Image

പാകിസ്താനെ തള്ളി ഇന്ത്യ! ആക്രമണ പദ്ധതിയേ ഇല്ല! പാകിസ്താന്‍റെ ലക്ഷ്യം 'യുദ്ധം"

Published on 08 April, 2019
പാകിസ്താനെ തള്ളി ഇന്ത്യ! ആക്രമണ പദ്ധതിയേ ഇല്ല! പാകിസ്താന്‍റെ ലക്ഷ്യം 'യുദ്ധം"

ദില്ലി: പാകിസ്താനില്‍ ആക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ടെന്ന പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യ. പാക് ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യുദ്ധത്തിന് കോപ്പ് കൂട്ടുകയെന്ന ലക്ഷ്യമാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നും ഇന്ത്യ പ്രതികരിച്ചു.


ഏപ്രില്‍ 16 നും 20 നും ഇടയില്‍ ഇന്ത്യ പാകിസ്താനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞത്. യുഎന്‍ രക്ഷാസമതിയിലെ സ്ഥിരാംഗമങ്ങളായ രാജ്യത്തിന്‍റെ അംബാസിഡര്‍മാരാണ് ഈ വിവരം കൈമാറിയതെന്നും ഖുറേഷി പറഞ്ഞിരുന്നു. പാകിസ്താനെ പ്രതിരോധത്തിലാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ഖുറേഷി പറഞ്ഞിരുന്നു.

എന്നാല്‍ പാക് വാദങ്ങളെല്ലാം ഇന്ത്യ തള്ളി. അതിര്‍ത്തിയില്‍ സംഘാര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രസ്താവനകളാണ് പാകിസ്താന്‍ നടത്തുന്നത്. പാക് ആരോപണങ്ങളെ തള്ളിക്കളയുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക