Image

അനില്‍ അംബാനിയ്‌ക്കെതിരായ കോടതി വിധി തിരുത്തിയ സംഭവത്തില്‍ രണ്ട്‌ സുപ്രീം കോടതി ജീവനക്കാര്‍ അറസ്റ്റില്‍

Published on 08 April, 2019
അനില്‍ അംബാനിയ്‌ക്കെതിരായ കോടതി വിധി തിരുത്തിയ സംഭവത്തില്‍ രണ്ട്‌ സുപ്രീം കോടതി ജീവനക്കാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അനില്‍ അംബാനിയുമായി ബന്ധപ്പെട്ട കേസിലെ വിധി തിരുത്തിയ സംഭവത്തില്‍ സുപ്രീം കോടതിയിലെ രണ്ട്‌ ജീവനക്കാര്‍ അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ്‌ ജീവനക്കാരെ അറസ്റ്റു ചെയ്‌തത്‌.

തപന്‍ കുമാര്‍ ചക്രവര്‍ത്തി, മാനവ്‌ ശര്‍മ്മ എന്നിവരാണ്‌ അറസ്റ്റിലായത്‌. കോടതിയലക്ഷ്യക്കേസില്‍ റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സ്‌ ചെയര്‍മാന്‍ അനില്‍ അംബാനി നേരിട്ടു ഹാജരാകണമെന്ന ഉത്തരവ്‌ തിരുത്തിയ കേസിലാണ്‌ നടപടി.

ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. അതിനുശേഷം കോടതിയില്‍ ഹാജരാക്കും.സുപ്രീം കോടതി ഭരണകാര്യ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു മുതിര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥനാണ്‌ ഇവര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

അനിലിനെ സഹായിക്കാന്‍ കോടതി ഉത്തരവ്‌ തിരുത്തിയെന്ന പരാതിയെ തുടര്‍ന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‌ ഗോഗോയ്‌ തപന്‍കുമാറിനേയും മാനവ്‌ ശര്‍മ്മയേയും പുറത്താക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക