Image

75ന് മുകളിലുള്ളവര്‍ക്ക് സീറ്റില്ല എന്നത് പാര്‍ട്ടിയുടെ നയമെന്ന് അമിത് ഷാ

കല Published on 06 April, 2019
75ന് മുകളിലുള്ളവര്‍ക്ക് സീറ്റില്ല എന്നത് പാര്‍ട്ടിയുടെ നയമെന്ന് അമിത് ഷാ

എല്‍.കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ചത് 75 വയസിനു മുകളിലുള്ളവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന പാര്‍ട്ടി നയത്തിന്‍റെ ഭാഗമാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത്ഷാ നയം വ്യക്തമാക്കിയത്. 
മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി കോണ്‍ഗ്രസുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് അമിത് ഷായുടെ നയം വെളിപ്പെടുത്തല്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം അഡ്വാനി പാര്‍ട്ടിയുടെ നവ ശൈലിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് മുരളി മനോഹര്‍ ജോഷി അഡ്വാനിയെ വീട്ടിലെത്തി കണ്ടിരുന്നു. മുതിര്‍ന്ന നേതാക്കളുടെ പടയൊരുക്കമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. മുരളി മനോഹര്‍ ജോഷി കോണ്‍ഗ്രസുമായി അടുക്കുന്നു എന്നുപോലും വാര്‍ത്തകളുണ്ടായിരുന്നു. 
എന്നാല്‍ ഇതെല്ലാം നിഷേധിക്കുക മാത്രമാണ് അമിത് ഷാ ചെയ്യുന്നത്. ഒരു തരത്തിലും ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്നും അച്ചടക്കത്തില്‍ ഏറ്റവുമധികം വിശ്വസിക്കുന്നവരാണ് മുതിര്‍ന്ന നേതാക്കളെന്നുമാണ് അമിത് ഷാ പറയുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക