ശനി: രാവിലെ 10 മണിയ്ക്ക് പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, വി. കുര്‍ബാനയോടൊത്ത് മാമ്മോദീസായുടെ വ്രതനവീകരണം. വൈകിട്ട് 7 മണിക്ക്ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.

ഏപ്രില്‍ 21 ഈസ്റ്റര്‍ ഞായര്‍: 9.45ന് വിശുദ്ധ കുര്‍ബാന.

വിശുദ്ധവാര ദിവസങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വ്വം ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്ത് ക്ഷണിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക