Image

മനുഷ്യത്വമുള്ള ഒരു മനസ്സ് കൂടി വേണം; അത് രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഉണ്ട്

Rickson Edathil/FB Published on 06 April, 2019
മനുഷ്യത്വമുള്ള ഒരു മനസ്സ് കൂടി വേണം; അത് രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഉണ്ട്

ചങ്ക് പറിച്ച് കാണിക്കുന്ന എല്ലാവരോടും ചെമ്പരത്തി പൂവാണോ എന്ന് ചോദിക്കരുതേ .....

കഴിഞ്ഞ രണ്ട് ദിവസം എവിടെയാരുന്നു ഇവന്‍ എന്നാകും നിങ്ങള്‍ അദ്യം ചിന്തിക്കുക ... ഇപ്പോഴും കടുത്ത വേദനയുണ്ട് ഈ കുറിപ്പ് ഇപ്പോള്‍ ഇട്ടില്ലേല്‍ അത് ശരിയാവില്ലെന്ന് തോന്നി. വീഴ്ച്ചയില്‍ വലത് കൈപത്തിക്ക് പൊട്ടല്‍ ഉണ്ട്. തോളെല്ലന്നും പരിക്കുണ്ട് .ഇന്ന് അതിരാവില്ലെയാണ് വയനാട്ടില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്.

വണ്ടിയില്‍ നിന്നു വീണതിന് ശേഷം ഒത്തിരി കോളുകള്‍ വന്നു. പ്രിയപ്പെട്ടവരുടെ സ്‌നേഹത്തിനും കരുതലിനും നന്ദി.വിളിച്ചവരില്‍ ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് എന്റെ ഷൂസിനെ പറ്റിയാണ് ചിലര്‍ക്ക് വീഴ്ച്ച 'ഒറിജിനല്‍' ആരുന്നോ എന്ന് മറ്റ് ചിലര്‍ക്ക് എന്റെ രാഷ്ട്രീയവും....

എനിക്ക് വ്യക്തമായ രാഷ്ട്രീയബോധം ഉണ്ടെന്ന് മാത്രമല്ല പ്രവര്‍ത്തിച്ചിട്ടുമുണ്ട്. പക്ഷെ അത് ഒരിക്കലും എന്റെ തൊഴിലില്‍ ഞാന്‍ കലര്‍ത്തിയിട്ടില്ല, കലര്‍ത്താന്‍ ഉദ്ദേശിക്കുന്നുമില്ല .

ഈ അപകടവുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകള്‍ പ്രചരിക്കുന്നുണ്ട് .അത് അവരുടെ കഞ്ഞിയുടെയും രാഷ്ട്രിയത്തിന്റെയും കാര്യം . അതിലും എനിക്ക് കുഴപ്പമില്ല. ഞാന്‍ കണ്ടതും അനുഭവിച്ചതുമായ കുറച്ച് കാര്യം ഞാന്‍ പറയാം.

വ്യാഴാഴ്ച്ച രാത്രിയോടെയാണ് രാഹുല്‍ ഗാന്ധിയുടെ നോമിനേഷന്‍ സമര്‍പ്പണവുമായ് ബന്ധപ്പെട്ട് വയനാട്ടിലെത്തിയത് .വ്യാഴാഴ്ച നല്ല തിരക്കുള്ള ദിവസമായിരുന്നു. ആദ്യ ബുള്ളറ്റിന്‍ മുതല്‍ കളക്ട്രറ്റിന് മുന്നില്‍ നിന്ന് ലൈവ് നല്‍കി .. പതിനൊന്ന് മണിയോടെയാണ് മാധ്യമങ്ങള്‍ക്കായ് ഒരുക്കിയ മിനി ടെമ്പോ വാനിലേക്ക് കയറിയത് .നിന്ന് തിരിയാന്‍ ഇടമില്ലാരുന്നു എങ്കിലും അതില്‍ കയറിയാല്‍ നല്ല വിഷ്വലും ഒരു പി റ്റു സി യും ചെയാന്‍ പറ്റുമെന്ന് തോന്നി. ദൂരം കൂടുതല്‍ ഉള്ളത് കൊണ്ട് വാളണ്ടിയേഴ്‌സ് വണ്ടിയുടെ ഇരുവശത്തും തുങ്ങി നിന്നാണ് റോഡ് ക്ലിയര്‍ ചെയ്തത് .പതിയേ ഞാന്‍ ഇരു സൈഡിലും ഇരുമ്പ് കമ്പികള്‍ കൊണ്ടുള്ള ബാരിക്കേഡിന്റെ മുകളില്‍ സ്ഥാനമുറപ്പിച്ചു ... യാത്രയുടെ ആദ്യ അര മണിക്കൂര്‍ ശേഷം അവിടെയിരുന്നാണ് ലൈവ് നല്‍കാന്‍ ശ്രമിച്ചത് എന്നാല്‍ ജാമറിന്റെ പ്രശ്‌നം കാരണം ഒന്നും നടന്നില്ല ...

ഹമ്പുകള്‍ കേറുമ്പോള്‍ ഉണ്ടാരുന്ന പ്രശ്‌നങ്ങള്‍ ഒഴിച്ച് സേഫ് ആയിരുന്നു ആ ഇരിപ്പ്.. റോഡ് ഷോ തീര്‍ന്ന ശേഷം ഹെലിപ്പാടുള്ള ഗ്രൗണ്ടിലേക്ക് ആദ്യം കയറിയത് ഞങ്ങളുടെ വണ്ടിയാണ് .. വണ്ടി തിരിഞ്ഞതും കൂറെ ആളുകള്‍ ഒരു സൈഡിലേക്ക് തിരിഞ്ഞു ,തൂങ്ങി കിടന്നവര്‍ കൂടുതല്‍ ബലം നല്‍കി ബാരിക്കേഡ് പൂര്‍ണ്ണായി തകര്‍ന്ന് ഏറ്റവും മുകളില്‍ ഇരുന്ന ഞാന്‍ താഴെ വീണു .. വണ്ടി അപ്പോഴും മൂവിംഗില്ലാരുന്നു ...അത്ര ഉയരത്തില്‍ നിന്ന് നെഞ്ചും വലതു കൈപത്തിയും ഇടിച്ച് വീണ എനിക്ക് ഒരു മരവിപ്പ് മാത്രായിരുന്നു ,ആരൊക്കെയോ ദേഹത്തേക്ക് വീണു. പെട്ടെന്നു തന്നെ എല്ലാവരും ഓടിയെത്തി സഹായിച്ചു. രാഹുലും പ്രിയങ്കയും വന്നതോടെ കാര്യങ്ങള്‍ വേഗത്തിലായതെന്ന് ഇപ്പോള്‍ തോന്നുന്നു. അവര്‍ രണ്ടുപേരും ഇടപെട്ടില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഞങ്ങള്‍ക്ക് ചികിത്സ വൈകുമായിരുന്നു എന്ന് മാത്രമല്ല, ആ തിരക്കിനിടയില്‍ കൂടി ആശുപത്രിയില്‍ എത്തുവാന്‍ പോലും സാധിക്കില്ലായിരുന്നു.

എന്റെ ഷൂ കാലില്‍ നിന്ന് ഊരിയതും ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചതും പ്രിയങ്ക ഗാന്ധിയാണ്. അതിനെ അവരവരുടെ സംസ്‌കാരവും വളര്‍ന്ന സാഹചര്യവും അനുസരിച്ച് എങ്ങനെയും വ്യഖ്യാനിക്കാം. എനിക്ക് അത് ഒരു ഫസ്റ്റ് എയ്ഡ് ആയിരുന്നു. അപകടം പറ്റിയ ആള്‍ക്ക് പരമാവധി ശുദ്ധവായു ലഭ്യമാക്കാനാണ് അവര്‍ ശ്രമിച്ചത്.

എന്നാല്‍ അവര്‍ എന്റെ ഷൂ നഷ്ടപ്പെടാതെ കയ്യില്‍ പിടിച്ചിരിക്കുന്ന വീഡിയോ ഞാന്‍ കണ്ടു. ആ പ്രവര്‍ത്തിക്ക് പക്ഷേ ഫസ്റ്റ് എയ്ഡ് നെ പറ്റി ഉള്ള അറിവ് മാത്രം പോരെന്ന് തോന്നുന്നു. അതിന് മനുഷ്യത്വമുള്ള ഒരു മനസ്സ് കൂടി വേണം. അത് രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഉണ്ട് എന്നാണ് എന്റെ അനുഭവത്തിലൂടെ മനസ്സിലായത്.

ഒരു നേതാവിന്റെ ഗുണമാണത് .അവര്‍ക്കു വേണമെങ്കില്‍ തിരിഞ്ഞുപോലും നോക്കാതെ ,അല്ലെങ്കില്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഹെലികോപ്റ്ററില്‍ കയറി പോകാമായിരുന്നു.

അവരത് കാണിച്ചില്ലല്ലോ . അതിനെയാണ് കരുണ, കരുതല്‍, മനുഷ്യത്വം, നേതൃ ഗുണം എന്നൊക്കെ വിളിക്കുന്നത്. ഇത് പറഞ്ഞതുകൊണ്ട് എന്നെ കോണ്‍ഗ്രസ് പാളയത്തില്‍ കെട്ടണ്ട കാര്യമില്ല ...??

രണ്ടു കാര്യങ്ങള്‍ കൂടി , നമ്മളെല്ലാവരും ഫസ്റ്റ് എയ്ഡ് എന്താണെന്ന് പഠിക്കുന്നത് നല്ലതായിരിക്കും .പിന്നെ അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിക്കുമ്പോള്‍ അവരുടെ ബിലോഗിംഗ്‌സ് കൂടി എടുത്ത് സുരക്ഷിതമായി ഏല്‍പ്പിക്കുവാനും ശ്രദ്ധിക്കണത് നന്നാവും ...

( ഇതിനൊക്കെ ഇടയിലും എന്നേ ചേര്‍ത്ത് പിടിച്ചവരോടും എന്റെ സ്ഥാപനത്തോടും India Ahead??)

You might have been thinking where I was for the last two days. There's still pain. But I kind of felt that I should't further delay making this post. I have a broken bone on my right palm, injury to my shoulder blade. I have reached Thiruvananthapuram from Wayanad only today morning.

Several calls came after the reports of the accident got aired. My sincere gratitude to all the love and concern you shared for me.

Among the callers, some wanted to know about 'the shoe incident', some nsiffed at the accident and asked whether my fall was real. And some others wanted to know my politics.

I have not just a politics but a history of working with a political party. But it never got intertwined with my professional life yet, and I have no intend to do so in future also.

Several trolls are being circulated over the Wayanad accident. It's a matter of their politics and livelihood and I am least bothered about it. But I felt like sharing what I have seen and experienced.

We reached Wayanad by Thursday night to cover Rahul Gandhi's visit to submit his nomination. I had a hectic schedule on the first day and I went live in front of the collectorate from the first bulletin itself. I entered the mini-tempo van arranged for media by around 11 am. The vehicle was too crowded, yet I squeezed in hoping it would ensure a better possibility for good visuals and P2C. Volunteers grabbed onto the sides of the vehicle to clear path for it through the huge crowd. As we proceeded, I moved towards the iron barricades affixed on the sides of the vehicle and tried to go live. However, It didn't work due to the jammer.

Expect for the discomfort when the vehicle goes over speed bumps, the journey was rather fine I have to say. Soon after the road show got over, our vehicle entered the the ground first.

As it took a sharp turn, the passengers fell on to one side of the vehicle and those on the sides grabbed on to the barricades further, causing it to nsap. I was sitting on the top of it and fell face first hitting my chest and right palm on the floor. The vehicle was still moving and more people fell over me.

My body went numb after the fall. Along with those who ran to pull us up, Priyanka and Rahul also came. Now that I think about it, their presence helped speed up the rescue works. If they hadn't got involved, there might have been delays in moving us to the hospital through that massive crowd.

Priyanka helped to remove my shoes and unfasten the buttons of my shirt to ensure better air circulation. You can define her act in however ways you want. But it was an effective first aid measure for me.

Later, in a video, I saw her holding my shoes in her hand. A mere knowledge of first is not enough for such a considerate act. It needs a compassionate mindset too. From my experience, I learned that Priyanka and Rahul are not short of compassion.

It's the quality of a leader. They didn't have to bother about us. Or they could have simply given a direction to their supporters to take care of us and get back to their chopper. Yet they didn't. The attitude that they showed indicates their humanity, care, kindness and leadership qualities.
Oh, an it is absolutely not necessary to label me a Congress supporter for saying all these.

NB
- All of us should/must get trained to give first aid at in hour of need.
- When you move an injured person to hospital, bare in mind to send their belonging along safely.
(My heartfelt thanks to all those who stood with me, those who worried about me, and to my organization India Ahead??)
Join WhatsApp News
John 2019-04-06 13:31:35
അവർ ചെയ്തത് നല്ല കാര്യം തന്നെ പക്ഷെ അത് ചെയ്യേണ്ടവർ അവരാണോ ? ജന സമ്പർക്കം എന്ന പേരിൽ ബഹു ഉമ്മൻചാണ്ടി കേവലം വില്ലേജ് ഓഫീസറോ പഞ്ചായത്തു സെക്രട്ടറിയോ ചെയ്യേണ്ട ജോലി ചെയ്യുന്നതിനെ മഹത്വവൽക്കരിക്കുന്ന പത്രങ്ങളും ജനങ്ങളും ഉള്ള നാട്ടിൽ ഇതുപോലെ ജനങ്ങളുടെ ഓരോരുത്തരുടെയും ആവശ്യങ്ങൾ നേതാക്കൾ നേരിട്ട് ചെയ്യുന്നതാണ് നമുക്കിഷ്ടം. എന്നാൽ മോഡിയെപോലെ രാഹുൽ ഗാന്ധിയെപ്പോലൊരു വി ഐ പി പോകുന്ന സ്ഥലങ്ങളിൽ ധാരാളം പോലീസുകാരും വിദഗ്ദ്ധ മെഡിക്കൽ ടീമും സാദാ സമയവും ഉള്ളപ്പോൾ എന്തിനാണീ കോപ്രായം കാണിച്ചു സുരക്ഷാ ഭടന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു? ഒരു മാവോയിസ്റ് ആക്രമണം ഉണ്ടായാൽ ഇവർ എന്ത് ചെയ്യും ? തോക്കു എടുത്തു പോരാടുമോ ? ഇന്ദിരാ ഗാന്ധി മുതൽ എല്ലാ രാഷ്ട്രീയക്കാരും വോട്ടിനു വേണ്ടി ഇതുപോലുള്ള തറ വേലകൾ കാണിച്ചു പോരുന്നു. അതിനെ വാനോളം പുകഴ്‌ത്താൻ കുറെ പത്രങ്ങളും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക