Image

പപ്പി പോയി, അവന്റെ അഛന്റെ അടുത്തേക്ക് (അനുസ്മരണം: സാം നിലമ്പള്ളില്‍)

Published on 06 April, 2019
പപ്പി പോയി, അവന്റെ അഛന്റെ അടുത്തേക്ക് (അനുസ്മരണം: സാം നിലമ്പള്ളില്‍)
ആശങ്കിച്ചതുതന്നെ അവസാനം സംഭവിച്ചു. പപ്പിക്കുട്ടന്‍ അവന്റെ അഛന്റെ അടുത്തേക്കുപോയി. അവന്റെ കുഞ്ഞനുജന്റെകൂടെ കളിക്കാന്‍ ഇനി പപ്പിയേട്ടന്‍ ഇല്ല. ഹൃദയത്തില്‍ മക്കളോടുള്ള സ്‌നേഹത്തിന്റെ അണുവിടെയെങ്കിലും അവശേഷിക്കുന്ന മാതാപിതാക്കളെപോലും തീരാദുഃഖത്തിലാക്കിയിട്ടാണല്ലോ അവന്‍ പോയത്. എന്നാല്‍ നമുക്ക് ദുഃഖിച്ചിട്ട് കാര്യമില്ല.

വേദനകളും സങ്കടങ്ങളും ഇല്ലാത്ത ലോകത്തിലേക്ക്, പൂമ്പാറ്റകളും പുഷ്പങ്ങളുമുള്ള ലോകത്തിലേക്കാണല്ലോ അവന്‍ പോയത്. അവിടെ അവനെ ഇരുകൈകളുംനീട്ടി സ്വീകരിക്കാന്‍ അവന്റെ അഛനുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് സങ്കടങ്ങള്‍ ഇല്ല. ആകെയുള്ള ദുഃഖം അവന്റെ കുഞ്ഞനുജനെ ഓര്‍ത്താണ്. അവനെയെങ്കിലും കൊല്ലാക്കൊല ചെയ്യാതെ സംരക്ഷിക്കണമെന്ന് അവന്റെ ബന്ധുക്കളോട് അപേക്ഷിക്കുന്നു. ഇനിയൊന്നും പപ്പിക്കുട്ടനെപറ്റി  എഴുതുന്നില്ല.


പപ്പി പോയി, അവന്റെ അഛന്റെ അടുത്തേക്ക് (അനുസ്മരണം: സാം നിലമ്പള്ളില്‍)
Join WhatsApp News
വിദ്യാധരൻ 2019-04-07 12:08:32
പൊഴിക്കുന്നിറ്റു കണ്ണീരാ കുഞ്ഞിനായി ഞാൻ 
പഴിക്കുന്നു പക്ഷെ ഞാനവനു ജന്മമേകിയൊരെ
പ്രണയമെന്ന [പനിനീർദളങ്ങളിലൊളിഞ്ഞിരിക്കും 
ഫണീന്ദ്രനെ കാണുന്നില്ല കാമഭ്രാന്താലാരും  
കത്തിപ്പടരുന്ന കാമാഗ്നിയിൽ പെട്ട് എത്രപേർ 
കത്തിയമരുന്നു ദിനവും കുഞ്ഞുങ്ങളും സ്ത്രീകളും
കത്തികൊണ്ട് കുത്തിയും കഴുത്തറുത്തും മു-
ഖത്താസിഡൊഴിച്ചും കത്തിക്കുന്നു കാമഭ്രാന്തർ 
കണ്ടിരിക്കുന്നിതൊക്കെകണ്ടു ചെറുവിരലനക്കാതെ  
വിണ്ടലത്തിൽ നിങ്ങളുടെ ദൈവം മൂകനായി. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക