Image

തമിഴകത്തെ വിറപ്പിച്ച ഓട്ടോ ശങ്കര്‍ വീണ്ടും: നായകനായി അപ്പാനി ശരത്ത്

Published on 07 April, 2019
തമിഴകത്തെ വിറപ്പിച്ച ഓട്ടോ ശങ്കര്‍ വീണ്ടും: നായകനായി അപ്പാനി ശരത്ത്


തമിഴ്‌നാടിനെ വിറപ്പിച്ച പരമ്പര കൊലപാതകി ഓട്ടോ ശങ്കറിന്റെ കഥ പറയുന്ന വെബ് സീരീസിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളിയായ അപ്പാനി ശരത്താണ് ഓട്ടോ ശങ്കറിനെ അവതരിപ്പിക്കുന്നത്.

അപ്പാനി ശരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാകും ഓട്ടോ ശങ്കറിലെ എന്നാണ് കരുതുന്നത്. അങ്കമാലി ഡയറീസിലെ അഭിനയം കണ്ടാണ് ഛായഗ്രാഹകന്‍ മനോജ് പരമഹംസനാമനിര്‍ദ്ദേശം ചെയ്തത്. 

1988നും 189നും ഇടയിലുള്ള കാലയളവില്‍ മാത്രം ആറു പേരെ നിഷ്‌കരണം കൊന്നതോടെയാണ് ഗൗരി ശങ്കര്‍ എന്ന ഓട്ടോ ശങ്കറിന്റെ പേര് പുറംലോകത്ത് എത്തുന്നത്. 

ജീവിതമാര്‍ഗ്ഗം തേടി മദ്രാസില്‍ എത്തിയ ശങ്കര്‍ ചെറുജോലികള്‍ ചെയ്ത് ശ്രദ്ധേയനായി പിന്നീട് ഓട്ടോറിക്ഷാ െ്രെഡവറായും ജോലി ചെയ്തു. ഇതിനിടെ സഹോദരന്‍ ഓട്ടോ മോഹനനും സഹായികളായ ഏതാനും പേരുകളുടെ സഹായത്തോടെയും മദ്യ കടത്ത് അടക്കമുള്ള ജോലികള്‍ ചെയ്തു. പിന്നീട് ക്രൂരകൊലപാതകങ്ങളും നടത്തി പ്രശസ്ഥനാകുകയായിരുന്നു.

ഇയളെ പിടികൂടിയ പോലീസ് ചെങ്കല്‍പ്പേട്ട് കോടതിയില്‍ ഹാജരാക്കുകയും 1995 ഏപ്രില്‍ 27ന് ഇയാളെ തൂക്കിലേറ്റുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക