Image

പത്ത് തലയുള്ള ഉഗ്രരൂപി രാവണനായി മോഹന്‍ലാല്‍, ചിത്രം പങ്കുവെച്ച് വിനയന്‍; അണിയറയില്‍ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം?

Published on 07 April, 2019
പത്ത് തലയുള്ള ഉഗ്രരൂപി രാവണനായി മോഹന്‍ലാല്‍, ചിത്രം പങ്കുവെച്ച് വിനയന്‍; അണിയറയില്‍ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം?


പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മുരളീ ഗോപിയുടെ തിരക്കഥയില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തി ലൂസിഫറിലൂടെ ആരാധകരെ ആവേശം കൊള്ളിക്കുകയാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. തിയേറ്ററുകളില്‍ ലൂസിഫര്‍ വിജയക്കുതിപ്പ് തുടരുമ്പോള്‍ മോഹന്‍ലാലിന്റെ ഒരു പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇതിഹാസ കഥയിലെ ലങ്കാധിപനായ രാക്ഷസരാജന്‍ രാവണനായുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. സംവിധായകനായ വിനയനാണ് ചന്ദ്രഹാസം കൈയിലേന്തി ഉഗ്രരൂപി രാവണനായ ലാലിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ചിത്രകാരന്റെ ഭാവനയിലുള്ള രാവണനായാണ് മോഹന്‍ലാലിനെ കാണാന്‍ കഴിയുന്നത്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരു ചിത്രം ഒരുക്കുന്നുണ്ടെന്ന് അടുത്തിടെ വിനയന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ വിനയന്‍ ഈ രാവണചിത്രം പങ്കുവെച്ചതോടെ അടുത്ത ബ്രഹ്മാണ്ഡ മോഹന്‍ലാല്‍ ചിത്രത്തിന് കളമൊരുങ്ങുകയാണോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്

എം.ടിയുടെ രണ്ടാമൂഴം സിനിമയാകുന്നുവെന്ന പ്രഖ്യാപനം വന്നപ്പോള്‍ ഭീമനായി മോഹന്‍ലാലിനെ ബിഗ് സ്‌ക്രീനില്‍ കാണാനാകുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ പിന്നീട് കഥാകൃത്തും സംവിധായകനും തമ്മിലുള്ള ആശയക്കുഴപ്പം ചിത്രത്തെ കോടതി നടപടികളിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍മ്മാതാവ് ബി.ആര്‍ ഷെട്ടിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതോടെ ആരാധകര്‍ ഏറെ നിരാശയിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക