Image

ഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്: 75 പേര്‍ രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സീസ് തടത്തില്‍ Published on 08 April, 2019
ഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തു
അറ്റ്ലാന്റിക് സിറ്റി: ചരിത്രസംഭവമായി മാറിയ 2018 -ലെ കേരളാ കണ്‍വന്‍ഷനു ശേഷം 2020 ജൂലൈ മാസത്തില്‍ നടക്കാനിരിക്കുന്ന ഫൊക്കാനയുടെ പത്തൊമ്പതാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ കിക്ക്ഓഫിന് പ്രൗഢഗംഭീരമായ തുടക്കം. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ കസിനോ നഗരമായ ന്യൂജഴ്സി അറ്റ്ലാന്റിക് സിറ്റിയിലെ ഏറെ പ്രശസ്തമായ ബാലീസ് കസിനോ് ആന്‍ഡ് റിസോര്‍ട്ടിലാണ് ഫൊക്കാനയുടെ അന്താരാഷ്ട്രതലത്തിലുള്ള പുതുമകള്‍ നിറഞ്ഞ കണ്‍വന്‍ഷന്‍ 2020 ജൂലൈ 9 മുതല്‍ 11 വരെ അരങ്ങേറുന്നത്.

ബാലീസ് കസിനോ് ആന്‍ഡ് റിസോര്‍ട്ട്സിലെ മാല്‍ബറോ കോണ്‍ഫറന്‍സ് ഹാളില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന കിക്ക്ഓഫ് ചടങ്ങില്‍ ഫൊക്കാനയുടെ മൂന്നര പതിറ്റാണ്ടു മുമ്പത്തെപ്രഥമ ട്രഷററും, മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ പ്രസിഡന്റുമായ തോമസ് തോമസ് പാലത്രയില്‍ നിന്നു ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റ് മറിയാമ്മ പിള്ള ആദ്യ രജിസ്ട്രേഷന്‍ ഫോറം ഏറ്റുവാങ്ങിയാണ് കിക്ക്ഓഫ് ഉദ്ഘാടനം ചെയ്തത്.കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചാക്കപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അത്ഭുതകരമായ പ്രതികരണമായിരുന്നു ലഭിച്ചത്. രജിസ്ട്രേഷന്‍ ആരംഭിച്ച് ഒരു മണിക്കൂറിനകം 75 ഫാമിലി രജിസ്ട്രേഷനും രണ്ട് സ്പോണ്‍സര്‍ഷിപ്പും ലഭിച്ചു. ഇതില്‍ 10000 ഡോളറിന്റെ ഗോള്‍ഡ് സ്പോണ്‍സര്‍ഷിപ്പും, 5000 ഡോളറിന്റെ സില്‍വര്‍ സ്പോണ്‍സര്‍ഷിപ്പും ലഭിച്ചു. വരുംദിനങ്ങളില്‍ എല്ലാ റീജിയനുകളിലും കിക്ക്ഓഫുകള്‍ നടത്തുന്നതാണെന്നു ജോയി ചാക്കപ്പനും, ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായരും അറിയിച്ചു.

പതിവില്‍ നിന്നു വ്യത്യസ്തമായി പങ്കെടുക്കുന്ന കുടുംബങ്ങള്‍ക്കായി സമ്പൂര്‍ണ്ണ വിനോദ പരിപാടികള്‍ക്ക് മുന്‍ഗണന നല്‍കുന്ന തരത്തിലായിരിക്കും ഇത്തവണ കണ്‍വന്‍ഷന്‍ വിഭാവനം ചെയ്യുന്നതെന്ന് ജോയി ചാക്കപ്പന്‍ പറഞ്ഞു. അറ്റ്ലാന്റിക് സമഹാസമുദ്രത്തിലെ തിരമാലകള്‍ തൊട്ടുരുമുന്ന ഒരു സ്വകാര്യ ബീച്ചും ഈ കസിനോ റിസോര്‍ട്ടിനു സ്വന്തമായുണ്ട്. യുവജനങ്ങളേയും കുടുംബങ്ങളേയും ഒരുപോലെ ഹരംകൊള്ളിക്കുന്ന ബീച്ച് പാര്‍ട്ടിയും സംഗീത -നൃത്തനിശയും ബോര്‍ഡ് വാക്കും ഈ കണ്‍വന്‍ഷന്റെ മാത്രം പ്രത്യേകതയാണെന്നും ചാക്കപ്പന്‍ പറഞ്ഞു.

പതിവ് സെമിനാറുകള്‍, ബ്രേക്ക് അപ് സെഷനുകള്‍ പരമാവധി ചുരുക്കി കൂടുതല്‍ സമയം എന്റര്‍ടൈന്‍മെന്റ് പരിപാടികള്‍ക്കായി മാറ്റി വയ്ക്കുന്നതാണ് മറ്റൊരു പ്രത്യേകത. ദിവസം മുഴുവനും ഇടതടവില്ലാതെ പരിപാടികള്‍ ഇക്കുറിയുണ്ടാകില്ല. പങ്കാളിത്തം അല്‍പം പോലുമില്ലാത്തതും ആളുകള്‍ക്ക് താത്പര്യക്കുറവുള്ളതുമായ ചില സെഷനുകള്‍ ഒഴിവാക്കി ഓരോ പരിപാടിക്കുശേഷവും പരമാവധി വിശ്രമം ലഭിക്കത്തക്കവിധം പിരുമുറുക്കമില്ലാത്തരീതിയില്‍ അവതരിപ്പിക്കാനാണ് ഈ കണ്‍വന്‍ഷന്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്‍വന്‍ഷന്‍ നടക്കുന്നത് അറ്റ്ലാന്റിക് സിറ്റിയിലായതിനാല്‍ 2020 കണ്‍വന്‍ഷന്‍ പങ്കാളിത്തംകൊണ്ടും ചെലവുകൊണ്ടും വിപുലമായിരിക്കും. എന്നിരുന്നാലും ബജറ്റില്‍ നിന്നുകൊണ്ട് ആര്‍ക്കും ബാധ്യതയില്ലാത്തവിധം പ്രൗഢിയോടെ നടത്തുമെന്നും ജോയി ചാക്കപ്പന്‍ പറഞ്ഞു.

ഫൊക്കാനയിലെ പടലപിണക്കങ്ങള്‍ മാറ്റിവച്ചു എല്ലാവരും ഉപാധികളില്ലാതെ ക്ഷമിച്ചുകൊണ്ടും മറന്നുകൊണ്ടും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് കണ്‍വന്‍ഷന്‍ വിജയിപ്പിക്കണമെന്നു ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍ പറഞ്ഞു. ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ കിക്ക്ഓഫ് നടന്നതിന്റെ ആദ്യ മണിക്കൂറില്‍തന്നെ റിക്കാര്‍ഡ് രജിസ്ട്രേഷനാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കണ്‍വന്‍ഷന്‍ കിക്ക്ഓഫിനു മുന്നോടിയായി അനൗദ്യോഗിക ജനറല്‍ബോഡിയും വാര്‍ഷിക കണക്ക് അവതരണവും നടത്തിയിരുന്നു.

ഡിസംബര്‍ 31-നു മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായി 'ഏര്‍ളി ബേര്‍ഡ്' രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈസമയം രജിസ്റ്റര്‍ ചെയ്യുന്ന രണ്ടംഗ കുടുംബത്തിനു 995 ഡോളറും, നാലംഗ കുടുംബത്തിനു 1395 ഡോളറുമാണ് നല്‍കേണ്ടത്. ഡിസംബര്‍ 31-നു ശേഷം രണ്ടംഗ കുടുംബത്തിനു 1295 ഡോളറും, നാലംഗ കുടുംബത്തിനു 1600 ഡോളറുമാണ് രജിസ്ട്രേഷന്‍ ഫീസ്. സിംഗിള്‍ രജിസ്ട്രേഷന് 695 ഡോളറാണ്.

മൂന്നു രാത്രിയും പകലും താമസിക്കാന്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ മുറികള്‍ കണ്‍വന്‍ഷന്‍ ഹാളിനു തൊട്ടടുത്തു തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്. 1500 മുറികളുള്ള ഹോട്ടലിന്റെ പകുതിയിലധികം മുറികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി ബ്ലോക്ക് ചെയ്തിട്ടുണ്ട്.

എല്ലാദിവസവും രാവിലെ ബഫെ ഫൈവ് സ്റ്റാര്‍ ബ്രേക്ക് ഫാസ്റ്റ്, 3 കോഴ്സ് ലഞ്ചും ഡിന്നറും, ബാങ്ക്വറ്റ് ദിനമായ ശനിയാഴ്ച വൈകുന്നേരം 4 കോഴ്സ് ഡിന്നറും നല്‍കുന്നതാണെന്ന് ജോയി ചാക്കപ്പന്‍ പറഞ്ഞു.

സപ്ത നക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ആഢംബര സൗകര്യങ്ങളുള്ള 'ബാലീസ്' ഉയരത്തിലും തലയെടുപ്പിലും ആഢംബര സൗകര്യങ്ങളിലും കസിനോ നഗരത്തിലെ അംബരചുംബികളായ ഹോട്ടല്‍ സമുച്ചയങ്ങളില്‍ ഒന്നാണ്. എല്ലാ സൗകര്യങ്ങളോടുംകൂടിയ ഗസ്റ്റ് റൂമുകള്‍, സ്വിമ്മിംഗ് പൂള്‍, സ്പാ, ഹെല്ത്ത് ക്ലബ്, വൈവിധ്യമായ സംസ്‌കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് നിരവധി റെസ്റ്റോറന്റുകള്‍, ബാറുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങളും വിശാലമായ ഈ കസിനോ റിസോര്‍ട്ടില്‍ ലഭ്യമാണെന്നും ജോയി ചാക്കപ്പന്‍ പറഞ്ഞു.

ന്യൂജഴ്സി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ആതിഥ്യമായിരിക്കും ഗാര്‍ഡന്‍ സ്റ്റേറ്റിലെ മലയാളി സഹോദരങ്ങള്‍ ഒരുക്കുന്നത്. കൂടുതല്‍ കമ്മിറ്റികളേയും ഭാരവാഹികളേയും ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്നും, വിവിധ കമ്മിറ്റികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ഉടന്‍തന്നെ ആരംഭിക്കാന്‍ കഴിയുമെന്നും ജോയി ചാക്കപ്പന്‍ പറഞ്ഞു.
ഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തുഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തുഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തുഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തുഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തുഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തുഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തുഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തുഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തുഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തുഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തുഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തുഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തുഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തുഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്:   75 പേര്‍ രജിസ്റ്റര്‍ ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക