Image

അനശ്വര നടന്‍ സത്യന്റെ ജീവിതം തിരശീലയിലേക്ക്, സത്യനായി എത്തുക ജയസൂര്യ

Published on 06 April, 2019
അനശ്വര നടന്‍ സത്യന്റെ ജീവിതം തിരശീലയിലേക്ക്, സത്യനായി എത്തുക ജയസൂര്യ

കേരളത്തിന്റെ അഭിമാനമായ ഫുട്‌ബോള്‍ താരമായിരുന്ന വിപി സത്യന്റെ ജീവിതം തിരശീലയ്ക്ക് മുന്നില്‍ എത്തിച്ചതിനി പിന്നാലെ മറ്റൊരു സത്യനെ തിരശീലയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് താരം. മലയാള സിനിമയിലെ എക്കാലത്തെയും മകച്ച നടനായ സത്യന്റെജീവിതമാണ് സിനിമയാകുന്നത്. ചിത്രത്തില്‍ സത്യനായി വേഷമിടുന്നത് ജയസൂര്യയാണ്.

െ്രെഫഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സത്യന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. സത്യന്റെ ജീവിതം സിനിമയാക്കാനുള്ള അവകാശം വിജയ് ബാബു സ്വന്തമാക്കിയെന്ന് സത്യന്റെ മകന്‍ സതീഷ് സത്യന്‍ പറഞ്ഞു. ജയസൂര്യയെ കൂടാതെ മറ്റാരൊക്കെ ചിത്രത്തിലുണ്ടാകുമെന്ന കാര്യത്തില്‍ കൃത്യമായ വിവരം പുറത്തെത്തിയിട്ടില്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും

1952ല്‍ പുറത്തിറങ്ങിയ ആത്മസഖിയാണ് സത്യന്റെ ആദ്യ ചിത്രം. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ മികച്ച നടനുള്ള പുരസ്‌കാരം സത്യനാണ് സ്വന്തമാക്കിയത്. ദേശിയ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ അദ്ദേഹം നേടി. 1971 ല്‍ രക്താര്‍ബുദം ബാധിച്ചാണ് അദ്ദേഹം മരിക്കുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക