Image

സ്ഥാനാര്‍ത്ഥി (കവിത: കവിതാ കാര്‍ത്യായനി)

Published on 06 April, 2019
സ്ഥാനാര്‍ത്ഥി (കവിത: കവിതാ കാര്‍ത്യായനി)
ഇന്നവന്‍  കണ്ണാടി നോക്കി
മൂക്കിന്‍ തുമ്പിലെ കണ്ണടയോട്
മുകളിലെ വീക്ഷണകോണുകളിലൂടെ
നോക്കിക്കാണണമെന്നൂറ്റം കൊണ്ടു...
പാരം പൌരുഷം വേണം പിണഞ്ഞും പുളഞ്ഞും
സ്ഥിരോഷ്മാവിലലംകൃതമാകണം.
ഒന്നോ രണ്ടോഹൃദയങ്ങളിലല്ല
ഹൃദയലക്ഷങ്ങളഭിലഷിക്കണം..
സ്ഥാനം അര്‍ത്ഥിക്കുമ്പോള്‍
വീടോ നാടോ വിശ്വാസങ്ങളോ ഭാഷാഭേദങ്ങളോ
വ്യക്തിപ്രഭാവങ്ങളിലെ പായ്ക്കപ്പലിലാടിയുലയണം
വാഗ്ദാനപ്പെരുമഴ പ്രളയകാലത്തോട് സംവദിക്കണം
വരള്‍ച്ചയില്‍  ഈര്‍പ്പം നിറഞ്ഞു
പുകഞ്ഞു പഴുത്തുപോയ
കായ്കൃഷികള്‍ക്ക് കടാശ്വാസം കാട്ടണം..
പ്രകടനങ്ങളെ പത്രീകാത്മകമാക്കി
അഞ്ചാണ്ടിലേക്കിഞ്ചിഞ്ചായി നടയ്ക്കിരുത്തണം...
Join WhatsApp News
വിദ്യാധരൻ 2019-04-07 07:47:33
എത്ര കേട്ടതാണ് വാഗ്ദാനങ്ങൾ 
എത്ര കണ്ടതാണ് പൗരുഷം, 
എത്ര വീഷണകോണുകൾ കാട്ടി 
കറക്കിയതാണിവർ, എങ്കിലും 
ഇന്നും ഞങ്ങൾ ഇവരെ 
വിശ്വസിക്കുന്നു 
വോട്ടു കൊടുത്ത്  
പുറത്തു കേറ്റി 
സഞ്ചരിക്കുന്നു 
കഴുതകൾ ഞങ്ങൾ 
പൊതുജനങ്ങൾ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക