Image

സിലിക്കണ്‍വാലി മൈസ് (MACE) എഞ്ചിനീയറിംഗ് ചാപ്റ്റര്‍ തമ്പി ആന്റണി ഉത്ഘാടനം ചെയ്തു

Published on 06 April, 2019
സിലിക്കണ്‍വാലി  മൈസ് (MACE) എഞ്ചിനീയറിംഗ് ചാപ്റ്റര്‍ തമ്പി ആന്റണി ഉത്ഘാടനം  ചെയ്തു
സിലിക്കണ്‍വാലി: ഗൃഹാതുരത്വത്തോടെ ഒരു കോളേജ് അലുമിനി  കൂടി അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു .കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആണ് സിലിക്കണ്‍വാലി അലുമിനി ചാപ്റ്റര്‍ രൂപം നല്‍കി  പ്രവര്‍ത്തനനിരതമാകാന്‍ പോകുന്നത് .ചാപ്റ്ററിന്റെ ഔദ്യോഗിക ഉത്ഘാടനം  അത്തനേഷ്യസ് കോളേജ് പൂര്‍വ്വവിദ്യാര്‍ഥിയായ എഴുത്തുകാരനും  നടനുമായ തമ്പി ആന്‍റണി മാര്‍ച്ച് 30 ന് ഫ്രീമോണ്ടിലെ മെഹര്‍ റെസ്‌റ്റൊറെന്റിന്‍റെ  ഹാളില്‍വെച്ച്  നിര്‍വഹിച്ചു.

 എഞ്ചിനീയറിംഗ് മാത്രമാകരുത്  നമ്മുടെ അവസാനത്തെ സ്വപ്നം നമ്മളില്‍തന്നെ  ധാരാളം കലാകാരന്മാരുണ്ട് . നമ്മുടെ ഉള്ളിലുള്ള ആ കാലകളെ പരിഭോഷിപ്പിച്ചുകൊണ്ട് വീണ്ടും പുതിയ പുതിയ സ്വപ്നങ്ങള്‍ കാണുക. ആ സ്വപ്നങ്ങളുടെ   സാഷാത്കാരത്തിനായി പരിശ്രമിക്കുക . അതായിരിക്കട്ടെ നമ്മുടെയൊക്കെ ലക്ഷ്യം എന്ന്  ഉത്ഘാടന പ്രസംഗത്തില്‍ തമ്പി ആന്‍റണി പറഞ്ഞു. 

ഏറ്റവും സീനിയര്‍ വിദ്യാര്‍ഥിയായ സുകു ജോണ്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ .എഴുപത്തഞ്ചോളം പൂര്‍വ്വവിദ്യാര്‍ഥികള്‍ പങ്കെടുത്തു. തദവസരത്തില്‍ തന്‍റെ പൂര്‍വകാല ഓര്‍മ്മകള്‍ പങ്കുവച്ച ജോണ്‍ ചാണ്ടി എല്ലാവരെയും കാണുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ കൂട്ടായ്മ്മ വിപുലമായ രീതിയില്‍  ശക്തിപ്പെടുത്തുവാന്‍ പുതിയ തലമുറ മുന്‍കൈ എടുക്കേണ്ടതാണെന്നും ഓര്‍മ്മപെടുത്തുകയുണ്ടായി .

ഭാവി പരിപാടികള്‍ക്കായി ജോണ്‍ ചാണ്ടി , തമ്പി ആന്റണി, ബിജു നായര്‍ , ജെയിന്‍ ജോസഫ് , സുജീഷ് ജെസ്റ്റീ , ജിന്‍സി ജോയ് , മനോജ് തോമസ് . എന്നിവര്‍ ഉള്‍പ്പെട്ട പുതിയ ഒരു കമ്മറ്റി രൂപീകരിച്ചു . ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ ജോബി പൗലോസ് ആയിരുന്നു.  തുടര്‍ന്ന്  വിരുന്നു സല്‍ക്കാരവും കൊച്ചു  കലാകാരമാരുടെയും കലാകാരികളുടയും ഗാനങ്ങളും ഉണ്ടായിരുന്നു.

സിലിക്കണ്‍വാലി  മൈസ് (MACE) എഞ്ചിനീയറിംഗ് ചാപ്റ്റര്‍ തമ്പി ആന്റണി ഉത്ഘാടനം  ചെയ്തു സിലിക്കണ്‍വാലി  മൈസ് (MACE) എഞ്ചിനീയറിംഗ് ചാപ്റ്റര്‍ തമ്പി ആന്റണി ഉത്ഘാടനം  ചെയ്തു സിലിക്കണ്‍വാലി  മൈസ് (MACE) എഞ്ചിനീയറിംഗ് ചാപ്റ്റര്‍ തമ്പി ആന്റണി ഉത്ഘാടനം  ചെയ്തു സിലിക്കണ്‍വാലി  മൈസ് (MACE) എഞ്ചിനീയറിംഗ് ചാപ്റ്റര്‍ തമ്പി ആന്റണി ഉത്ഘാടനം  ചെയ്തു സിലിക്കണ്‍വാലി  മൈസ് (MACE) എഞ്ചിനീയറിംഗ് ചാപ്റ്റര്‍ തമ്പി ആന്റണി ഉത്ഘാടനം  ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക