Image

ഇ.വി.എമ്മുകള്‍ അട്ടിമറിക്കാന്‍ സാധിക്കും; കോണ്‍ഗ്രസ്‌ നേതാവ്‌ സാം പിത്രോഡ

Published on 06 April, 2019
ഇ.വി.എമ്മുകള്‍ അട്ടിമറിക്കാന്‍ സാധിക്കും;   കോണ്‍ഗ്രസ്‌ നേതാവ്‌ സാം പിത്രോഡ
ന്യൂദല്‍ഹി: ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനില്‍ അട്ടിമറി സാധ്യമാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ സാം പത്രോഡ. ഇ.വി.എമ്മിന്‌ തീര്‍ച്ചയായും പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

` ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനില്‍ വിരലമര്‍ത്തിക്കൊണ്ട്‌ യഥാര്‍ത്ഥത്തില്‍ ഇത്‌ പറയാന്‍ പാടില്ല. ഇ.വി.എമ്മുകള്‍ അട്ടിമറിക്കാം., മറ്റൊന്ന്‌ സപ്ലൈ ചെയിനാണ്‌. എവിടെയാണ്‌ ഇത്‌ സൂക്ഷിക്കുന്നത്‌, ആരാണ്‌ ഇത്‌ നിരീക്ഷിക്കുന്നത്‌, ആരാണ്‌ ഇത്‌ കൗണ്ട്‌ ചെയ്യുന്നത്‌

നമ്മള്‍ ഇ.വി.എം ഉപയോഗിക്കുന്നതുപോലെ ലോകത്ത്‌ മറ്റൊരാളും ഉപയോഗിക്കുന്നില്ല. എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നത്‌ ഇതിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ്‌. യു.എസും ജര്‍മ്മനിയുമൊന്നും ഇ.വി.എമ്മിനെ വിശ്വസിക്കുന്നില്ല. പക്ഷേ നമ്മള്‍ വിശ്വസിക്കും സാം പിത്രോഡ പറഞ്ഞു.

നവഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്‌ വരാന്‍ പോകുന്നതെന്നും രാഹുല്‍ ഗാന്ധി പറയുന്നതുപോലെ ഇന്ത്യയുടെ ആത്മാവ്‌, ഭാവി, ഇന്ത്യ എന്ന ആശയം ഇതെല്ലാം അത്രയും അപകടത്തിലാണെന്നും പിത്രോഡ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക