Image

ഫിലാഡല്‍ഫിയയില്‍ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം നടത്തി

ജോസ് മാളേയ്ക്കല്‍ Published on 06 April, 2019
ഫിലാഡല്‍ഫിയയില്‍ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം നടത്തി
ഫിലാഡല്‍ഫിയ: മതബോധനസ്കൂള്‍ കുട്ടികളൂടെ വിശ്വാസപരിപോഷണത്തിന്റെ ഭാഗമായി ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടത്തപ്പെട്ട ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം മല്‍സരാര്‍ത്ഥികളുടെ ഉന്നതനിലവാരംകൊണ്ടു ശ്രദ്ധേയമായി. പതിവു സ്‌പെല്ലിംഗ് ബീകളില്‍നിന്നു വ്യത്യസ്തമായി ബൈബിളിലെ തെരഞ്ഞെടുക്കപ്പെട്ട ബുക്കില്‍ നിന്നുള്ള വാക്കുകള്‍ കോര്‍ത്തിണക്കി നടത്തപ്പെട്ട സ്‌പെല്ലിംഗ് ബീ മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം കാണികളിലും ആവേശമുണര്‍ത്തി.

ദിവംഗതരായ കത്രീന മെതിക്കളം, ജോസഫ് മെതിക്കളം എന്നിവരുടെ സ്മരണാര്‍ത്ഥം ആയിരുന്നു മൂന്നാമത് ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം നടത്തപ്പെട്ടത്. മതാധ്യാപികയായ ഡോ. ബിന്ദു മെതിക്കളം ആണ് സ്‌പെല്ലിംഗ് ബീ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തത്.

ബൈബിള്‍ ദിവസേന വായിçന്നതിനും, വിശദമായി പഠിçന്നതിനുമുള്ള പ്രചോദനം മതബോധനകുട്ടികള്‍ക്ക് നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ദേശീയ ജനപ്രീയ ടി.വി. പരിപാടികളായ ജപ്പടിയും, സ്‌പെല്ലിംഗ് ബീയും ബൈബിള്‍ അധിഷ്ഠിതമാക്കി സീറോമലബാര്‍ ദേവാലയത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്നുള്ള വാക്കുകളായിരുന്നു ഈ വര്‍ഷത്തെ സ്‌പെല്ലിംഗ് ബീ മല്‍സരത്തിന് ഉപയോഗിച്ചത്. മാര്‍ച്ച് 31 ഞായറാഴ്ച്ച ദിവ്യബലിക്കുശേഷം നടത്തപ്പെട്ട ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരത്തില്‍ നാലുമുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളില്‍ നിന്ന് 22 കുട്ടികള്‍പങ്കെടുത്തു.

ഇടവക വികാരി റവ. ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പിലിനുവേണ്ടി ഡീക്കന്‍ ബ്രദര്‍ ജോബി ജോസഫ് ബൈബിള്‍ ബീ മല്‍സരം ഉത്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാളേയ്ക്കല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ലീനാ ജോസഫ്, പി.റ്റി.എ. ഭാരവാഹികളായ തോമസ് ചാക്കോ (ബിജു), സുനില്‍ തോമസ് എബ്രാഹം എന്നിവêം, മതബോധനസ്കൂള്‍ കുട്ടികളും, അദ്ധ്യാപകരും, മാതാപിതാക്കളും ഉത്ഘാടനചടങ്ങിന് സാക്ഷ്യം വഹിച്ചു.

ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി അബിഗെയില്‍ ചാക്കോ ബൈബിള്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യനും, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജോണ്‍ സോജന്‍ റണ്ണര്‍ അപ്പും ആയി. വിജയികള്‍ക്ക് ഡോ. ബിന്ദു മെതിക്കളം സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ നല്‍കി ആദരിച്ചു.

ഡീക്കന്‍ ബ്രദര്‍ ജോബി ജോസഫ്, മതാദ്ധ്യാപകരായ ഡോ. ബിന്ദു മെതിക്കളം, റോസ് മേരി ജോര്‍ജ്, അഞ്ജു ജോസ് എന്നിവര്‍ സ്‌പെല്ലിംഗ് ബീ ജഡ്ജിമാരായും, ലീനാ ജോസഫ്, ജ്യോതി എബ്രാഹം എന്നിവര്‍ ഹോസ്റ്റുമാരായും സേവനം ചെയ്തു.
ഫോട്ടോ: ജോസ് തോമസ്


ഫിലാഡല്‍ഫിയയില്‍ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം നടത്തിഫിലാഡല്‍ഫിയയില്‍ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം നടത്തിഫിലാഡല്‍ഫിയയില്‍ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം നടത്തിഫിലാഡല്‍ഫിയയില്‍ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം നടത്തിഫിലാഡല്‍ഫിയയില്‍ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക