Image

അഭിനന്ദന്‍ പാക് എഫ് 16 വെടിവെച്ചിട്ടതിന് തെളിവുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന

കല Published on 06 April, 2019
അഭിനന്ദന്‍ പാക് എഫ് 16 വെടിവെച്ചിട്ടതിന് തെളിവുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന

പാകിസ്ഥാന്‍റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടത്തിന് തെളിവുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന. പാക് വിമാനം വെടിവെച്ചിട്ടു എന്നത് ഇന്ത്യയുടെ അവകാശവാദം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ മാധ്യമം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പാകിസ്ഥാന്‍റെ പക്കലുള്ള മുഴുവന്‍ എഫ് 16 വിമാനങ്ങളും ഇപ്പോഴും അവരുടെ പക്കലുണ്ടെന്ന് 2 യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 
എന്നാല്‍ പാക് അധിനതയിലുള്ള കാശ്മീരിലെ നൗഷേര മേഖലയിലാണ് എഫ് 16 വെടിവെച്ചിട്ടതെന്ന് ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍ അറിയിച്ചു. വ്യോമാക്രമണം നടന്ന ഫെബ്രുവരി 27ന് അവരുടെ വിമാനം തിരിച്ചെത്തിയില്ലെന്ന കാര്യം പാക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക്തമായിരുന്നു. പാകിസ്ഥാന്‍ എഫ് 16 ഉപയോഗിച്ചതിന് റഡാര്‍ സിഗ്നേച്ചറും അംറാം മിസൈല്‍ അവശിഷ്ടങ്ങളും കാട്ടി നേരത്തെ തന്നെ ഇന്ത്യ വ്യക്തത വരുത്തിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക