Image

ചാണ്ടിമാഷിന്റെ അഞ്ചാം തിരുമുറിവ്

കൈരളി ന്യൂയോര്‍ക്ക് Published on 21 April, 2012
ചാണ്ടിമാഷിന്റെ അഞ്ചാം തിരുമുറിവ്
കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നാം പക്ഷേ ചാണ്ടിമാഷിനറിയാം അദ്ദേഹത്തിന്റെ കഷ്ടപ്പാട്
മൂന്നരക്കോടി ചില്ല്വാവാനം ജനങ്ങളെ ഒരു പോലെ കാണുന്ന ഒരു വ്യക്തിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി, ശ്രീ. ഉമ്മന്‍ ചാണ്ടി. പക്ഷേ കൂട്ടത്തില്‍ കൂടുന്ന സ്വാര്‍ത്ഥമതികളെല്ലാം അദ്ദേഹത്തിന്റെ പള്ളയ്ക്ക് കുത്തുകയാണ്. പാവം മുഖ്യന്‍ പാപികള്‍ക്കുവേണ്ടി കര്‍ത്താവ് ക്രൂശില്‍ കിടന്ന് കഷ്ട്ടപ്പെട്ടതുപോലെ മറ്റുള്ളവരുടെ പാപമോചനത്തിനായി ദിവസവും കഷ്ടപ്പെടുകയാണ്. എത്രനാളീ പോക്ക് പോകാന്‍ സാധിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറഞ്ഞാല്‍ വളരെ ക്ലീന്‍ ഇമേജുള്ളു ഒരു മുഖ്യമന്ത്രിയാണ്. ഇന്‍ഡ്യയിലെ മറ്റു രാഷ്ട്രീയക്കാരുമായി തട്ടിച്ചു നോക്കുമ്പോള്‍ അഴിമതിയുടെ അഞ്ച് അയല്‍പക്കത്ത് പോലും അദ്ദേഹം എത്തുകയില്ല. കാര്യങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അതി ശീഘ്രം ചെയ്തു തീര്‍ക്കാന്‍ വളരെ ശുഷ്കാന്തി കാണിക്കുന്ന ഒരു മുഖ്യമന്ത്രികൂടിയാണ്. പക്ഷേ. അിറഞ്ഞോ അറിയാതെയൊ സഹപ്രവര്‍ത്തകരെ വെറുപ്പിക്കാറുള്ള ചിന്താഗതിയും അദ്ദേഹത്തില്‍ അന്തര്‍ലീനമായിരിക്കുന്നു.

ഒരു വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പിനു ശേഷം എല്ലാ ഘടകകക്ഷികള്‍ക്കും അവശ്യം വേണ്ട മന്ത്രിമാരെ നല്കി, മന്ത്രിമാര്‍ക്കും സില്‍ബന്ധികള്‍ക്കും ഷൈന്‍ ചെയ്യാനുള്ള എല്ലാ അവസരങ്ങളും നല്‍കി തൃപ്തരാക്കി.

എന്നാല്‍ കേരളത്തെ സ്‌നേഹിക്കാത്ത, കേരളീയരെ സ്‌നേഹിക്കാത്ത സ്വാര്‍ത്ഥതയിലൂന്നിയ മുസ്ലീം ലീഗിനു മാത്രം കിട്ടിയത് പോര! ഈ സ്വാര്‍ത്ഥത ലീഗിനനുകൂലമായി വിട്ടുകൊടുക്കുന്നതില്‍ കാമ്പുണ്ടോ?

ആദ്യമായി - ഒരു ചെറിയ പ്രശ്‌നം ഉണ്ടായിക്കഴിയുമ്പോഴെ ഡല്‍ഹിക്കു പോകുന്ന നയം മാറ്റണം. കോണ്‍ഗ്രസിലെ നേതാക്കന്മാര്‍ക്കാര്‍ക്കും ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാന്‍ കഴിവില്ല എന്നല്ലേ അതിന്റെ അര്‍ത്ഥം? കേട്ടപാതി കേള്‍ക്കാത്ത പാതി, കാള പെറ്റെ കയറെടുത്തോ എന്നപോലെ എല്ലാവരും ഡല്‍ഹിക്ക് പായുന്നു; എന്താ ഇതിന്റെ അര്‍ത്ഥം.

ഡല്‍ഹിയില്‍ ചെന്നാല്‍ കേരളത്തിന്റെ അനാവശ്യ പ്രശ്‌നങ്ങള്‍ക്കു മരുന്നു കുറിക്കാന്‍ അവരെന്താ അമാനുഷികരാണോ? തന്നെയുമല്ല, ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ തോറ്റു സുന്നം പാടിയ കോണ്‍ഗ്രസിന് മറ്റു സംസ്ഥാനത്തിന്റെ കൊതിക്കെറുവ് പറഞ്ഞൊതുക്കാന്‍ എവിടെ സമയം?
അല്പം കൂടി വിവേകമതികളാകണം കേരളത്തിലെകോണ്‍ഗ്രസുകാര്‍. മന്ത്രിസഭയുടെ തുടക്കത്തില്‍ ചെലവു കുറയ്ക്കുക എന്ന നയത്തിലുന്നി മന്ത്രിമാരുടെ എണ്ണം നിജപ്പെടുത്തിയിരിക്കെ അതിനപ്പുറം ഒരു സംസാരമില്ല എന്ന് ഒറ്റവാക്കില്‍ പറയാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണം. ഇവിടെയാണ് എക്‌സിക്യൂട്ട് ചെയ്യാനുള്ള ഒരുനേതാവിന്റെ കഴിവ് വ്യക്തമാക്കുന്നത്. പകരം മുഖ്യമന്ത്രി ആടാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കെങ്കിലും പ്രശ്‌നങ്ങള്‍ വരുതിയില്‍ കൊണ്ടു വരാന്‍ സാധിക്കുമോ?
മറ്റൊന്ന് അല്‍പം സൈക്കോളജി ഉപയോഗിക്കാനും പഠിക്കണം. പിറവം തെരഞ്ഞെടുപ്പില്‍ ടി.എം ജേക്കബ് വെറുും പത്തില്‍ താഴെ വോട്ടിന് ജയിച്ച സ്ഥലത്ത് മകന്‍ 12000 ത്തിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതിന്റെ അര്‍ത്ഥമെന്താ? ആര്‍ക്കും മന്ത്രിക്കസേര പോകുന്ന കാര്യം ചിന്തിക്കാന്‍ പോലും സാധ്യമല്ല- എന്നതു തന്നെ.

ഇനി ലീഗിനെയും കുഞ്ഞാലിക്കുട്ടിയേയും നോക്കിയല്ല മന്ത്രിക്കസേരകള്‍ നഷ്ടമാകുന്നത് അവര്‍ക്ക് ചിന്തിക്കാ നെ സാധ്യമല്ല. പല പല കേസ്സുകെട്ടുകളാണ് അവരുടെ പിന്നില്‍ കുമിഞ്ഞു കൂടിയിരിക്കുന്നത്. ഈ കേസുകെട്ടുകള്‍ കൈകാര്യം ചെയ്യണമെങ്കില്‍ മന്ത്രിക്കസേര ഇല്ലാതെ എങ്ങനെ സാധിക്കും. ഈ ഒരു മന്ത്രിയില്‍ തട്ടി മന്ത്രി സഭ വീഴാന്‍ അവര്‍ അനുവദിക്കുമോ ? എന്നാല്‍ ഇവരുടെ ഓലപ്പാമ്പു കളിപ്പീരു മനസ്സിലാക്കാനുള്ള മനശക്തി മുഖ്യമന്ത്രിക്കുണ്ടാകണം .

മുകളില്‍ സൂചിപ്പിച്ച പോലെ മുഖ്യമന്ത്രി മുന്നര കോടി ജനങ്ങളുടെ നേതാവാണ്. എല്ലാ മതവും മുഖ്യമന്ത്രിക്ക് ഒരു പോലെയാകണം. ജയിച്ചാലും തോറ്റാലും എടുത്ത തീരുമാനങ്ങളില്‍ ഇനി മാറ്റമില്ല എന്ന തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി എല്ലാവരുടെയും ആദരവ് പിടിച്ചു പറ്റിയേനെ. പകരം കോണ്‍ഗ്രസില്‍ തന്നെ പകുതിയിലധികം ആളുകളുടെ അത്രുപ്തിയല്ലേ അദ്ദേഹം പിടിച്ചുപറ്റിയത്.

ഒന്നിനു വേണ്ടി മറ്റൊന്ന് വെച്ചു മാറുക എന്നൊക്കെ പറയുന്നത് ഘടക കക്ഷികളെ നയിച്ചുകൊണ്ടു പോകാന്‍ മുഖ്യമന്ത്രി പ്രാപ്തനല്ല എന്നാണ് തെളിയിക്കുന്നത്. കസേര പോയാലും പോയില്ലെങ്കിലും മുഖ്യമന്ത്രി ആകസേരയുടെ മഹിമ കളഞ്ഞു കുളിക്കരുത്.

അഞ്ചാം മന്ത്രി:ആരും വേവലാതിപെട്ടിട്ട് കാര്യമില്ലെന്ന് ഹൈദരലി ശിഹാബ്തങ്ങള്‍

അഞ്ചാം മന്ത്രി സ്ഥാനം ന്യായമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ജില്ലാ മുസ്ലിം ലീഗ് പ്രതിനിധി സമ്മേളനം മലപ്പുറം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അലി മന്ത്രിയായതോടെ കേരളത്തിലെ ചിലര്‍ക്ക് പ്രത്യേക 'പകര്‍ച്ചാവ്യാധി' പിടിപ്പെട്ടിരിക്കുന്നു. പകര്‍ച്ചാവ്യാധി പിടിപെട്ടവരെ പോലെയാണിവര്‍ പെരുമാറുന്നത്. ഈ രോഗികളെ ചികിത്സിച്ച് മാറ്റാനുള്ള നിയോഗമാണ് ലീഗിന്റേത്. അഞ്ചാം മന്ത്രി പദവി ലീഗിന്റെ ന്യായമായ അവകാശമാണ്. അതില്‍ ആരും വേവലാതിപെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക