Image

ട്രാഫിക് തടസപ്പെടുത്തി തോപ്പുംപടി പാലത്തില്‍ ഫോട്ടോഷൂട്ട് ; സത്യാവസ്ഥ വെളിപ്പെടുത്തി അര്‍ച്ചന കവി

Published on 08 April, 2019
ട്രാഫിക് തടസപ്പെടുത്തി തോപ്പുംപടി പാലത്തില്‍ ഫോട്ടോഷൂട്ട് ; സത്യാവസ്ഥ വെളിപ്പെടുത്തി അര്‍ച്ചന കവി

നീലത്താമര, മമ്മി&മി എന്നിങ്ങനെ നിരവധി സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് അര്‍ച്ചന കവി. അര്‍ച്ചന കവിയുടെ തോപ്പുംപടി പാലത്തിലുള്ള ഫോട്ടോഷൂട്ട് വന്‍ വിവാദമായിരുന്നു. ട്രാഫിക് തടസപ്പെടുത്തിയായിരുന്നു ഫോട്ടോ ഷൂട്ട് എന്ന വിമര്‍ശനവുമായി ധാരാളം ആളുകള്‍ രംഗത്ത് വന്നിരുന്നു.

പിന്നീട് ആ ചിത്രം അര്‍ച്ചന കവി സമൂഹമാധ്യമങ്ങളില്‍ നിന്ന് കളഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പുലര്‍ച്ചെ ആറു മണിക്കായിരുന്നു ഷൂട്ടെന്നും ഏതാനും സെക്കന്റുകള്‍ മാത്രമേ താനവിടെ ചെലവഴിച്ചിട്ടുള്ളുവെന്നും താരം പറയുന്നു.

തോപ്പുംപടി പാലവുമായി ബന്ധപ്പെട്ട് കുറച്ച്‌ നല്ല ഓര്‍മ്മകള്‍ തനിക്ക് ഉള്ളതുകൊണ്ടാണ് അങ്ങനെയൊരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹിച്ചതെന്നും, വര്‍ഷങ്ങള്‍ക്കു മുമ്ബ് കപ്പലുകള്‍ പോകുന്നതിന് പാലം തുറന്നു കൊടുത്തതൊക്കെ ഓര്‍മ്മയുണ്ടെന്നും അര്‍ച്ചന കവി പറയുന്നു. ചരിത്രത്തില്‍ പോലും ഇടം നേടിയ ഭംഗിയുള്ള ആ പാലമൊക്ക ഇനിയെന്നു കാണാനാകും എന്ന തോന്നലാണ് ഇത്തരത്തിലൊരു ഫോട്ടോ എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് താരം വ്യക്തമാക്കി. ഗതാഗതം തടസപ്പെടുത്തരുതെന്ന് തനിക്കറിയാമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക