Image

പ്രളയത്തെ കുറിച്ച്‌ ജുഡീഷല്‍ അന്വേഷണം വേണമെന്ന്‌ മുല്ലപ്പള്ളി

Published on 08 April, 2019
പ്രളയത്തെ കുറിച്ച്‌ ജുഡീഷല്‍ അന്വേഷണം വേണമെന്ന്‌ മുല്ലപ്പള്ളി


തിരുവനന്തപുരം: പ്രളയത്തെ കുറിച്ച്‌ ജുഡീഷല്‍ അന്വേഷണം വേണമെന്ന്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.പ്രളയകാലത്ത്‌ കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നായിരുന്നു അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അതുകൊണ്ട്‌ ഈ വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുകയും ചെയ്‌തു.
പ്രളയ കാരണം സംബന്ധിച്ച്‌ അമിക്കസ്‌ക്യൂറിയുടെ അഭിപ്രായമാണ്‌ കെപിസിസിക്കുള്ളതെന്നും സിപിഎം തകര്‍ക്കപ്പെടേണ്ട പാര്‍ട്ടിയാണെന്ന്‌ അഭിപ്രായമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക