Image

ബലാല്‍സംഗത്തിനിരയായ ഒന്‍പത് വയസ്സുകാരിയുടെ മൃതദേഹം പൊതുശൗചാലയത്തില്‍

Published on 08 April, 2019
ബലാല്‍സംഗത്തിനിരയായ ഒന്‍പത് വയസ്സുകാരിയുടെ മൃതദേഹം പൊതുശൗചാലയത്തില്‍

മുംബൈ: ഒന്‍പത് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊതു ശൗചാലയത്തില്‍ ഉപേക്ഷിച്ചു. മുംബൈയിലെ നെഹ്‌റു നഗര്‍ ഭാഗത്ത് നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

തട്ടികൊണ്ടുപോകല്‍, കൊലപാതകം, പോക്‌സോ, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ജുഹു പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധവുമായെത്തി.

Join WhatsApp News
വിദ്യാധരൻ 2019-04-08 19:56:18
"പാപത്തിൻ മുഖാകൃതി കാണുക (വാൻ)   കൊടും തമോ-
രൂപത്തിൻ പൈശാചിക ദന്തദംഷ്ടകൾ കാണുക(വാൻ )"  (വയലാർ )
ഒച്ചയും അനക്കവും മില്ലാതെ ജീവച്ഛവമായിനിന്നു 
പോമാരുമീ, കാമകിങ്കരന്മാർ പിച്ചിച്ചീന്തിയ പൈതലിൻ 
മേനി കണ്ടാൽ  ഹ! കഷ്ടം  ശ്വാസം മുട്ടുന്നെനിക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക