Image

അപഥസഞ്ചാരികള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 07 April, 2019
അപഥസഞ്ചാരികള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)
ചേതനയുന്നതനാക്കുന്ന,
നരനെ മെനഞ്ഞു മഹാശില്പി,
മനനം ചെയ്യുന്നവനായി,
മകുടം ചൂടുന്നവനായി,
പുഞ്ചിരി പൂത്തിരി കത്തുന്ന,
പും സ്ത്രിലിംഗഭേദങ്ങള്‍,
ഇതരചരങ്ങള്‍ക്കില്ലാത്ത,
സവിശേഷതകള്‍ക്കുടമസ്ഥര്‍,
രൂപപ്രകൃതിക്കൊത്തവിധം,
ഭാവരസം മുഖമുദ്രകളായ്,
ജനിമൃതിയോളം ദൂരത്ത്,
സുഖദുങ്ങളില്‍ പങ്കാളി,
മോഹങ്ങള്‍ക്ക് നിറംപകരാന്‍,
സ്‌നേഹം പകരാനൊരുമിക്കാന്‍,
പരസ്പരമലിയാ,നിണചേരാന്‍,
സന്തതസഹചാരികളാകാന്‍,
വഴികാട്ടികളായ് മുന്നേറാന്‍,
തലമുറകള്‍ക്ക് കൊളുത്താകാന്‍,
പിണമായ് മണ്ണിനു വളമാകാന്‍,
നിയുക്തരായിയാദിമുതല്‍.
പ്രകൃതി നിയമങ്ങള്‍ക്കൊത്ത്,
മൃഗങ്ങള്‍ പോലും വിഹരിക്കെ,
വിശേഷബുദ്ധികള്‍ ചിലരെന്തേ?
അപഥസഞ്ചാരികളായി;
അഭിജാതന്മാരിവരല്ലേ,
ആത്മനിയന്ത്രണമില്ലാതെ,
ദുര്‍വാസനകള്‍ക്കടിമകളായി,
ഭോഗങ്ങള്‍ക്കുഴലുന്നിവിടെ;
കാമാന്ധതയാല്‍ നിലതെറ്റി,
ലൈംഗികതയെ നിന്ദിച്ച്,
നാശക്കുഴിയില്‍ വീഴുന്നീ-
അധമവികാര കുടീരങ്ങള്‍.
സന്യാസത്തിനാവൃതിയില്‍,
വിശുദ്ധിവ്രതമാകുന്നവരും,
മനസ്സ് മലീമസമാകുമ്പോള്‍,
ദുഷിച്ച ചിന്താഗതികളാല്‍,
ചുവടുകളിടറിപ്പോകുന്നു,
ലക്ഷ്യത്തില്‍നിന്നകലുന്ന,
അശാന്തരായിത്തകരുന്ന,
ജീവിതകഥള്‍ ദയനീയം.
വൈകല്യങ്ങളുമതുപോലെ,
വൈകൃതങ്ങളുമുള്‍ചേര്‍ന്ന്,
ഉത്തമജന്മം വരമായ,
ഇരുകാലികളിന്നെത്രപേര്‍,
അന്തര്‍മുഖരായീവഴിയില്‍,
നന്മകള്‍ നഷ്ടപ്പെട്ടവരായ്,
സ്വര്‍ഗ്ഗഭോഗികളാകുന്ന,
ഹൃദയനിഗൂഢതയാരറിവൂ?
തെറ്റും ധരിയും നോക്കാത്ത,
യാത്രികരേതോ തീരത്ത്,
നിയതിനിയോഗങ്ങള്‍ക്കെതിരായ്,
നീന്തുവതാഴങ്ങളിലേക്കോ?



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക