Image

കേരളത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് ഉമ്മന്‍ ചാണ്ടിയെന്ന് മാതൃഭൂമി സര്‍വേ ഫലം

Published on 08 April, 2019
കേരളത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് ഉമ്മന്‍ ചാണ്ടിയെന്ന് മാതൃഭൂമി സര്‍വേ ഫലം

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് ഉമ്മന്‍ ചാണ്ടിയെന്ന് മാതൃഭൂമി ന്യൂസ് എ സി നീല്‍സണ്‍ സര്‍വേ ഫലം. 32%പേരാണ് ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടാം സ്ഥാനത്ത്. 

25%പേരുടെ പിന്തുണയാണ് പിണറായിക്കുള്ളത്. 15% പേരുടെ പിന്തുണയോടെ വി എസ് അച്യുതാനന്ദന്‍ മൂന്നാം സ്ഥാനത്തെത്തി. 13%പിന്തുണ നേടി കുമ്മനം രാജശേഖരനാണ് തൊട്ടടുത്ത സ്ഥാനത്ത്. 

രമേശ് ചെന്നിത്തലയ്ക്ക് 6% പേരുടെ പിന്തുണയും കെ സുരേന്ദ്രന്‍ അഞ്ചു ശതമാനം പേരുടെയും പിന്തുണ നേടി. കോടിയേരി ബാലകൃഷ്ണന് ഒരു ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. ഇവരാരുമല്ല എന്ന് മൂന്ന് ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക