Image

ഡാലസില്‍ മിഷന്‍സ് ഇന്ത്യ പതിനാറാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 26 മുതല്‍

പി.പി. ചെറിയാന്‍ Published on 06 April, 2019
ഡാലസില്‍ മിഷന്‍സ് ഇന്ത്യ പതിനാറാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 26 മുതല്‍
ഡാലസ്: മിഷന്‍സ് ഇന്ത്യ ഇന്റര്‍ നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ പതിനാറാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 26 മുതല്‍ 28 വരെ വൈകിട്ട് 6.30 മുതല്‍ 9 വരെ മര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഓഡിറ്റോറിയത്തില്‍ നടത്തുന്നു.

മിഷന്‍ ഇന്ത്യ സ്ഥാപകനും ജനറല്‍ സെക്രട്ടറിയും സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനുമായ ജോര്‍ജ് ചെറിയാനാണു കണ്‍വന്‍ഷനില്‍ ദൈവവചനം പ്രഘോഷിക്കുന്നത്. വാര്‍ഷിക കണ്‍വെന്‍ഷന്റെ ഉദ്ഘാടനം റവ. ഡോ എബ്രഹാം മാത്യു (വികാര്‍ ഡാളസ് മാര്‍ത്തോമാ ചര്ച്ച ,ഫാര്‍മേഴ്‌സ് ബ്രാഞ്ച്)  നിര്‍വ്വഹിക്കും.മേയ് 7 ന് വൈകിട്ട് 6.30 മുതല്‍ 8.30 വരേയും,ഏപ്രില്‍ 23.24.25 തീയതികളില്‍ (1689 BANDRA Dr Carrolton Tx  75010) രാവിലെ 9.30 മുതല്‍ 11.30 വരേയും ബൈബിള്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും.

കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി റവ. ഫാ. ഫിലിപ്പ്, പി. വി. ജോണ്‍, ജോണ്‍ മാത്യു, ജോര്‍ജ് വര്‍ഗീസ്, ഡോ. ചെറിയാന്‍ സാമുവേല്‍,  എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് :റവ. ഡോ. പി. പി. ഫിലിപ്പ് : 972 416 2957പി. വി. ജോണ്‍ : 214 642 9108

ഡാലസില്‍ മിഷന്‍സ് ഇന്ത്യ പതിനാറാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 26 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക