Image

കൊടുത്തതേ കിട്ടൂ- (ജയശ്രീ രാജേഷ്)

ജയശ്രീ രാജേഷ് Published on 06 April, 2019
കൊടുത്തതേ കിട്ടൂ- (ജയശ്രീ രാജേഷ്)
നിന്നിലെ സ്വാര്‍ത്ഥത
നിന്നിലഹങ്കാരം
വെട്ടിപ്പിടിച്ചിടാന്‍
പായുന്ന പാച്ചിലില്‍
ഓര്‍ക്കുന്നതില്ലൊട്ടും
നീ തന്നെ തീര്‍ക്കുന്നു
നിനക്കായ് ഗര്‍ത്തങ്ങള്‍

വെട്ടി നിരത്തുന്നു
കുന്നിന്‍ നെറുകുകള്‍
പടുത്തങ്ങയുര്‍ത്തുന്നു
മണി സൗധങ്ങളെങ്ങും
അറുത്തുമാറ്റുന്നു
തണലിന്‍ തായ് വേരുകള്‍
ടൈലുകള്‍ പാകുന്നു
മണ്ണിന്‍ കറ
പറ്റാതിരിക്കുവാന്‍

വലിച്ചെറിയുന്നു
ഇഴുകാത്ത വിഷങ്ങള്‍
നിസ്സഹായയാം അവളുടെ
നെഞ്ചില്‍
വീണ്ടു കീറിയ ഊഷര ഭൂവില്‍
ചുട്ടു പൊള്ളുമ്പോള്‍ 
തപിക്കുന്നു നീ നിത്യം

ശപിക്കുന്നു  കാലത്തെ
പഴിക്കുന്നു ഋതുക്കളെ
ഇനിയും നിനക്ക്
പഠിക്കുവാനാകില്ലേ
നീ കൊടുക്കുന്നതല്ലോ
തിരികെ ലഭിക്കുക
എന്നൊരു കാലത്തിന്‍
 ശാശ്വത സത്യത്തെ ..

കൊടുത്തതേ കിട്ടൂ- (ജയശ്രീ രാജേഷ്)
Join WhatsApp News
വിദ്യാധരൻ 2019-04-07 07:52:01
പണ്ടൊരിക്കൽ ഒരുത്തനിട്ടൊന്നു കൊടുത്തു 
പിന്നൊരിക്കൽ അവനെ എന്നെ പാത്തിരുന്നിടിച്ചു 
ഒരിക്കൽ ഒരുത്തനെ ചീത്തവിളിച്ചു 
പിന്നൊരിക്കൽ അവനെന്നെ പൂരപാട്ടിനാൽ 
അഭിഷേകം ചെയ്തോടിച്ചു 
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാൽ 
കൊടുത്ത കശുമാത്രം തിരികെ കിട്ടില്ല തീർച്ച 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക